കോഴിക്കോട് ∙ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്.
- Also Read വാക്കു തർക്കം, കയ്യേറ്റം; യുവാവിനെ അയൽവാസി വെടിവച്ചു, സംഭവം തിരുവനന്തപുരത്ത്
തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ചെറുത്തുനിൽപ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കൽ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി.
- Also Read ക്രിസ്മസ് തലേന്ന് കുടുംബം പള്ളിയിൽ പോയി; ഫ്യൂസ് ഊരി അകത്തു കടന്ന് മോഷ്ടാവ്, 60 പവന്‍ സ്വര്‍ണം നഷ്ടമായി
നിരവധി കളവു കേസുകളിൽ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാൾ. കുറച്ച് കാലം മുൻപാണ് മുരുകേശൻ മരിച്ചത്. കോഴിക്കോട് ബന്ധുവിന്റെ വീട്ടിൽ വന്ന് താമസിക്കുന്നതിനിടയിൽ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം പ്രതി തമിഴ്നാട്ടിലേക്ക് കടന്നു.
- ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
- ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
- 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജുവിന്റെ നിർദേശപ്രകാരം കൊയിലാണ്ടി ഇൻസ്പെക്ടർ കെ.സുമിത്ത് കുമാർ, എഎസ്ഐ സി.എം.സുനിൽകുമാർ, എസ്‌സിപിഒ വിവേക് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. English Summary:
Accused in Kozhikode Child Abuse Case Arrested in Thanjavur: A Tamil Nadu native, Balaji, has been arrested in Thanjavur for allegedly raping a 13-year-old girl. The arrest was made by Koyilandy police with the help of local police, as Balaji was hiding among a Kurava gang. |