ജയ്പുർ∙ സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉപയോഗം വിലക്കിയ തീരുമാനം പിൻവലിച്ച് രാജസ്ഥാനിലെ ജലോർ ജില്ലയിലെ ഗ്രാമങ്ങൾ. തീരുമാനത്തിനെതിരെ വ്യാപക വിമർശനം വന്ന സാഹചര്യത്തിലാണ് തീരുമാനം പിൻവലിച്ചത്. ജലോർ ജില്ലയിലെ 15 ഗ്രാമങ്ങളാണ് സ്ത്രീകളോട് സ്മാർട്ട്ഫോണിനു പകരം കീപാഡ് ഫോണുകൾ ഉപയോഗിക്കാൻ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് ഗ്രാമമുഖ്യന്മാരുടെ യോഗം ഗാസിപുർ ഗ്രാമത്തിൽ വിളിച്ചുചേർക്കുകയായിരുന്നു. തുടർന്നാണ് തീരുമാനം പിൻവലിച്ചത്. കുട്ടികളെ മനസ്സിൽ കണ്ടുള്ള തീരുമാനമായിരുന്നു അതെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ഗ്രാമമുഖ്യന്മാർ പറഞ്ഞു.
Also Read മഹാവിഷ്ണു ശിൽപം എന്തിനു തകർത്തു? ഇന്ത്യയുടെ ആശങ്കയ്ക്ക് വിശദീകരണവുമായി തായ്‌ലൻഡ്
ജനുവരി 26 മുതൽ നിരോധനം നടപ്പാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. സ്ത്രീകൾക്ക് കീപാഡ് ഫോണുകൾ മാത്രം ഉപയോഗിക്കാനാവും അനുവാദമുണ്ടാവുക. വിവാഹ ആഘോഷങ്ങൾ പോലെ ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിൽ ഫോൺ കൊണ്ടുപോകരുതെന്നും നിർദേശമുണ്ടായിരുന്നു. പഠനത്തിനായി പെൺകുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് വീടിനു പുറത്ത് ഉപയോഗിക്കരുത്. സ്ത്രീകൾക്ക് സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ അത് വീട്ടിലെ കുട്ടികൾ കൂടുതലായി ഉപയോഗിക്കുന്നുവെന്നായിരുന്നുവിലക്കിന് കാരണമായി പറഞ്ഞിരുന്നത്. കുട്ടികളുടെ പഠനത്തെയും കാഴ്ചശക്തിയെയും വരെ ബാധിക്കുന്നുവെന്നും തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് പറഞ്ഞിരുന്നു.
Also Read ഇന്ത്യൻ ട്രാവൽ വ്ലോഗറെ ചൈനയിൽ തടഞ്ഞുവച്ചു; വിട്ടയച്ചത് 15 മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷം
‘‘സൈബർ തട്ടിപ്പുകൾ വർധിക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് കൂടുതലും ഇരകളാകുന്നത്. സാഹചര്യം വിലയിരുത്താനാണ് തീരുമാനം നടപ്പാക്കാൻ ജനുവരി 26 വരെ സമയം നൽകിയിരുന്നത്. എല്ലാവരും നല്ലതായി കണ്ടിരുന്നുവെങ്കിൽ അത് നടപ്പാക്കുമായിരുന്നു. എന്നാൽ, തീരുമാനം വ്യാപകമായി തെറ്റിദ്ധരിക്കപ്പെട്ടു’’ –ഗ്രാമമുഖ്യരിലൊരാളായ നാഥുറാം ചൗധരി പറഞ്ഞു.
ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
MORE PREMIUM STORIES
English Summary:
Rajasthan Villages Revoke Smartphone Ban for Women: Smart phone ban lifted in Rajasthan village after facing criticism. The decision to restrict women to keypad phones in Jalore district was reversed following a meeting of village leaders. They stated the initial decision was misconstrued and intended to protect children from smartphone side effects.