LHC0088 • Yesterday 11:47 • views 499
തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തതോടെ, സിപിഎം ഭയക്കുന്നിടത്തേക്ക് അന്വേഷണം എത്തുകയാണ്. എ.പത്മകുമാറിനും എൻ.വാസുവിനും പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പാർട്ടി നിയോഗിച്ച പി.എസ്.പ്രശാന്തിനെയും ചോദ്യം ചെയ്തുകഴിഞ്ഞു.
- Also Read ശബരിമല സ്വർണക്കവർച്ച: അന്വേഷണം നേരിട്ട് സർക്കാരിലേക്ക്; ചോദ്യമുനയിൽ കടകംപള്ളിയും
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിക്കു പങ്കില്ലെന്നു വിശദീകരിക്കാൻ വീടുകയറിയുള്ള പ്രചാരണം നടത്താൻ തീരുമാനിച്ചിരിക്കുന്ന ഘട്ടത്തിലാണ് നീക്കങ്ങളെന്നത് പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച രഹസ്യകേന്ദ്രത്തിൽ നടന്ന ചോദ്യംചെയ്യലിനു പിന്നാലെ കടകംപള്ളി കൂടി പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമാണ്, എതിർ പ്രചാരണത്തിനു തീരുമാനമെടുത്തത്. പക്ഷേ, വീടുകൾ കയറുമ്പോൾ എസ്ഐടിയുടെ നടപടികൾക്കു കൂടി പാർട്ടി ന്യായീകരണം കണ്ടെത്തേണ്ടി വരും.
- ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
- സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
- 40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയും ആയ പത്മകുമാർ അറസ്റ്റിലായിട്ടും നടപടിയെടുക്കാത്തതു തിരിച്ചടിയായെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികൾ വിലയിരുത്തിയിട്ടും പാർട്ടി അതു സമ്മതിച്ചിട്ടില്ല. സ്വർണക്കൊള്ളയിൽ പങ്ക് വ്യക്തമായാൽ മാത്രമേ ജില്ലാ കമ്മിറ്റിയംഗമായ പത്മകുമാറിനെതിരെ നടപടിയുണ്ടാകൂ എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ സംസ്ഥാന കമ്മിറ്റി അംഗത്തെത്തന്നെ ചോദ്യം ചെയ്തത് തിരിച്ചടിയാണ്.
പത്മകുമാറിനെതിരെ നടപടിയെടുക്കാൻ പാർട്ടി മടിക്കുന്നത് കടകംപള്ളി ഉൾപ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെടുത്തുമെന്ന പേടികൊണ്ടാണെന്നാണ് പ്രതിപക്ഷ ആരോപണം. ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിനെതിരെ നടപടിയെടുത്താൽ, സംസ്ഥാനകമ്മിറ്റി അംഗമായ കടകംപള്ളിക്കെതിരെയും അതു വൈകാതെ വേണ്ടി വരില്ലേ എന്ന ആശങ്കയും പാർട്ടി കേന്ദ്രങ്ങൾക്കുണ്ട്.
പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും കടകംപള്ളിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന ആരോപണം നേരത്തേ തന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തിരുന്നു. പോറ്റി സോണിയ ഗാന്ധിയെ സന്ദർശിച്ച ചിത്രങ്ങളുമായി സിപിഎം പ്രതിരോധം തീർക്കുന്നതിനിടെയായിരുന്നു ഇത്. കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യലോടെ, പ്രതിപക്ഷം ആരോപണം കടുപ്പിക്കും.
അയ്യപ്പൻ കാക്കും: പത്മകുമാർ
കൊല്ലം ∙ കേസുകളിൽ അയ്യപ്പൻ കാക്കുമെന്ന് ആവർത്തിച്ച് എ.പത്മകുമാർ. റിമാൻഡ് ദീർഘിപ്പിക്കാനായി വിജിലൻസ് കോടതിയിൽ ഇന്നലെ ഹാജരാക്കിയപ്പോഴായിരുന്നു പ്രതികരണം. ബലിയാടാക്കുകയാണോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അയ്യപ്പൻ കാക്കുമെന്നു പ്രതികരിച്ചത്. മുൻമന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനാണോ ദൈവതുല്യനെന്ന ചോദ്യത്തിന് ശവംതീനികളല്ല എന്നായിരുന്നു മറുപടി. ആരാണ് ദൈവതുല്യൻ എന്ന ചോദ്യത്തിന് വേട്ടനായ്ക്കൾ അല്ലെന്നും പത്മകുമാർ പ്രതികരിച്ചു.
ഡി.മണിയും കൂട്ടരും എസ്ഐടി ആസ്ഥാനത്ത്
തിരുവനന്തപുരം ∙ പുരാവസ്തു ഇടപാട് നടത്തുന്ന വ്യവസായി ഡിണ്ടിഗൽ സ്വദേശി ഡി.മണിയും സുഹൃത്തുക്കളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരും എസ്ഐടിക്കു മുൻപാകെ ചോദ്യംചെയ്യലിനു ഹാജരായി. ഇന്നലെ രാവിലെ 11ന് ഹാജരായ 3 പേരെയും രാത്രി എട്ടരയോടെ വിട്ടയച്ചു. ശബരിമല സ്വർണവുമായി ഒരു ബന്ധവുമില്ലെന്നാണ് ഡി.മണി തുടക്കം മുതൽ അറിയിച്ചത്. എന്നാൽ, ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ശ്രീകൃഷ്ണനുള്ള ബന്ധമാണ് എസ്ഐടിക്ക് സംശയമുയർത്തുന്നത്. English Summary:
Sabarimala Gold Robbery: CPI(M) in Crisis as SIT Questions Kadakampalli Surendran |
|