search

‘ഒരു മാസത്തിനകം ഹിന്ദി പഠിക്കണം, ഇല്ലെങ്കിൽ വിവരമറിയും’; ആഫ്രിക്കക്കാരന് ബിജെപി കൗൺസിലറുടെ ഭീഷണി, വിവാദമായതോടെ വിശദീകരണം

LHC0088 Yesterday 11:44 views 565
  



ന്യൂഡൽഹി ∙ ‘മുഛെ നഹി മാലൂ’– എന്ന് ആരെങ്കിലും ഇവരോട് ഒന്നു പറഞ്ഞുകൊടുക്കൂ എന്ന ദയനീയ ഭാവമാണു മുഖത്ത്, പക്ഷേ ഇംഗ്ലിഷ് തന്നെ കഷ്ടിച്ചുപറയുന്ന ആഫ്രിക്കൻ സ്വദേശിക്കു ബിജെപി കൗൺസിലറുടെ കോപത്തിനു മുന്നിൽ വിശദീകരിക്കാൻ വാക്കുകളില്ലാതെ പോയി. ‘ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കിൽ വിവരമറിയും’– എന്നായിരുന്നു കൗൺസിലർ രേണു ചൗധരിയുടെ ഭീഷണി.

  • Also Read ‘ഭരണഘടനയുടെ അംഗീകാരം ആവശ്യമില്ല; ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്, അതാണ് സത്യം’   


ഈസ്റ്റ് ഡൽഹിയിലെ പട്പട്ഗഞ്ച് 196–ാം വാർഡിലെ കൗൺസിലറാണു രേണു. പ്രദേശത്തെ എംസിഡി പാർക്കിൽ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കുന്ന ആഫ്രിക്കൻ സ്വദേശിയെയാണു ഹിന്ദി അറിയാത്തതിന്റെ പേരിൽ അവർ ഭീഷണിപ്പെടുത്തിയത്. ഇന്ത്യയിൽ ജോലി ചെയ്തു പണം സമ്പാദിക്കുന്നുണ്ടെങ്കിൽ നിർബന്ധമായും ഹിന്ദി പഠിച്ചിരിക്കണമെന്നു കൗൺസിലർ പറഞ്ഞു.

ഭീഷണിക്കിടെ ഫുട്ബോൾ കോച്ചിനോട് അനുകമ്പ പ്രകടിപ്പിച്ച് എത്തിയവരെയും കൗൺസിലർ ഭീഷണിപ്പെടുത്തി. ‘ഇയാൾ വല്ല കുറ്റകൃത്യവും ചെയ്താൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ’– എന്നായിരുന്നു ചോദ്യം. അതു കേട്ടതോടെ പിന്തുണയുമായി എത്തിയവർ പിൻവാങ്ങി. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  • Also Read ‘ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മടി’: ലിവ്–ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ആർഎസ്എസ് മേധാവി   

    

  • ശ്രീനിവാസൻ നിർമിച്ചത് കേരളത്തിലെ ആദ്യ ‘ഗ്രീൻഹൗസ്’; 6,364 ചതുരശ്രയടി വീടിന് കിട്ടിയ പ്ലാറ്റിനം ഗ്രേഡും ആദ്യത്തേത്; ദുബായിലെ സ്വപ്നം കണ്ടനാട്ടിൽ നടപ്പാക്കി!
      

         
    •   
         
    •   
        
       
  • വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇനി വെള്ളച്ചാട്ടം വേണ്ട! കനാൽ വെള്ളം കറന്റാക്കും ‘ജലചക്രം’; കന്നിമാരിയിലെ ‘കനാൽവൈദ്യുതിയുടെ’ ഫ്യൂസ് ഊരിയതാര്?
      

         
    •   
         
    •   
        
       
  • ഏഷ്യയിലെ ഏറ്റവും മോശം കറൻസിയായി രൂപ; കേരളത്തിൽ പവന് 3 ലക്ഷം ആയാലും ഞെട്ടരുത്; ആരാണ് സ്വർണവില ഇങ്ങനെ കൂട്ടിയത്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംഭവം വിവാദമായതോടെ വിശദീകരണവുമായി രേണു രംഗത്തെത്തി. ‘8 മാസം മുൻപ് കണ്ടപ്പോഴും ഹിന്ദി പഠിക്കാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. ട്യൂഷൻ ഫീസ് നൽകാമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും പഠിക്കാത്തതു കൊണ്ടാണ് ദേഷ്യപ്പെട്ടത്. ഫീസ് അടയ്ക്കാതെയാണ് എംസിഡി പാർക്കിൽ അയാൾ ഫുട്ബോൾ പരിശീലനം നടത്തി പണം സമ്പാദിക്കുന്നത്. മാത്രമല്ല, പരിസരവും വൃത്തികേടാക്കുന്നുണ്ട്. ഭാഷ അറിയാത്തതുകൊണ്ട് കാര്യം പറഞ്ഞു മനസ്സിലാക്കാൻ കോർപറേഷൻ ജീവനക്കാർക്കു കഴിയുന്നില്ല’– അവർ പറഞ്ഞു. താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും വിശദീകരിച്ച് രേണു ചൗധരി മറ്റൊരു വിഡിയോയും പുറത്തിറക്കി.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AshrafFem എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
BJP councillor threatened an African football coach for not learning Hindi in Delhi: Hindi language threat controversy surrounds a Delhi councillor threatening an African football coach for not learning Hindi. The incident has sparked outrage and raised questions about language barriers and discrimination in India, prompting the councillor to issue a clarification.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158992