search

എസ്ഐആർ കരടുപട്ടിക: ഹിയറിങ് നോട്ടിസ് വീട്ടിലെത്തിക്കും; 14.5 ലക്ഷം പേർക്ക് നോട്ടിസ് തയാർ

cy520520 Yesterday 11:48 views 929
  



തിരുവനന്തപുരം ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടത്തിയതിനെത്തുടർന്നു നിയമസഭാ കരടു പട്ടികയിൽ ഉൾപ്പെട്ട 14.5 ലക്ഷത്തോളം പേർക്ക് ഹിയറിങ് നോട്ടിസ് തയാറായി. ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) വോട്ടർമാരുടെ വീട്ടിലെത്തി നോട്ടിസ് നൽകാനുള്ള നടപടിക്കും തുടക്കമായി. തിരുവനന്തപുരം ജില്ലയിൽ മാത്രം 4 ലക്ഷത്തോളം പേർക്കാണ് നോട്ടിസ് നൽകുക.

  • Also Read എസ്ഐആർ: ഹിയറിങ് നോട്ടിസ് ഒരാഴ്ച മുൻപ് നൽകും; രേഖകൾ തയാറാക്കി വയ്ക്കാൻ സമയം   


രണ്ടു മുതൽ മൂന്നാഴ്ച വരെ സാവകാശമാണ് ഓരോ ഹിയറിങ് നോട്ടിസിലുമുള്ളത്. നോട്ടിസിന്റെ പകർപ്പ് വോട്ടർക്കു നൽകിയശേഷം അസ്സൽ നോട്ടിസ് ബിഎൽഒ ഒപ്പിട്ടുവാങ്ങും. തുടർന്നു വോട്ടറുടെ ഫോട്ടോയെടുത്തശേഷം അതും അസ്സൽ നോട്ടിസും ബിഎൽഒമാർക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴി അപ്‌ലോഡ് ചെയ്യും. അതതു പോളിങ് ബൂത്തുകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽതന്നെയാണു ഹിയറിങ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ള 13 രേഖകളിലൊന്നും പകർപ്പും ഹാജരാക്കണം. 1987നും 2004നും ഇടയിൽ ജനിച്ചവരാണെങ്കിൽ അച്ഛന്റെയും 2004നുശേഷം ജനിച്ചവരാണെങ്കിൽ അച്ഛന്റെയും അമ്മയുടെയും രേഖകൾ കൂടി ഹാജരാക്കണം. നിശ്ചിതദിവസം ഹാജരാകാൻ സാധിക്കില്ലെങ്കിൽ തൊട്ടടുത്ത സൗകര്യപ്രദമായ ദിവസം മുൻകൂട്ടി അറിയിക്കാനും അവസരമുണ്ട്.

2002ലെ പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചു നൽകാതിരുന്ന 19.32 ലക്ഷം പേർക്കാണ് ആകെ നോട്ടിസ് നൽകേണ്ടിയിരുന്നത്. ഇതിൽ ചെറിയൊരു ശതമാനം വോട്ടർമാരുടെ കുടുംബബന്ധങ്ങൾ മാപ്പ് ചെയ്യാൻ ബിഎൽഒമാർക്കു കഴിഞ്ഞതിനാൽ അവർക്ക് നോട്ടിസ് നൽകേണ്ടിവരില്ലെന്നാണു സൂചന.
    

  • സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
      

         
    •   
         
    •   
        
       
  • കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
      

         
    •   
         
    •   
        
       
  • അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Voter List SIR: Voter list revision in Kerala is in progress as Booth Level Officers (BLOs) begin delivering hearing notices to around 14.5 lakh people. This comprehensive revision requires voters to attend a hearing with specified documents to verify their details and complete the process.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156462