search

ഇത് ഞങ്ങളുടെ അവകാശം

deltin33 Yesterday 11:48 views 126
  

  

  

  

  

  

  



‘ഞാൻ എന്നെ സ്നേഹിക്കുന്നു’ എന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളാണ് ഈ കാലഘട്ടത്തിന്റെ സൗന്ദര്യം. സ്വയം വിലമതിക്കുക, സ്വയം പരിഗണിക്കുക, സ്വയം സ്നേഹിക്കുക എന്നതൊക്കെ ജീവിതത്തിലെ അടിസ്ഥാന അവകാശങ്ങളാണെന്ന് അവർ തിരിച്ചറിയുന്നു. സ്വന്തമായൊരു ജോലി കിട്ടിയിട്ടു മതി വിവാഹമെന്ന ബോധ്യവും വിവാഹമേ വേണ്ട എന്ന തീരുമാനവുമൊക്കെ ‘സെൽഫ് ലവ്’ന്റെ ഭാഗമാണെന്ന് ഇന്നത്തെ പെൺകുട്ടികൾക്ക് അറിയാം. ഇഷ്ടമുള്ളത് ധരിക്കാനും കൊതിതീരുവോളം യാത്ര ചെയ്യാനും താൽപര്യമുള്ളതു പഠിക്കാനും സ്വപ്നംകണ്ട ജോലി നേടാനും സമൂഹത്തിന്റെ അനുവാദം ആവശ്യമില്ലെന്ന് അവർ ഉറക്കെപ്പറയുന്നു. എങ്കിലും ഇനിയുമേറെ മാറ്റങ്ങൾ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാകണമെന്ന് മലയാള മനോരമ നടത്തിയ സർവേയിൽ അവർ തുറന്നുപറഞ്ഞു.

‘നീ പെണ്ണല്ലേ, ഒന്നടങ്ങ്’ എന്ന കമന്റ് സ്ത്രീകൾ ഏറ്റവും കൂടുതൽ കേട്ടത് സ്വന്തം കുടുംബത്തിൽ!!!

  • Also Read ‘രാജ്യത്തെ പെൺമക്കളെ പീഡിപ്പിക്കുന്നവരെയാണോ യുപി മുഖ്യമന്ത്രി സുഹൃത്താക്കുന്നത്?’: 250ലേറെ തുന്നിക്കെട്ടലുകൾ, മുഖം മറച്ച് നീതിക്കായി...   


വിവാഹം അനിവാര്യം ആണോ?

20 ശതമാനം സ്ത്രീകൾ മാത്രമാണ് വിവാഹം അനിവാര്യമാണെന്നു കരുതുന്നത്. സാഹചര്യങ്ങൾ (ജോലി, സാമ്പത്തിക ഭദ്രത തുടങ്ങിയവ) ഒത്തുവരുമ്പോൾ മാത്രം മതി വിവാഹമെന്നു പ്രതികരിച്ചവർ 72 ശതമാനമാണ്. 8 ശതമാനം വിവാഹമേ വേണ്ട എന്ന നിലപാടുകാരാണ്.    

പോസ്റ്റ്പാർട്ടം ഡിപ്രഷനോ? അതെന്ത്!

പോസ്റ്റ്‌പാർട്ടം ഡിപ്രഷൻ (പ്രസവാനന്തര വിഷാദം), ബോഡി ഷെയ്മിങ് ഉൾപ്പെടെയുള്ളവ നേരിട്ട സാഹചര്യങ്ങളിൽ വീട്ടുകാരോടോ ഭർത്താവിനോടോ തുറന്നുപറഞ്ഞപ്പോൾ അവർ അതിനു പ്രാധാന്യം നൽകിയോ എന്ന ചോദ്യത്തിന് 32 ശതമാനം പേർ അതെ എന്ന് ഉത്തരം നൽകി. എന്നാൽ 31 ശതമാനം പേർക്കും തുറന്നുപറഞ്ഞപ്പോൾ മോശം അനുഭവമായിരുന്നു. 21 ശതമാനം പേർക്ക് വല്ലപ്പോഴും മാത്രമാണ് കുടുംബത്തിൽനിന്ന് ഇത്തരം സാഹചര്യങ്ങളിൽ പിന്തുണ ലഭിച്ചത്. 16 ശതമാനം സ്ത്രീകൾക്ക് ഇത്തരം അനുഭവം തുറന്നുപറഞ്ഞതിന്റെ പേരിൽ കളിയാക്കലുകൾ നേരിടേണ്ടി വന്നു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം.  
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാത്രിയാത്ര, വസ്ത്രധാരണം, ഒറ്റയ്ക്കുള്ള താമസം തുടങ്ങിയവയെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ സ്വാധീനിച്ചിട്ടുണ്ടോ?    

വീടിന്റെ ഉടമ പുരുഷൻ മാത്രം

തുല്യതയെക്കുറിച്ച് ഏറെ സംസാരിക്കപ്പെടുന്ന ഇക്കാലത്തും വീടിന്റെ ഉടമസ്ഥതയിൽ ഉൾപ്പെടെ സ്ത്രീകളെ പരിഗണിക്കാറില്ല എന്നതാണ് സത്യം. സർവേയിൽ പങ്കെടുത്ത വിവാഹിതരായ സ്ത്രീകളിൽ 52 ശതമാനം പേർക്കും വീടിന്റെ ഉടമസ്ഥാവകാശമില്ല. ആവശ്യപ്പെട്ടിട്ടും ഉടമസ്ഥാവകാശത്തിൽ പേരു ചേർക്കപ്പെട്ടില്ല എന്നു തുറന്നുപറഞ്ഞവരുമുണ്ട്.

ജോലിസ്ഥലത്ത് തുല്യതയുണ്ടോ?

ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും പഠിക്കുന്ന ഇടങ്ങളിലും പുരുഷന്മാർക്കു തുല്യമായ അംഗീകാരവും ബഹുമാനവും ലഭിക്കുന്നത് 28 ശതമാനം സ്ത്രീകൾക്കു മാത്രം. പരിഗണന ലഭിക്കാത്തവർ 72 ശതമാനം!   

സ്ത്രീ അഭിപ്രായം പറയേണ്ട

കുടുംബസദസ്സിലോ പൊതുസദസ്സിലോ പുരുഷന്മാർക്കൊപ്പമിരുന്ന് അഭിപ്രായം തുറന്നുപറയുമ്പോൾ കളിയാക്കലുകളും അവഗണനയും നേരിടേണ്ടി വന്നത് 30 ശതമാനം സ്ത്രീകൾക്കാണ്. മുൻ അനുഭവമുള്ളതിനാൽ ഇപ്പോൾ അഭിപ്രായങ്ങൾ തുറന്നുപറയാറില്ലെന്ന് 18 ശതമാനവും ഇപ്പോൾ അത്തരം കളിയാക്കലുകൾ ശ്രദ്ധിക്കാറില്ലെന്ന് 20 ശതമാനവും വെളിപ്പെടുത്തി.

∙ പാചകം, മക്കളുടെ പഠനം തുടങ്ങിയ വീട്ടിലെ ഉത്തരവാദിത്തങ്ങൾ സ്ത്രീയും പുരുഷനും പങ്കിട്ടു ചെയ്യണമെന്ന അഭിപ്രായത്തോട് ഭൂരിഭാഗം സ്ത്രീകളും യോജിച്ചു. എന്നാൽ, സർവേയിൽ പങ്കെടുത്ത വിവാഹിതരായ സ്ത്രീകളിൽ പകുതിയിലേറെപ്പേരും ഈ ഉത്തരവാദിത്തങ്ങളെല്ലാം ഇപ്പോഴും സ്വയം ചെയ്യേണ്ട അവസ്ഥയാണെന്നു വെളിപ്പെടുത്തി.

∙ 68 ശതമാനം പേർക്കും തങ്ങളുടെ വരുമാനം സ്വന്തം ആഗ്രഹങ്ങൾക്കായി ചെലവഴിക്കാൻ കഴിയുമ്പോൾ 24 ശതമാനം പേർക്ക് അതിന് അവസരം നിഷേധിക്കപ്പെടുന്നു. 8 ശതമാനം സ്ത്രീകൾക്കു വരുമാനം ചെലവഴിക്കാൻ ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ അനുവാദം വേണ്ടിവരുന്നു.  വരുമാനമില്ലാത്ത സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും പലതവണ ചോദിച്ചാൽ മാത്രമാണ് സ്വന്തം ആവശ്യങ്ങൾക്കായി പണം ലഭിക്കുന്നത്.  

സ്ത്രീയാണോ? ഇങ്ങനെയല്ല പ്രതികരിക്കേണ്ടത്

∙ അവഹേളനം അല്ലെങ്കിൽ അനീതി നേരിടേണ്ടി വന്നപ്പോൾ സ്ത്രീ ആയതിനാൽ പ്രതികരണം മയപ്പെടുത്തണം എന്ന കമന്റ് കേൾക്കേണ്ടി വന്നത് 60 ശതമാനം സ്ത്രീകൾക്കാണ്. 23 ശതമാനം പേർ ഇപ്പോൾ അത്തരം കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നാണ് പ്രതികരിച്ചത്.

ഇത്തരം കമന്റുകൾ സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ നേരിടേണ്ടി വന്നത് കുടുംബങ്ങളിൽ തന്നെയാണെന്നുള്ളതാണ് (74 ശതമാനം) ഞെട്ടിക്കുന്ന വസ്തുത. പൊതുസ്ഥലത്തും ഓഫിസിലും കോളജിലും ഉൾപ്പെടെ സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നു.

∙ വിവാഹമോചനം അനിവാര്യമായ സാഹചര്യത്തിൽ  65 ശതമാനം സ്ത്രീകൾക്കും മാതാപിതാക്കളുടെയും മക്കളുടെയും പിന്തുണ ലഭിച്ചില്ല. സമൂഹം എന്തു ചിന്തിക്കും, സാമ്പത്തിക ബാധ്യത തുടങ്ങിയ ആശങ്കകളായിരുന്നു ഇതിനു പിന്നിലെന്ന് അവർ സർവേയിൽ വെളിപ്പെടുത്തി.

പൊതുസ്ഥലത്തോ സമൂഹമാധ്യമങ്ങളിലോ സ്ത്രീവിരുദ്ധ പരാമർശങ്ങളോ അശ്ലീല കമന്റുകളോ നേരിടേണ്ടി വന്നവർ 47 ശതമാനം.  

∙ ആർത്തവാവധി, പ്രസവാവധി എന്നിവയുടെ പേരിൽ കളിയാക്കലുകൾ നേരിട്ടവരും പ്രസവാവധിയുടെ പേരിൽ കരിയറിൽ അവസരം നിഷേധിക്കപ്പെട്ടവരുമുണ്ട്. പ്രസവശേഷം കുട്ടിയെ നോക്കാനായി ജോലി ഉപേക്ഷിക്കേണ്ടി വന്നത് 37 ശതമാനം സ്ത്രീകൾക്കാണ്. സ്ത്രീധനത്തിന്റെ പേരിൽ 30 ശതമാനം സ്ത്രീകൾക്കു ഗാർഹിക പീഡനം നേരിടേണ്ടി വന്നു.

വേണം മാറ്റങ്ങൾ

(സർവേയിൽ പങ്കെടുത്ത സ്ത്രീകൾ മുന്നോട്ടുവച്ച നിർദേശങ്ങൾ)

∙ വിവാഹത്തെക്കുറിച്ചു തീരുമാനമെടുക്കാനുള്ള അവകാശം പെൺകുട്ടികൾക്കുണ്ടെന്നു മാതാപിതാക്കൾ തിരിച്ചറിയണം.

∙ പ്രസവാവധി ആനുകൂല്യം ആണെന്ന സമൂഹത്തിന്റെ മനോഭാവം മാറണം.

∙ വീടുകളിൽ ചെറുപ്രായം മുതൽതന്നെ ആൺകുട്ടികളെയും വീട്ടുജോലികൾ ചെയ്തു ശീലിപ്പിക്കണം.

∙ വിവാഹശേഷം വരന്റെ വീട്ടിൽ വധു നിൽക്കണമെന്ന രീതി മാറണം. വിവാഹശേഷം ഭാര്യയും ഭർത്താവും മാറിത്താമസിക്കുന്നത് സാധാരണരീതിയാകണം.

∙ സമൂഹം എന്തു വിചാരിക്കും എന്നു കരുതി സ്ത്രീകളുടെ സ്വാതന്ത്യ്രത്തിന് മാതാപിതാക്കളോ ഭർത്താവോ നിയന്ത്രണം വയ്ക്കരുത്.

∙ പാചകം, കുട്ടികളെ വളർത്തൽ, അവരുടെ പഠനം തുടങ്ങിയ കാര്യങ്ങളിൽ പുരുഷന്മാർക്കും തുല്യ ഉത്തരവാദിത്തം വേണം.

∙ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾക്കു സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കണം.

∙ ആർത്തവം സംബന്ധിച്ച അന്ധവിശ്വാസങ്ങൾ അവസാനിപ്പിക്കണം.

∙ സ്ഥാപനങ്ങളിൽ ഉയർന്ന സ്ഥാനങ്ങളിൽ പുരുഷന്മാർ മാത്രം മതി എന്ന ചിന്ത ഇപ്പോഴുമുണ്ട്. അതിനു മാറ്റം വരണം.   അഡ്വ. ഷൈല റാണി

വിവാഹമോചന ഹർജി ഫയൽ ചെയ്യാനായി എത്തുന്നവരിൽ അധികവും സ്ത്രീകളാണ്. സ്വന്തം സ്വത്വം ബലികഴിച്ച് അഡ്ജസ്റ്റ് ചെയ്തു ജീവിക്കേണ്ട എന്ന ഉറച്ചതീരുമാനത്തോടെയാണ്  ഇവരെല്ലാം എത്തുന്നത്.

അഡ്വ. ഷൈല റാണി
  മീനാക്ഷി അനൂപ്

എന്നെ സംബന്ധിച്ച് വിവാഹം ഒരു ആചാരമല്ല. മുന്നോട്ട് ഒന്നിച്ചുപോകാമെന്ന് രണ്ടു പേർ ചേർന്നെടുക്കുന്ന  തീരുമാനമാണ്. വിവാഹശേഷം പങ്കാളിയുമായി മാറിത്താമസിക്കുന്നതിനോടാണ് എനിക്കു താൽപര്യം.

മീനാക്ഷി അനൂപ്, സിനിമാതാരം
  ഡോ. ഗംഗ കൈലാസ്

സ്ട്രെസ്, വിഷാദം, ഉത്കണ്ഠ, പ്രസവാനന്തര വിഷാദം തുടങ്ങിയവയെക്കുറിച്ച് സ്ത്രീകൾ തുറന്നുപറയാൻ തുടങ്ങിയത് വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. എന്നാൽ, കുഞ്ഞിനു നൽകുന്ന പ്രാധാന്യം അമ്മയും അർഹിക്കുന്നുണ്ട് എന്നത് അംഗീകരിക്കാൻ പല വീട്ടുകാർക്കും ഇപ്പോഴും കഴിയുന്നില്ല.

ഡോ. ഗംഗ കൈലാസ്, കൺസൽറ്റന്റ് സൈക്കോളജിസ്റ്റ്

നാളെ: ‘ഇനിയും പുറപ്പെടാ ചിന്തകൾ’– പാനൽ ചർച്ച
English Summary:
malayala manorama survey series part4: Women\“s rights survey reveals need for societal changes. Most women faced ridicule for expressing opinions, faced misogynistic remarks, and lacked support during postpartum depression or divorce.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069