തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ ധനക്കമ്മി, അഥവാ വരവും ചെലവും തമ്മിലെ അന്തരം അതിഗുരുതരമായ നിലയിൽ. അക്കൗണ്ടന്റ് ജനറലിന്റെ കഴിഞ്ഞമാസം 30 വരെയുള്ള കണക്കനുസരിച്ച് വരവിനെക്കാൾ അധികച്ചെലവ് 39,023 കോടി രൂപ. കഴിഞ്ഞ വർഷത്തിൽ 28,976 കോടിയായിരുന്ന ധനക്കമ്മിയാണ് ഒറ്റയടിക്ക് പതിനായിരം കോടിയിലേറെ വർധിച്ചത്. റിസർവ് ബാങ്ക് വഴി കടമെടുത്താണ് അധികച്ചെലവിനായി സർക്കാർ പണം കണ്ടെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമപെൻഷൻ വർധനയടക്കം ഒട്ടേറെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതിനാൽ ചെലവ് ഇനിയും കുതിച്ചുയരും. അതു നിറവേറ്റാൻ പണം എവിടെ നിന്നുണ്ടാക്കുമെന്നു സർക്കാരിനും വ്യക്തതയില്ല.
- Also Read ഇത്തവണ കേട്ടേ പറ്റൂ; ‘ശ്രുതിതരംഗ’ത്തിന് ആദ്യമേ തുക വകയിരുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് കർശനനിർദേശം
പതിവു പോലെ കേന്ദ്രത്തിൽനിന്ന് അർഹമായതു ചോദിക്കുന്നതിനു പുറമേ അധികാനുമതിയും കൂടി തേടാനാണു തീരുമാനം. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്താൽ ജിഎസ്ടി, ഭൂനികുതി, കേന്ദ്രത്തിൽ നിന്നുള്ള ഗ്രാന്റ് എന്നിവയിലുണ്ടായ കുറവാണ് ആകെ വരുമാനത്തെ സാരമായി ബാധിച്ചത്. എത്ര ശ്രമിച്ചിട്ടും ജിഎസ്ടി വരുമാനം വർധിക്കാത്തത് സർക്കാരിനെയും അമ്പരപ്പിച്ചിരിക്കുകയാണ്. കേന്ദ്രത്തിൽനിന്ന് ഇൗ വർഷം ആകെ 13,074 കോടി പ്രതീക്ഷിച്ചിരുന്നിടത്ത് കിട്ടിയ ഗ്രാന്റാകട്ടെ വെറും 2,109 കോടി രൂപ മാത്രം.
കേന്ദ്രവുമായുള്ള തർക്കങ്ങളും കേന്ദ്രാവിഷ്കൃത പദ്ധതികൾ സമയബന്ധിതമായി തീർക്കാത്തതുമാണ് ഗ്രാന്റുകൾ മുടങ്ങാൻ മുഖ്യ കാരണം. ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 53.14% മാത്രമേ റവന്യു വരുമാനമായി ലഭിച്ചുള്ളൂ. കഴിഞ്ഞ വർഷം 57.53% ലഭിച്ചിടത്താണിത്. കടമെടുപ്പ് ഒഴികെ വരുമാനം 1.87% മാത്രം വർധിച്ചപ്പോൾ ചെലവ് 10.64 ശതമാനമാണു കൂടിയത്.
- താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
- അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
- Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
MORE PREMIUM STORIES
വരുന്നത് ഫുൾ ബജറ്റ്; ജനുവരി 29ന്
തിരുവനന്തപുരം ∙ മൂന്നാം ഭരണമെന്ന ആത്മവിശ്വാസം കൈവിട്ടിട്ടില്ലെന്ന സൂചനയോടെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റും ഫുൾ ബജറ്റ് തന്നെ. ജനുവരി 29നാണ് മന്ത്രി കെ.എൻ.ബാലഗോപാൽ തന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വമ്പൻ ആനുകൂല്യ പ്രഖ്യാപനങ്ങൾ നടത്താനുള്ള സാഹചര്യത്തിലല്ലെങ്കിലും തിരഞ്ഞെടുപ്പിനു മുൻപുള്ള ബജറ്റെന്ന നിലയിൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. English Summary:
Financial Crisis Deepens: Kerala Borrows to Cover ₹10,000 Crore Deficit Gap |
|