search

പുതിയ തൊഴിലുറപ്പ് പദ്ധതി: തൊഴിൽദിനങ്ങൾ ഗണ്യമായി കുറയും; കേരളത്തിൽ ഒട്ടേറെപ്പേർ പുറത്തായേക്കും

LHC0088 5 hour(s) ago views 853
  



തിരുവനന്തപുരം ∙ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച പുതിയ കേന്ദ്ര നിയമം നടപ്പായാൽ കേരളത്തിൽ നിലവിൽ പദ്ധതിയിൽ അംഗങ്ങളായ 22 ലക്ഷത്തോളം പേരിൽ വലിയ പങ്ക് പുറത്താകാൻ സാധ്യത. തൊഴിൽദിനങ്ങൾ 125 ആയി ഉയർത്തുമെന്നാണു നിയമത്തിൽ പറയുന്നതെങ്കിലും നിലവിലുള്ള 100 ദിവസംപോലും എത്താനുള്ള സാധ്യതയും വിരളം.

പദ്ധതി നടപ്പാക്കുന്ന ഗ്രാമീണമേഖലകൾ കേന്ദ്രം വിജ്ഞാപനം ചെയ്യുക എന്നതുൾപ്പടെ നിബന്ധനകൾ നടപ്പാക്കുമ്പോൾ പദ്ധതി സ്വാഭാവികമായും ചുരുങ്ങും. ഇപ്പോൾ പദ്ധതിയിലുൾപ്പെട്ടവരിൽ വലിയൊരു വിഭാഗത്തിന് തൊഴിൽനഷ്ടമാകും ഫലം; തൊഴിൽദിനങ്ങളും കുറയും. കാർഷിക സീസണിൽ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന നിബന്ധനയും തൊഴിൽദിനങ്ങൾ ഗണ്യമായി കുറയാൻ ഇടയാക്കും. ഫലത്തിൽ പദ്ധതി ഗുണഭോക്താക്കളായ ലക്ഷക്കണക്കിനുപേരുടെ വരുമാനമാർഗത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതാകും പുതിയ നിയമം.

തൊഴിലുറപ്പിലൂടെ നടപ്പാക്കിയിരുന്ന കാർഷികജോലികൾ, ജലാശയ പുനരുദ്ധാരണം, മാലിന്യസംസ്കരണം തുടങ്ങിയവയെയും പുതിയ നീക്കം പ്രതികൂലമായി ബാധിക്കും. ഇത് സാമൂഹിക – പരിസ്ഥിതി ആഘാതം സൃഷ്ടിക്കും.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉപാധികൾ കെണിയാകും

നിലവിൽ 4000 കോടിയോളം രൂപയാണ് തൊഴിലുറപ്പു പദ്ധതിയുടെ വാർഷികവിഹിതമായി കേരളത്തിനു ലഭിക്കുന്നത്. പദ്ധതിച്ചെലവിന്റെ 40% സംസ്ഥാനം വഹിക്കണമെന്ന പുതിയ നിബന്ധന കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള കേരളത്തിനു വെല്ലുവിളിയാണ്.

ഇതനുസരിച്ച് 1600 കോടി ഇനി കേരളം മുടക്കേണ്ടിവരും. മാത്രമല്ല, കേന്ദ്രം ഉപാധികളോടെയാകും ഇനി ഫണ്ട് അനുവദിക്കുക. അതിലേറെ ചെലവായാൽ അതു പൂർണമായും സംസ്ഥാനം വഹിക്കേണ്ടിവരും. വേതനം വൈകിയാൽ നഷ്ടപരിഹാരവും തൊഴിൽ ഇല്ലെങ്കിൽ അലവൻസും പൂർണമായും വഹിക്കേണ്ടതും സംസ്ഥാനംതന്നെ.

പിഎംശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ മറ്റു കേന്ദ്രാവിഷ്കൃത വിദ്യാഭ്യാസ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം തടഞ്ഞ പശ്ചാത്തലമുള്ളപ്പോഴാണ് സമാനമായ മാതൃക തൊഴിലുറപ്പിലേക്കും വരുന്നത്. മറ്റു പല പദ്ധതികളിലുമെന്നപോലെ കേന്ദ്ര – സംസ്ഥാന വിഹിതം കുടിശികയായാൽ തൊഴിലുറപ്പും കടുത്ത പ്രതിസന്ധിയിലാകും.

∙രാഷ്ട്രപിതാവിന്റെ പേരൊഴിവാക്കിയ മന്ത്രിയെന്നായിരിക്കും ഇനി ശിവരാജ് സിങ് ചൗഹാനെ ജനങ്ങൾ ഓർമിക്കുക. പുതിയ ബില്ലിലെ തൊഴിൽ ഗാരന്റി കടലാസിൽ മാത്രമേയുള്ളൂ. 125 ദിവസം തൊഴിൽദിനമെന്നത് പൊള്ളയായ പ്രഖ്യാപനമാണ്. ഒരിക്കലും നടക്കാൻ പോകുന്നില്ല.-കെ.സി.വേണുഗോപാൽ (കോൺഗ്രസ്)

∙മഹാത്മാഗാന്ധിയുടെ പേരൊഴിവാക്കുന്നത് രാഷ്ട്രപിതാവിനോടുള്ള അപമാനമാണ്. എന്തിനാണ് ഇതെന്നു മന്ത്രി വിശദീകരിക്കാമോ? ബിൽ സംസ്ഥാനങ്ങളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നതിനാൽ പദ്ധതിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കും.-എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി)

∙മഹാത്മാഗാന്ധിയുടെ രാമരാജ്യസങ്കൽപം ഒരു രാഷ്ട്രീയ പദ്ധതിയായിരുന്നില്ല, പകരം ഗ്രാമങ്ങളുടെ ശാക്തീകരണത്തിൽ ഊന്നിയതായിരുന്നു. ഇതിനോടു നീതി പുലർത്തുന്നതായിരുന്നു 2005 ലെ നിയമം. അദ്ദേഹത്തിന്റെ പേരൊഴിവാക്കുന്നതുവഴി ആ ആദർശപരവും ചരിത്രപരവുമായ മൂല്യങ്ങളാണ് ഇല്ലാതാവുന്നത്.-ശശി തരൂർ (കോൺഗ്രസ്) English Summary:
New Rural Employment Scheme: Workdays to be Significantly Reduced
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158549