search

മുഖ്യമന്ത്രി പോറ്റിക്കൊപ്പമുള്ള ചിത്രം എഐ നിർമിതം; സതീശന്റെ ബോംബ് ഇതുവരെ പൊട്ടിയില്ലെന്ന് എം.വി.ഗോവിന്ദൻ

LHC0088 Yesterday 11:44 views 469
  



തിരുവനന്തപുരം∙ ശബരിമല സ്വർണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി എഐസിസി മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിക്കൊപ്പം പോറ്റി നിൽക്കുന്നതായി അടൂർ പ്രകാശ് കാട്ടിയ ചിത്രം എഐ ഉപയോഗിച്ചു നിർമിച്ചതാണെന്നും അതിന്റെ വസ്തുതകൾ പുറത്തുവരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

  • Also Read \“പോറ്റിയെ സോണിയയ്ക്ക് പരിചയപ്പെടുത്തിയത് ഞാനല്ല; തെറ്റു സംഭവിച്ചെങ്കിൽ തിരുത്താൻ തയാർ\“: അടൂർ പ്രകാശ്   


\“പോറ്റിയെ കേറ്റിയേ\“ എന്ന പാരഡി ഗാനം ഉൾപ്പെടെ ഇടതുസർക്കാരിനെതിരെ യുഡിഎഫ് ആയുധമാക്കുമ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയും സോണിയാ ഗാന്ധിയും തമ്മിലുള്ള ചിത്രത്തെക്കുറിച്ചു മുഖ്യമന്ത്രി തന്നെ നേരിട്ടു പറഞ്ഞ് സിപിഎം കളത്തിലിറങ്ങിയിരിക്കുന്നത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനു മറുപടി ഇല്ലെന്നും ഗോവിന്ദൻ പറഞ്ഞു.

അടൂർ പ്രകാശ് എംപിയുടെയും ആന്റോ ആന്റണി എംപിയുടെയും സാന്നിധ്യത്തിലാണ് ഈ കൂടിക്കാഴ്ച നടന്നത്. കേസിലെ മറ്റൊരു പ്രതിയായ സ്വർണവ്യാപാരി ഗോവർദ്ധനൊപ്പവും പോറ്റി സോണിയാ ഗാന്ധിയെ സന്ദർശിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത അവസരങ്ങളിൽ ഇവർ സോണിയാ ഗാന്ധിക്ക് സമ്മാനങ്ങൾ കൈമാറുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആരാണ് പോറ്റിക്ക് കൂടിക്കാഴ്ചയ്ക്കുള്ള അവസരം നൽകിയത്. എന്തിനുവേണ്ടിയായിരുന്നു കൂടിക്കാഴ്ച എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് അടൂർ പ്രകാശ് മറുപടി പറഞ്ഞിട്ടില്ല. വിഷയത്തിൽ ചോദ്യങ്ങൾ ഉയരുമ്പോൾ അടൂർ പ്രകാശ് പ്രകോപിതനാകുന്നത് കുറ്റബോധം കൊണ്ടാണ്.

  • Also Read യുഡിഎഫിനെ പിന്തുണച്ച് പുളിക്കക്കണ്ടം കുടുംബം; 21 കാരി ദിയ ചെയർപഴ്സൻ, പാലാ നഗരസഭയിൽ ആദ്യമായി കേരള കോൺഗ്രസ് (എം) പ്രതിപക്ഷത്ത്   

    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഐഎഎസ് ഉദ്യോഗസ്ഥർ എസ്ഐടിയെ ഭീഷണിപ്പെടുത്തുന്നു എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം പഴയ ബോംബ് പോലെയാണ്. ഉദ്യോഗസ്ഥരുടെ പേര് പുറത്തുവിടാൻ പോകുന്നില്ല. പൊട്ടിക്കും പൊട്ടിക്കുമെന്ന് പറഞ്ഞിട്ടും സതീശന്റെ ബോംബ് ഇതുവരെയും പൊട്ടിയില്ലെന്നും ഗോവിന്ദൻ പറഞ്ഞു. English Summary:
Unnikrishnan Potti-Sonia Gandhi Meeting is under scrutiny: CPM State Secretary MV Govindan demands investigation into Unnikrishnan Potti\“s meeting with Sonia Gandhi, questioning UDF\“s silence and alleging fabricated evidence.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158980