ചെന്നൈ∙ നടനും ടിവികെ നേതാവുമായ വിജയ്‌യുടെ അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധയാകർഷിച്ച ‘ജനനായക’ന്റെ മലേഷ്യയിലെ ഓഡിയോ പ്രകാശനച്ചടങ്ങിൽ രാഷ്ട്രീയ പരാമർശങ്ങൾ നടത്തരുതെന്നു കർശന നിർദേശം. 27നാണ് ചടങ്ങ്. മുൻപ് ഇത്തരം ചടങ്ങുകളിൽ വിജയ് രാഷ്ട്രീയ പരാമർശങ്ങളും ചിലരെ ഉന്നമിട്ടുള്ള കഥകളും പറഞ്ഞിരുന്നു. ചടങ്ങിന്റെ സമയം, പങ്കെടുക്കുന്ന ആളുകളുടെ എണ്ണം എന്നിവയിലും നിയന്ത്രണമുണ്ട്. അതേസമയം, ചടങ്ങ് കൂടുതൽ മിഴിവോടെ നടത്താനുള്ള നീക്കത്തിലാണു സംഘാടകർ. അഭിനേതാക്കളെ കൂടാതെ, സംവിധായകരായ നെൽസൺ ദിലീപ്കുമാർ, ആറ്റ്ലി, ലോകേഷ് കനകരാജ് എന്നിവരുൾപ്പെടെ തമിഴ് സിനിമാ മേഖലയിലെ വമ്പൻ താരങ്ങൾ പങ്കെടുക്കും. വിജയ്‌യുടെ അവസാന ചിത്രം എന്ന വികാരം ഫലപ്രദമായി ഉപയോഗിക്കാനാണു ശ്രമം. ചിത്രത്തിലെ ഇതുവരെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങൾക്കും ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ജനുവരി 9നാണു ചിത്രത്തിന്റെ റിലീസ്. English Summary:
Vijay movie \“Jananaayaka\“ is creating buzz with its audio launch in Malaysia. Organizers have issued strict guidelines against political remarks during the event, as it is marketed as Vijay\“s last film. |
|