search

കഞ്ചാവ് ചെടിക്ക് ചൂടു കിട്ടാൻ ലൈറ്റ്; ഷൂ റാക്ക് മറയാക്കി, മുറിയിൽ ആരെയും കയറ്റില്ല; ‘ഹൈടെക് കൃഷി’ പൊക്കി പൊലീസ്

Chikheang Yesterday 11:44 views 396
  



തിരുവനന്തപുരം∙ വീടിനുള്ളില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ തിരുവനന്തപുരം സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. വലിയതുറ സ്വദേശി ധനുഷ് ആണ് പ്രത്യേക സംവിധാനങ്ങളോടെ വീടിനുള്ളില്‍ കഞ്ചാവ് തോട്ടം സജ്ജമാക്കിയിരുന്നത്. മുറിക്കുള്ളില്‍ കഞ്ചാവ് ചെടികള്‍ക്ക് ആവശ്യമായ കാറ്റും ചൂടും ലഭിക്കാന്‍ ഫാനും ലൈറ്റുകളും മറ്റും ഘടിപ്പിച്ചായിരുന്നു കൃഷി.  

  • Also Read രസീത് ചോദിച്ചതിന് വീട്ടുകാരെ മർദ്ദിച്ചു, അസഭ്യം പറഞ്ഞു; കാരൾ സംഘത്തിലെ 20 പേർക്കെതിരെ പൊലീസ് കേസെടുത്തു   


അറസ്റ്റിലായ ധനുഷ് എംഡിഎഎ കേസില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇന്റര്‍നെറ്റില്‍നിന്നാണ് കഞ്ചാവ് കൃഷി ചെയ്യേണ്ട രീതികള്‍ സംബന്ധിച്ച് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചത്. മുറിക്കുള്ളിലേക്കു മറ്റാരെയും കയറാന്‍ അനുവദിച്ചിരുന്നില്ല. ഷൂ റാക്ക് പൊളിച്ചാണ് കഞ്ചാവ് ചെടികള്‍ക്കുള്ള മറയുണ്ടാക്കിയത്. ഒരു ഗ്രോബാഗിലും മറ്റൊരു ട്രേയിലുമായാണ് ചെടികള്‍ നട്ടിരുന്നത്.  

  • Also Read ‘സീരിയൽ ഷോ റോഡിൽ’; മദ്യലഹരിയിൽ വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ചിട്ടു; നടൻ സിദ്ധാർഥ് പ്രഭു അറസ്റ്റിൽ-വിഡിയോ   


20 ദിവസം വളര്‍ച്ചയുള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്. വീട്ടില്‍ കഞ്ചാവ് വാങ്ങാനും മറ്റുമായി പുറത്തുനിന്ന് ആളുകള്‍ വരുന്നതു സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പൊലീസ് പരിശോധന നടത്തിയത്. ഷാഡോ പൊലീസ് എസ്‌ഐ അജേഷ്, നസിമുദീന്‍, സജിത്, വരുണ്‍ഘോഷ്, രഞ്ജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Ganja cultivation bust in Thiruvananthapuram reveals a high-tech indoor operation: A man was arrested for cultivating cannabis in his home using special lighting and temperature control, showcasing a growing trend of sophisticated illegal farming techniques.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639