search

ഇന്ത്യൻ ട്രാവൽ വ്ലോഗറെ ചൈനയിൽ തടഞ്ഞുവച്ചു; വിട്ടയച്ചത് 15 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം

LHC0088 6 hour(s) ago views 638
  



ന്യൂഡൽഹി∙ ചൈനയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വ്ലോഗറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതായി ആരോപണം. ട്രാവൽ വ്ലോഗറായ അനന്ത് മിത്തലാണ് തനിക്കു ചൈനയിൽ വിമാനം ഇറങ്ങിയപ്പോൾ 15 മണിക്കൂറോളം ചോദ്യം ചെയ്യൽ നേരിടേണ്ടി വന്നതായി വെളിപ്പെടുത്തിയത്. \“ഓൺ റോഡ് ഇന്ത്യൻ\“ എന്ന പേരിലാണ് അനന്ത് മിത്തൽ അറിയപ്പെടുന്നത്. അരുണാചൽ പ്രദേശിനെ കുറിച്ചു മുൻപ് ചെയ്ത വിഡിയോകളാണ് ചൈനയിൽ ചോദ്യം ചെയ്യലിനു കാരണമായതെന്നും അനന്ത് മിത്തൽ പറയുന്നു. ഇന്ത്യയിൽ മടങ്ങി എത്തിയ ശേഷമാണ് വിഡിയോയിലൂടെ അനന്ത് ചൈനയിൽ താൻ നേരിട്ട ദുരവസ്ഥ വെളിപ്പെടുത്തിയത്.

  • Also Read പ്രണയാഭ്യർഥന നിരസിച്ചു; വീട്ടമ്മയെ ആക്രമിച്ച് ഡെലിവറി ബോയ്, അറസ്റ്റ്   


സുഹൃത്തിനെ കാണാൻ വേണ്ടിയാണ് അനന്ത് മിത്തൽ ചൈനയിലുള്ള ഗ്വാങ്‌ഷോ വിമാനത്താവളത്തിൽ ഇറങ്ങിയത്. എന്നാൽ ഇവിടെ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു. ബാഗ് അടക്കമുള്ള വസ്തുക്കൾ പരിശോധിച്ചെങ്കിലും അവർക്കു നിയമവിരുദ്ധമായ ഒന്നും അതിൽനിന്നു കണ്ടെത്താനായില്ല. തുടർന്നു വിമാനത്താവളത്തിൽനിന്നും വിജനമായ ഒരിടത്തേയ്ക്ക് കൊണ്ടുപോയി 15 മണിക്കൂറോളം ഇരുത്തി. ഭക്ഷണം വേണമെന്നു ആവർത്തിച്ചു ചോദിച്ചപ്പോൾ കുടിക്കാൻ വെള്ളം മാത്രം നൽകി. അതും പരിമിതമായ അളവിൽ മാത്രമാണ് നൽകിയതെന്ന് മിത്തൽ പറഞ്ഞു. English Summary:
Indian Vlogger Alleges Detention and Interrogation in China: His previous videos about Arunachal Pradesh were reportedly the reason for his questioning. He shared the details about the ordeal after returning to India.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158585