search

അതിർത്തിയിലെ സംഘർഷത്തിൽ മഹാവിഷ്‌ണു ശിൽപം തകർത്തു; ശക്തമായി അപലപിച്ച് ഇന്ത്യ

LHC0088 7 hour(s) ago views 768
  



ന്യൂഡൽഹി ∙ കംബോഡിയ-തായ്‌ലൻഡ് അതിർത്തി തർക്കത്തെ തുടർന്ന് മഹാവിഷ്‌ണു ശിൽപം തകർത്ത സംഭവത്തെ അപലപിച്ച് ഇന്ത്യ. മഹാവിഷ്‌ണു ശിൽപം തകർത്തത് തീർത്തും അനാദരമാണെന്നും ഇന്ത്യ വിശേഷിപ്പിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കംബോഡിയയും തായ്‌ലൻഡും സമാധാന ചർച്ചകളിലേക്കു കടക്കണമെന്നു ഇന്ത്യ ആവശ്യപ്പെട്ടു. തർക്കങ്ങളെ തുടർന്നു കഴിഞ്ഞ രണ്ടാഴ്ചയായി കംബോഡിയ-തായ്‌ലൻഡ് അതിർത്തി പ്രദേശങ്ങൾ സംഘർഷഭരിതമാണ്. ഇതിനിടെയാണ് മഹാവിഷ്‌ണു ശിൽപം തായ്‌ലൻഡ് നശിപ്പിച്ചതായി കംബോഡിയ ആരോപിച്ചത്. കംബോഡിയൻ അതിർത്തിയിലെ പ്രശസ്തമായ പ്രീ വിഹാറിൽനിന്നും 100 മീറ്റർ അകലെയുള്ള പ്രതിമയാണ് തകർക്കപ്പെട്ടത്.

  • Also Read ഇന്ത്യൻ ട്രാവൽ വ്ലോഗറെ ചൈനയിൽ തടഞ്ഞുവച്ചു; വിട്ടയച്ചത് 15 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം   


2014ൽ നിർമിച്ച  കൂറ്റൻ ശിൽപം യന്ത്രസഹായത്തോടെയാണ് തായ് സൈനികർ പൊളിച്ചുമാറ്റിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രതിമ പൊളിച്ച സംഭവത്തിൽ മാധ്യമപ്രവർത്തകരോടാണ് ഇന്ത്യയുടെ നിലപാട് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ അവകാശവാദങ്ങളുണ്ടെങ്കിലും ഇത്തരം പ്രവൃത്തികൾ ലോകത്തിലെമ്പാടുമുള്ള ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

  • Also Read സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഓറഞ്ച് ദ് വേൾഡ് ക്യാംപെയ്ൻ   


അതേസമയം ശില്‍പം പൊളിച്ചുമാറ്റിയ സംഭവത്തിൽ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഒട്ടേറെ പുരാതന ക്ഷേത്ര സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ജൂലൈ മാസവും കംബോഡിയ-തായ്‌ലൻഡ് സൈന്യം പരസ്പരം ഏറ്റുമുട്ടിയിരുന്നു. ഇരുപക്ഷത്തുമായി 40-ലധികം പേർ കൊല്ലപ്പെട്ടിരുന്നു.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x.com/AnnQuann എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.)


Thai excavator toppling a statue erected by Cambodian on captured grounds. pic.twitter.com/SBXdyJaJD5— Lee Ann Quann (@AnnQuann) December 24, 2025
English Summary:
India Condemns Demolition of Vishnu Statue in Cambodia-Thailand border: India urges both Cambodia and Thailand to engage in peaceful discussions to resolve the ongoing border issues and prevent further damage to cultural heritage.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158621