search

‘യുപിഎ സർക്കാരിനെതിരായ സമരത്തിൽ ഇന്ന് ഞാൻ ഖേദിക്കുന്നു; ഇപ്പോഴത്തേത് തെമ്മാടി ഭരണകൂടം’: പ്രശാന്ത് ഭൂഷൺ‌

cy520520 11 hour(s) ago views 408
  



ന്യൂഡൽഹി ∙ എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ച അഴിമതിവിരുദ്ധ സമരങ്ങളിൽ പങ്കെടുത്തതിൽ ഖേദിക്കുന്നതായി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ചിത്രം പോസ്റ്റ് ചെയ്തായിരുന്നു പ്രശാന്ത് ഭൂഷന്റെ ഖേദപ്രകടനം.

  • Also Read മെഹബൂബയും മകൾ ഇൽതിജയും വീട്ടുത‌ങ്കലിൽ; നടപടി വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കുചേരുന്നതിൽനിന്നു ത‌ടയാൻ   


എളിമയും മാന്യതയും ലക്ഷ്യബോധവും നല്ല വിദ്യാഭ്യാസവുമുള്ള മനുഷ്യനായിരുന്നു മൻമോഹൻ സിങ്. അദ്ദേഹത്തിന്റെ എളിമയും മാന്യതയും ബലഹീനതയായി കണ്ട് അപകീർത്തിപ്പെടുത്തി. അതിലൂടെയാണ് ഇപ്പോഴത്തെ ‘തെമ്മാടി’ ഭരണകൂടം അധികാരത്തിലെത്തിയതെന്നും പ്രശാന്ത് ഭൂഷൺ കുറിച്ചു.

യുപിഎ സർക്കാരിന്റെ കാലത്ത് 2ജി, കൽക്കരി എന്നിവയുൾപ്പെടെ വൻതോതിൽ അഴിമതി നടന്നിട്ടുണ്ട്. എന്നാൽ ഇന്നു കാണുന്ന അഴിമതിയും ഫാഷിസവും യുപിഎ കാലത്തെ മറികടക്കുന്നു. സത്യസന്ധത, സുതാര്യത, ജനാധിപത്യം, പൊതുതാൽപര്യം എന്നിവ മുൻനിർത്തി ആം ആദ്മി പാർട്ടി രൂപീകരിച്ചെങ്കിലും നിർഭാഗ്യവശാൽ, അതിനെ സാധാരണ പാർട്ടിയാക്കി മാറ്റി കേജ്‌രിവാൾ വഞ്ചിച്ചുവെന്നും പ്രശാന്ത് ഭൂഷൺ കുറിച്ചു.
    

  • താരസമ്പന്ന ചിത്രത്തിന് മുടക്കിയത് 6 കോടി, വിറ്റത് 25 ലക്ഷത്തിന്! എന്തുകൊണ്ട് ‘ബിഗ് എം’സ് ഇന്നും നിർണായകം? ആ സിനിമകൾ ശരിക്കും ഹിറ്റായിരുന്നോ?
      

         
    •   
         
    •   
        
       
  • അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
      

         
    •   
         
    •   
        
       
  • Reflections 2025 പിഎം വക 65,700 കോടി, സോളർ എങ്ങനെ ലാഭകരമാക്കാം; ഡ്രൈവിങ്ങില്‍ 5 സുരക്ഷാ മന്ത്രം; ടെക്കികൾക്ക് നിറയെ ജോലി
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
“I Regret That Protest“: Prashant Bhushan on the Movement That Helped NDA Rise
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156436