search

ക്ലാസ് മുറിയുടെ സീലിങ് വീണു; കുട്ടികൾ ഓടി രക്ഷപ്പെട്ടു

deltin33 6 hour(s) ago views 870
  



ബൈസൺവാലി∙ ക്ലാസ് നടക്കുമ്പോൾ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകർന്നുവീണു. ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 10ന് ആണു സംഭവം. നാലാം ക്ലാസിന്റെ സീലിങ്ങാണ് അടർന്നുവീണത്. ഇൗ സമയം ക്ലാസ് മുറിയിൽ അധ്യാപകനും വിദ്യാർഥികളുമുണ്ടായിരുന്നു. പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിനിടെ 4 കുട്ടികൾക്കു വാതിൽപടിയിൽ തലയിടിച്ചു നിസ്സാര പരുക്കേറ്റു.

  • Also Read തദ്ദേശ തിരഞ്ഞെടുപ്പ്: യുഡിഎഫ് ഏഴരലക്ഷം വോട്ട് മുന്നിൽ; ജില്ല, കോർപറേഷൻ, നഗരസഭ ആകെ വോട്ട് ഇങ്ങനെ   


ഒരു വർഷം മുൻപാണു 10 കോടി രൂപ മുടക്കി ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ ഹൈടെക് വിദ്യാലയമാക്കി കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഇൗ കെട്ടിടത്തിന്റെ സീലിങ്ങും പൂർത്തിയാക്കി. ഒരു വർഷം തികയും മുൻപേ സീലിങ് അടർന്നുവീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്. ബിജെപി പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധിച്ചു. English Summary:
Bisonvalley: Ceiling Collapses at Bisonvalley Govt. School; Students Narrowly Escape Injury
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469884