തിരുവനന്തപുരം ∙ സാങ്കേതിക (കെടിയു), ഡിജിറ്റൽ സർവകലാശാലകളിലെ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആർലേക്കറുമായുണ്ടാക്കിയ ധാരണയുടെ ഭാഗമായാണ് കേരള സർവകലാശാലാ റജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിനെ കോളജിലേക്കു തിരിച്ചയച്ചതെന്നാണ് സൂചന. അനിൽകുമാറിനെ മുൻപു കേരള വി.സി സസ്പെൻഡ് ചെയ്തതിന്റെ പേരിൽ ദിവസങ്ങളോളം സർവകലാശാല സ്തംഭിപ്പിച്ച ഇടതു സംഘടനകൾക്കും ഇപ്പോൾ എതിർപ്പില്ല.
Also Read സ്വർണക്കൊള്ളയ്ക്കു രാജ്യാന്തര ബന്ധം; ചെന്നൈ വ്യവസായിയെ തേടി അന്വേഷണസംഘം
ഡോ.സിസ തോമസിനെതിരെ മുൻപു സമരപരമ്പര സംഘടിപ്പിച്ച എസ്എഫ്ഐയും കെടിയു വി.സിയായി അവരെ നിയമിച്ചതിനോടു പ്രതികരിച്ചിട്ടില്ല.
ഇതിനിടെ, ഗവർണർ– മുഖ്യമന്ത്രി ഒത്തുതീർപ്പിനെ ബിജെപി–സിപിഎം ഡീലെന്നു വിശേഷിപ്പിച്ചു പ്രതിപക്ഷം രംഗത്തെത്തി. തദ്ദേശ തിരഞ്ഞെടുപ്പുഫലം വരുന്നതുവരെ ഇതു രഹസ്യമാക്കിവച്ചെന്നും ആരോപിച്ചു.
REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനത്തിനു സേർച് കമ്മിറ്റി നൽകുന്ന പാനലിൽ മുൻഗണനാക്രമം നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണു സുപ്രീം കോടതി നൽകിയത്. മുഖ്യമന്ത്രി നൽകിയ പേരുകളിൽ ഗവർണർ എതിർപ്പ് അറിയിച്ചപ്പോൾ ക്രമം നിശ്ചയിക്കാൻ സേർച് കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിർദേശിച്ച പേരുകളിൽ ഒന്നെങ്കിലും അന്തിമവിധിയിൽ കോടതി അംഗീകരിച്ചാൽ സർക്കാരിന് അതു ഗവർണറുടെ മേലുള്ള വിജയമാകുമായിരുന്നു. മറ്റു സർവകലാശാലകളിലെ വി.സി നിയമനത്തിൽ പിടിവള്ളിയാകുകയും ചെയ്യുമായിരുന്നു. അതിനു കാത്തുനിൽക്കാതെ ഗവർണർക്കുമുന്നിൽ മുഖ്യമന്ത്രി മുട്ടുമടക്കിയെന്നാണു പ്രതിപക്ഷ ആരോപണം. സ്ഥിരം വി.സിയില്ലാത്ത മറ്റു 10 സർവകലാശാലകളിൽ സർക്കാരിനും ഗവർണർക്കും ഇഷ്ടമുള്ളവരെ വീതംവച്ചു നിയമിക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നു
ഡോ.സിസ തോമസിനെ കെടിയുവിൽ താൽക്കാലിക വി.സിയായി ഗവർണർ നിയമിച്ചതുമുതലാണു തർക്കം തുടങ്ങിയത്. സർവകലാശാലകളുടെ താൽപര്യം പരിഗണിച്ചുള്ള വിട്ടുവീഴ്ചയാണ് ഇപ്പോഴുണ്ടായതെങ്കിൽ എന്തുകൊണ്ടു 3 വർഷം അതിനു ശ്രമിച്ചില്ലെന്ന ചോദ്യവുമുയരുന്നു. കോടതി കയറി വൻതുക നഷ്ടപ്പെടുത്തുകയും ചെയ്തു.
കൂട്ടത്തിൽ ഏറ്റവും യോഗ്യരായതുകൊണ്ടാണു സിസയും ഡോ.പ്രിയ ചന്ദ്രനും രണ്ടു പട്ടികയിലും ഉൾപ്പെട്ടതെന്നും അതുകൊണ്ട് അവരെ നിയമിക്കണമെന്നുമായിരുന്നു സുപ്രീം കോടതിയിൽ ഗവർണറുടെ സത്യവാങ്മൂലം. വി.സി നിയമനത്തിൽ സർക്കാരിനു പക്ഷപാതിത്വമുണ്ടെന്ന് ഇതുവരെ ആരോപിച്ചിരുന്ന ഗവർണർ ഒടുവിൽ സിസയെ സംരക്ഷിച്ചപ്പോൾ, അതേ യോഗ്യതയുള്ള ഡോ.പ്രിയ ചന്ദ്രനെ കൈവിട്ടു. സാങ്കേതിക സർവകലാശാലയുടെ മുൻഗണനാ പട്ടികയിൽ സിസ തോമസിനെക്കാൾ മുകളിലായിരുന്നു പ്രിയയുടെ പേര്. English Summary:
VC Appointment Deal: Opposition Cries Foul Over \“BJP-CPM\“ Pact in Kerala