search

പുതുവത്സരാഘോഷത്തിനിടെ സ്വിസ് ബാറിലെ സ്ഫോടനം: ‌മരണ സംഖ്യ ഉയർന്നേക്കും, വിദേശികളും കൊല്ലപ്പെട്ടു

cy520520 10 hour(s) ago views 1063
  



ബേൺ∙ സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിൽ വൻ സ്ഫോടനം. പത്തിലധികം പേർ കൊല്ലപ്പെട്ടു. 100ൽ അധികം പേർക്ക് പരുക്കേറ്റു. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കീ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. മരണസംഖ്യ ഉയർന്നേക്കും. കൊല്ലപ്പെട്ടവരിൽ ചിലർ മറ്റു രാജ്യക്കാരാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ ആശുപത്രിയുടെ ഐസിയു നിറഞ്ഞുവെന്നും പരുക്കേറ്റവരെ മറ്റ് ആശുപത്രികളിലേക്കു മാറ്റുകയാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

  • Also Read ഇടുക്കിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടുപേരുടെ നില ഗുരുതരം   


BREAKING:

Many killed and wounded in an explosion at a bar in the Swiss ski resort town of Crans-Montana pic.twitter.com/kkGaaPRcRR— Visegrád 24 (@visegrad24) January 1, 2026


പുതുവർഷം പിറന്നതിന്റെ ആഘോഷങ്ങൾ തുടരവേയായിരുന്നു സ്ഫോടനം. നൂറിലേറെ പേർ കൂടിനിന്ന സ്ഥലത്താണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിനു പിന്നാലെ ബാറിൽ തീജ്വാലകൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണമല്ല, തീപിടിത്തമാണ് സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം.  


Switzerland: A deadly explosion has ripped through a crowded bar in the Swiss ski resort of Crans-Montana during New Year celebrations, killing atleast 10 and injuring many others.

A no-fly zone has been declared as emergency crews battling aftermath pic.twitter.com/qw9HnPf943— Megh Updates ™ (@MeghUpdates) January 1, 2026


എവിടെയാണ് ക്രാൻസ്–മൊണ്ടാന സ്കീ ടൗൺ

ആഡംബര റിസോർട്ടുകൾ ഏറെയുള്ള മേഖലയാണ് ക്രാൻസ്–മൊണ്ടാന. ആൽപ്സ് പർവതനിരയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വിറ്റ്സർലൻഡിന്റെ തെക്കുപടിഞ്ഞാറ് ഫ്രഞ്ച് സംസാരിക്കുന്നവർ താമസിക്കുന്ന കാന്റൻ വലൈസിലാണ് ക്രാൻസ്–മൊണ്ടാന സ്ഥിതി ചെയ്യുന്നത്. പ്രമുഖ അവധിക്കാല ഡെസ്റ്റിനേഷൻ കൂടിയാണിവിടം. സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിൽനിന്ന് രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്താൽ ഇവിടെത്താം. ബ്രിട്ടനിൽനിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടെ അധികവും എത്താറ്. ഫസ്റ്റ് ക്ലാസ് ഗോള്‍ഫ് കോഴ്സുകളുടെ കേന്ദ്രം കൂടിയാണ് ക്രാൻസ്–മൊണ്ടാന. ഗോൾഫ് അക്കാദമിയും ഇവിടുണ്ട്. സ്കീയിങ് മത്സരമായ എഫ്ഐഎസ് വേൾഡ് കപ്പിന് ഈ മാസം അവസാനം ആതിഥ്യമരുളാനിരിക്കുകയാണ് ക്രാൻസ്–മൊണ്ടാന എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @AZ_Intel_ എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്. English Summary:
Switzerland explosion at a resort has led to multiple casualties. The incident is being investigated, and more details are awaited regarding the cause and extent of the damage.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156397