search

തദ്ദേശഭരണം: മാറിച്ചിന്തിച്ച് മുന്നണികൾ; സംവരണസീറ്റിൽ ‌ജയിച്ചവർ ജനറൽ വിഭാഗം അധ്യക്ഷ സ്ഥാനങ്ങളിലേക്ക്

LHC0088 Yesterday 11:46 views 589
  



∙ സംവരണ സീറ്റിൽ വിജയിച്ചെത്തിയവരെ ജനറൽ വിഭാഗത്തിൽ അധ്യക്ഷപദവി ഏൽപിച്ച് മുന്നണികളുടെ നല്ല മാതൃക. പുരുഷന്മാർ കയ്യടക്കിവച്ചിരുന്ന ജനറൽ അധ്യക്ഷപദവി വനിതകൾക്കു നൽകിയും മാറ്റത്തിനു മാറ്റുകൂട്ടി.



ജനറൽ വനിതാ വിഭാഗത്തിനു സംവരണംചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗ് നൽകിയത് എസ്‌സി വനിതാസംവരണ വാർഡിൽ ജയിച്ച എ.പി.സ്മിജിക്കാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണന്റെ മകളാണ് സ്മിജി.

∙ മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് (ജനറൽ) സ്ഥാനത്ത് കോൺഗ്രസ് നിയോഗിച്ചത് വനിതയായറമീന ഇസ്മായിലിനെ. വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് (ജനറൽ) സ്ഥാനത്ത് ലീഗ് നിയോഗിച്ചത് റംലത്ത് നെയ്തക്കോടനെ. ജനറൽ സീറ്റിൽ നിന്നാണ് അവർ മത്സരിച്ചു ജയിച്ചത്.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ ഇടുക്കി മുട്ടം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം (ജനറൽ) സിപിഎമ്മിന്റെ ടെസി സതീഷിന് നൽകി.

∙ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറൽ ആണെങ്കിലും ട്വന്റി20 വനിതയ്ക്കു നൽകി. അധ്യക്ഷസ്ഥാനത്തെ ജിൻസി അജി മാത്രമല്ല സ്ഥിരസമിതി അംഗങ്ങളും വൈസ് പ്രസിഡന്റും വനിതകളാണ്.

∙ ആലപ്പുഴ തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് (ജനറൽ) സുധർമിണി ബാബുരാജ് പട്ടികവിഭാഗത്തിൽനിന്ന്. സുധർമിണി ജയിച്ചതും ജനറൽ വാർഡിലാണ്.

∙ കൊല്ലത്ത് സംവരണമായ വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ പ്രസിഡന്റ് (വനിത ജനറൽ) സ്ഥാനത്തേക്ക് പട്ടികജാതി വനിത ബിന്ദു ലക്ഷ്മിയെ എൽഡിഎഫ് നിയോഗിച്ചു. തെക്കുംഭാഗം പഞ്ചായത്തിൽ ജനറൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് വനിതയായ വിജയശ്രീ മംഗളനെ (എൽഡിഎഫ്). ക്ലാപ്പന ഗ്രാമപ്പഞ്ചായത്ത് ജനറൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റായ എസ്.ശ്രീകലയെയാണ് (യുഡിഎഫ്).  

ഏരൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം ജനറൽ വനിത സംവരണമാണെങ്കിലും പ്രസിഡന്റായി തിരഞ്ഞെടുത്തത് പട്ടിക ജാതി വിഭാഗത്തിലെ ആതിര പ്രവീണിനെ (എൽഡിഎഫ്). മൺറോതുരുത്ത് പഞ്ചായത്തിലെ ജനറൽ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുത്തത് മായ നെപ്പോളിയനെ (എൽഡിഎഫ്). കുന്നത്തൂർ പഞ്ചായത്തിലെ ജനറൽ പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടത് പി.ടി.അനുപമ (എൽഡിഎഫ്)

∙ കോട്ടയം കടനാട് പഞ്ചായത്തിൽ യുഡിഎഫിലെ സാലി സണ്ണി ജനറൽ സീറ്റിൽ പ്രസിഡന്റായി. ഭരണങ്ങാനം പഞ്ചായത്തിൽ ജനറൽ സീറ്റിൽ എൽഡിഎഫിന്റെ സുധ ഷാജി പ്രസിഡന്റായി. അയ്മനം പഞ്ചായത്തിൽ ജനറൽ സീറ്റിൽ ബിജെപിയുടെ ബിന്ദു ഹരികുമാർ പ്രസിഡന്റായി.  English Summary:
A New Era in Kerala Politics: Reserved Seat Winners Appointed to General Chairperson Posts
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158872