search

തേക്കുകൾക്ക് പേരുകേട്ട നിലമ്പൂരിന്റെ മണ്ണിനിടയിൽ മറഞ്ഞിരിക്കുന്ന സ്വർണത്തരികളുണ്ടോ?

Chikheang Yesterday 11:48 views 948
  

  

  



സംസ്ഥാന ഖനന ഭൂവിജ്ഞാന വകുപ്പിന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച, ജില്ലകളിലെ ധാതുസമ്പത്തിനെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു. ‘മലപ്പുറം ജില്ലയിലെ നിലമ്പൂർ മേഖലയിൽ ചാലിയാറിനും അവയുടെ പോഷക നദികളോടും ചേർന്ന് സ്വർണ നിക്ഷേപമുണ്ട്’. നിലമ്പൂർ നോർത്ത് വനം ഡിവിഷനിലെ ആയിരവല്ലിക്കാവ് റിസർവ് വനത്തിനുള്ളിൽ ചാലിയാറിൽ അനധികൃതമായി സ്വർണം അരിക്കൽ നടത്തിയ ഏഴംഗ സംഘത്തിനെതിരെ കേസെടുത്ത വാർത്ത വന്നത് രണ്ടു ദിവസം മുൻപാണ്. കാതലുള്ള തേക്കുകൾക്ക് പേരുകേട്ട നിലമ്പൂരിന്റെ മണ്ണിനിടയിൽ മറഞ്ഞിരിക്കുന്ന സ്വർണത്തരികളുണ്ടോ?, ചാലിയാറിന്റെയും പുന്നപ്പുഴയുടെയും മരുതപ്പുഴയുടെയും മടിത്തട്ടിൽ തങ്കം ഒളിഞ്ഞിരിപ്പുണ്ടോ?. സ്വർണ നിക്ഷേപമുണ്ടെങ്കിൽ, കർണാടകയിലെ കോലാർ ഗോൾഡ് ഫീൽഡ് പോലെ എന്ത് കൊണ്ടൊരു നിലമ്പൂർ ഗോൾഡ് ഫീൽഡ് സാധ്യമായില്ല. മിത്തും അതിശയോക്തിയും കെട്ടുകഥകളും യാഥാർഥ്യവും കൂടിക്കലർന്ന നിലമ്പൂരിന്റെ ‘സ്വർണ വഴികളിലൂടെ’ മനോരമ ലേഖകർ നടത്തുന്ന അന്വേഷണ പരമ്പര ഇന്നു മുതൽ വായിക്കാം.........
  

ചരിത്രം അരിച്ചെടുത്താൽ നിലമ്പൂരും പൊന്നും തമ്മിലുള്ള ബന്ധം തെളിഞ്ഞുവരുന്നതു കാണാം. ചരിത്രത്തിനൊപ്പം കുറച്ച് ഭൂമിശാസ്ത്രം കൂടി പറഞ്ഞാൽ, പശ്ചിമഘട്ടത്തിന്റെ താഴ്‌വാരത്തുള്ള ഈ നാടിന്റെ സ്വർണ പാരമ്പര്യം കൂടുതൽ വ്യക്തമാകും. നിലമ്പൂരിന്റെ രേഖപ്പെടുത്തപ്പെട്ട സ്വർണ ചരിത്രം തുടങ്ങുന്നത് ബ്രിട്ടീഷുകാരുടെ കാലത്താണ്. അതിനു മുൻപേ, സ്വർണമെന്ന മായോലോഹത്തിന്റെ തരികൾ തേടി മരുത മലയിലേക്കും ഉൾവനത്തിലേക്കും പോയവരെക്കുറിച്ചുള്ള വാമൊഴിക്കഥകൾ നിലമ്പൂരിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. പലരും സ്വർണത്തരികളുമായി തിരിച്ചെത്തി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിച്ചു. ചിലർ സ്വർണം തേടിയുള്ള യാത്രയിൽ, നിഗൂഢമായ വനത്തിനുള്ളിലെവിടെയോ അപ്രത്യക്ഷരായി.   

∙ തങ്കത്തിന്റെ ഭൂമിശാസ്ത്രം...
പൊന്നരിപ്പ് ഇപ്പോഴും ഒരു കുലത്തൊഴിൽ പോലെ കൊണ്ടുനടക്കുന്ന, തമിഴ്നാട്–കേരള അതിർത്തിയിലെ ദേവാലയെന്ന നാടിന്റെ കഥ അറിയുമ്പോൾ വയനാടിന്റെയും നിലമ്പൂരിന്റെയുമൊക്കെ സ്വർണ ചരിത്രവും അതിന്റെ ഭാഗമാകും. ഭൂമിക്കിടയിൽ വലിയ സ്വർണ നിക്ഷേപമുണ്ടെന്ന് ബ്രിട്ടിഷുകാർ പഠനത്തിലൂടെ കണ്ടെത്തിയ പ്രദേശങ്ങളാണ് പന്തല്ലൂർ വനമേഖലയിലെ ദേവാല. വയനാടും നിലമ്പൂരുമെല്ലാം ഈ ‘സ്വർണ ഭൂപടത്തിന്റെ’ ഭാഗങ്ങളായിരുന്നു. ബ്രിട്ടിഷുകാർ ഖനനത്തിനായി തീർത്ത വലിയ തുരങ്കങ്ങൾ ഇന്നും ദേവാലയിൽ കാണാം. അവിടുത്തെ പാറക്കഷ്ണങ്ങൾ പൊട്ടിച്ചുകൊണ്ടുവന്ന് അത് പൊടിച്ച് സ്വർണത്തരി വേർതിരിച്ചെടുക്കുന്നത് അവിടെ നിത്യകാഴ്ചയാണ്. ഈ പ്രദേശങ്ങളോട് ചേർന്ന്, പശ്ചിമഘട്ടത്തിലെ ഇളംബലേരി മലനിരികളിൽ നിന്നുത്ഭവിക്കുന്ന ചാലിയാറിലൂടെ സ്വർണത്തരികളും താഴോട്ടൊഴുകിവരുന്നു. ചാലിയാറിനെ ‘സ്വർണ നദിയാക്കി’ മാറ്റുന്നതു ഭൂമി ശാസ്ത്രപരമായ ഈ പ്രത്യേകതയാണ്.

ബ്രിട്ടിഷുകാരുടെ ‘മലബാർ ഗോൾഡ് റഷ്’
പണിയ വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് ആദ്യം ചാലിയാർ തീരത്ത് സ്വർണം അരിച്ചെടുക്കാൻ തുടങ്ങിയതെന്നാണ് നിഗമനം. ഗോത്രവിഭാഗക്കാർ സ്വർണം അരിച്ചെടുത്തിരുന്നതിന്റെ കഥകൾ കേട്ടാണ് മലബാറിലെ സ്വർണം തേടിയുള്ള പുറംനാട്ടുകാരുടെ വരവ് തുടങ്ങിയത്. ബ്രിട്ടിഷുകാരുടെ വരവിനു മുൻപു തന്നെ നാടൻ മുതലാളിമാർ ആദിവാസികളെ ഉപയോഗിച്ച് സ്വർണം വേർതിരിച്ചെടുക്കാൻ തുടങ്ങിയിരുന്നു. ഇതറിഞ്ഞാണ് ബ്രിട്ടിഷുകാർ എത്തിയത്. 1874ൽ ആൽഫ ഗോൾഡ് മൈൻ എന്ന കമ്പനി ആദ്യമായി മലബാർ മേഖലയിൽ ശാസ്ത്രീയമായി സ്വർണ ഖനനം തുടങ്ങി. തുടർന്നു നാൽപതിലധികം കമ്പനികൾ എത്തി. 1877 മുതൽ 1892 വരെ ബ്രിട്ടിഷുകാർ നടത്തിയ ഈ സ്വർണ വേട്ട ‘മലബാർ ഗോൾഡ് റഷ്’ എന്നാണ് അറിയപ്പെട്ടിരുന്നത്. വയനാട്ടിലെ മേപ്പാടി മേഖലയും നിലമ്പൂരിലെ മുണ്ടേരി, മരുത ഭാഗങ്ങളും തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ദേവാലയും ബ്രിട്ടിഷ് സ്വർണ ഖനനത്തിന്റെ കേന്ദ്രങ്ങളായി. എന്നാൽ ലാഭകരമായി സ്വർണ ഉൽപാദനം നടക്കാതെ വന്നതോടെ അവർ ഖനനം അവസാനിപ്പിച്ചു. English Summary:
Nilambur Gold is a hidden treasure in Kerala, with a rich history of gold mining. This region, particularly around the Chaliyar river, has attracted prospectors for centuries, including the British during the Malabar Gold Rush. Today, the potential for a \“Nilambur Gold Field\“ is being explored amidst tales of hidden gold and historical mining activities.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160837