തിരുവനന്തപുരം ∙ ഇടനിലക്കാരിലും ദേവസ്വംബോർഡിലും ഉദ്യോഗസ്ഥരിലുമായി ഒതുങ്ങിനിന്ന ശബരിമല സ്വർണക്കവർച്ചക്കേസിന്റെ അന്വേഷണം ഒടുവിൽ നേരിട്ട് സർക്കാരിലേക്കും. സ്വർണക്കവർച്ച നടന്ന ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ ദേവസ്വം മന്ത്രിയും ഇപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്തു.
Also Read ‘തിരുത്തില്ലെങ്കിൽ മാറ്റിനിർത്തുക’; സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രി വിചാരണക്കൂട്ടിൽ
ശനിയാഴ്ച രാവിലെ 11ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരുന്നു 3 മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ. 3 ദിവസത്തോളം രഹസ്യമാക്കിവച്ച ഈ വിവരം ഇന്നലെ പുറത്തായതോടെ കടകംപള്ളിയും സ്ഥിരീകരിച്ചു. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിനെയും എസ്ഐടി ചോദ്യംചെയ്തു എന്ന വിവരവും ഇന്നലെ പുറത്തുവന്നു.
ദ്വാരപാലകശിൽപങ്ങൾ പുറത്തു കൊണ്ടുപോയി സ്വർണം പൂശാനുള്ള അനുമതിക്കായി, മന്ത്രിയെയും ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി സമീപിച്ചിരുന്നെന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. കടകംപള്ളിയുടെ നിർദേശം കൂടി പരിഗണിച്ചാണ് അനുമതി നൽകിയതെന്നും പത്മകുമാർ മൊഴി നൽകിയിരുന്നു.
ലീവെടുക്കേണ്ട, 2026ലെ പൊതു അവധികൾ മാത്രം മതി ഈ സ്ഥലങ്ങളിലേക്കു പോകാൻ; എവിടേക്ക്, എങ്ങനെ യാത്ര പ്ലാൻ ചെയ്യാം? ഇതാ ‘ടൂർ കലണ്ടർ’
സ്വർണത്തേക്കാള്‍ വളർന്ന് ‘മൂൺ മെറ്റൽ’; ഭാവിയുടെ ‘ലാഭ ലോഹം’? ഡിമാൻഡ് കൂടിയാലും എളുപ്പത്തിൽ കിട്ടില്ല; നിക്ഷേപം മാറേണ്ട സമയമായോ?
40 മൃഗങ്ങളെ വളർത്തുന്ന സ്ട്രേഞ്ചർ തിങ്സ് താരം; എല്ലാം വിറ്റുപെറുക്കി നടിയായ ‘ഇലവൻ’; ആസ്തി 170 കോടി, എന്നിട്ടും പഠിക്കുന്നത് മൃഗഡോക്ടറുടെ അസിസ്റ്റന്റ് ആകാൻ!
MORE PREMIUM STORIES
എന്നാൽ, പത്മകുമാറിനു പുറമേ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളിയെ ചോദ്യം ചെയ്തതെന്നു സൂചനയുണ്ട്. കടകംപള്ളിയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ടോയെന്നും ഇവർ തമ്മിൽ മറ്റെന്തെങ്കിലും ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പലർക്കും നൽകിയ പാരിതോഷികങ്ങളുടെയും അവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ ചോദ്യംചെയ്യലിൽ പോറ്റി വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞവർഷം വീണ്ടും ദ്വാരപാലകശിൽപം സ്വർണം പൂശിയതിലെ ദുരൂഹത കേന്ദ്രീകരിച്ചാണ് പ്രശാന്തിനെ ചോദ്യംചെയ്തത്.
∙‘2019 ലെ ദേവസ്വം മന്ത്രി എന്ന നിലയിൽ എനിക്ക് പറയാനുള്ള കാര്യങ്ങൾ അവർ ചോദിച്ചു. ഞാനതു പറഞ്ഞു. അനാവശ്യമായ ഒരു കാര്യത്തിനും ഞാൻ കൂട്ടുനിന്നിട്ടില്ല.-കടകംപള്ളി സുരേന്ദ്രൻ English Summary:
Sabarimala Gold Theft: Former Minister Kadakampally Surendran Questioned by SIT