ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് (ദൂരദർശിനി) കണ്ടെത്തി. ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം. ആറ് വയസ്സുള്ള ഒരു ആൺകുട്ടിക്കാണ് മാലിന്യ കൂമ്പാരത്തിൽ നിന്ന് റൈഫിൾ സ്കോപ്പ് കിട്ടിയത്. കുട്ടി ഇതുപയോഗിച്ച് കളിക്കുന്നത് കണ്ടതോടെയാണ് രക്ഷിതാക്കൾ ഇക്കാര്യം ശ്രദ്ധിച്ചതും പൊലീസിനെ അറിയിച്ചതും.
Also Read ‘ഓപ്പറേഷൻ സിന്ദൂറിനിടെ ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു’; ഭീകരതയ്ക്ക് പിന്നിൽ അഫ്ഗാൻ പൗരന്മാരെന്ന് അസിം മുനീർ
സ്നൈപ്പർ തോക്കിൽ ഘടിപ്പിക്കാവുന്നതാണ് കണ്ടെത്തിയ റൈഫിൾ സ്കോപ്പ്. സംഭവത്തിൽ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്‌ഒജി) പൊലീസും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് മേധാവി അറിയിച്ചു. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read വിദ്യാർഥി വീസയിൽ റഷ്യയിലെത്തി, കള്ളക്കേസിൽ കുടുക്കി യുദ്ധമുഖത്തേക്ക് അയച്ച് റഷ്യൻ സൈന്യം; സഹായം അഭ്യർഥിച്ച് ഇന്ത്യൻ യുവാവ്
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @FrontalForce എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
English Summary:
Chinese Rifle Scope Found Near NIA Headquarters in Jammu: A Chinese-made rifle scope was found near the NIA headquarters in Jammu, sparking an investigation and raising security concerns in the region.