search

നിയമസഭാ തിരഞ്ഞെടുപ്പ്: 35 നഗരമണ്ഡലങ്ങളിൽ ശ്രദ്ധയൂന്നി ബിജെപി

cy520520 3 hour(s) ago views 903
  



തിരുവനന്തപുരം ∙ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടുനിലയനുസരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു പുതിയ തന്ത്രമൊരുക്കാൻ ബിജെപി തീരുമാനിച്ചു. പാർട്ടി വളരുന്നതു നഗരങ്ങളിലാണെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു കാരണം. കോർപറേഷനുകളിൽ 93 വാർഡുകളിലാണ് ബിജെപി ജയിച്ചത്.

  • Also Read നിയമസഭാ തിരഞ്ഞെടുപ്പ്: എണ്ണയിട്ട തന്ത്രം; കോൺഗ്രസ് ഒരുക്കങ്ങളിലേക്ക്   


65 ഇടങ്ങളിൽ രണ്ടാമതെത്തി. നഗരസഭകളിൽ 324 വാർഡുകൾ ജയിക്കുകയും അഞ്ഞൂറോളം വാർഡുകളിൽ രണ്ടാമതെത്തുകയും ചെയ്തു. നഗരകേന്ദ്രീകൃതമായ 35 നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേകം പ്രഭാരിമാരെ നിയോഗിച്ചു പ്രവർത്തിക്കാനാണു തീരുമാനം.

തിരഞ്ഞെടുപ്പുഫലത്തിൽ നേതൃത്വം പൂർണ തൃപ്തരല്ല. തിരുവനന്തപുരം കോർപറേഷനിലെ വിജയവും കോഴിക്കോട്, കൊല്ലം കോർപറേഷനുകളിലെ മുന്നേറ്റവും നേട്ടമായെങ്കിലും കയ്യിലുണ്ടായിരുന്ന 600 വാർഡുകൾ നഷ്ടപ്പെട്ടു.  
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിലവിൽ 1900ൽ കൂടുതൽ വാർഡുകളിലാണ് ബിജെപി ജയിച്ചത്. 1500ലേറെ വാർഡുകൾ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 വാർഡുകളെങ്കിലും ലഭിക്കേണ്ടതായിരുന്നു എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

തൃശൂരിൽ മുന്നേറാൻ കഴിയാത്തതിൽ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ട്. തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചെന്നു വിലയിരുത്തിയ ക്രൈസ്തവ വോട്ടുകൾ ഇൗ തിര‍ഞ്ഞെടുപ്പിൽ ലഭിച്ചില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കു ലഭിച്ച 20% വോട്ട് നിലവിൽ 18% ആയെന്ന പ്രാഥമിക കണക്കാണു നേതൃത്വത്തിനു ലഭിച്ചത്.  

നേരത്തേ, കോൺഗ്രസ് വോട്ടുകളാണ് ബിജെപിയിലേക്ക് എത്തിയിരുന്നതെങ്കിൽ നിലവിൽ ഇടതു വോട്ടുകളും മാറുന്നെന്നു നേതൃത്വം വിലയിരുത്തുന്നു. English Summary:
Assembly Elections: BJP to focus on 35 urban constituencies
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156166