search

പിൻവാതിൽ വഴി അകത്ത് പ്രവേശിച്ച് പൊലീസ്; തോക്കുമായി കിടപ്പുമുറിയിൽ ഒളിച്ച് യുവാവ്, വീടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ

cy520520 Yesterday 11:46 views 186
  

    



ഡാലസ്∙ ഡാലസിലെ മക്കിനിയിൽ വയോധിക ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ. മുൻ സിറ്റി മാനേജർ ലിയോനാർഡ് ഫ്രാങ്ക് റാഗൻ (73), ഭാര്യ ജാക്കി റാഗൻ (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഡൺസ്റ്റർ ഡ്രൈവിലെ വീടിനുള്ളിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മകനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നത്.

  • പുതുവർഷത്തിൽ കുറഞ്ഞ ശമ്പളക്കാരായ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ തിരിച്ചടി; ദുബായിൽ വാടക വർധിക്കും, ആശങ്ക Gulf News
      

         
    •   
         
    •   
        
       
  • പുതുവർഷത്തിൽ നിയമങ്ങൾ കർശനമാക്കാൻ യുഎഇ; ശ്രദ്ധിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് ആജീവനാന്ത വിലക്കും നാടുകടത്തലും Gulf News
      

         
    •   
         
    •   
        
       


ദമ്പതികളെക്കുറിച്ച് ദിവസങ്ങളായി വിവരമൊന്നുമില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി പൊലീസ് എത്തിയെങ്കിലും ആരെയും കാണാത്തതിനാൽ മടങ്ങിപ്പോയി. എന്നാൽ ഞായറാഴ്ച രാവിലെ വീണ്ടും ബന്ധുക്കൾ ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് വീടിന്റെ പിൻവാതിൽ വഴി അകത്ത് പ്രവേശിച്ചപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ദമ്പതികളുടെ മകനായ ബ്രൈസ് റാഗൻ (34) തോക്കുമായി കിടപ്പുമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ബ്രൈസിന് നേരെ വെടിയുതിർത്തു. പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മക്കിനി പൊലീസ് ഈ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. English Summary:
Dallas murder investigation is currently underway after a former McKinney city manager and his wife were found dead in their home. Their son is suspected of the double homicide, leading to a police standoff and his subsequent hospitalization. The McKinney Police Department is conducting a thorough investigation into the tragic incident.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156636