ഹൂസ്റ്റൺ, ടെക്സസ് ∙ പ്രശസ്ത റസ്റ്ററന്റ് ശൃംഖലയായ \“ലൂപ്പേ ടോർട്ടിയ\“യിലെ (Lupe Tortilla) ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിലായി. 31 വയസ്സുകാരനായ ബെയ്‌സൺ ഏലിയാസ് പു എന്നയാളെയാണ് ഹെഡ്‌വിഗ് വില്ലേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
മദ്യം വാങ്ങാൻ പോയി, \“ഡ്യൂട്ടി ഫ്രീയിൽ\“ കിട്ടിയത് എട്ടിന്റെ പണി; എയർ ഇന്ത്യ പൈലറ്റ് ജോലിക്കെത്തിയത് മദ്യപിച്ച് US News
തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ അപ്പാർട്മെന്റിൽ നിന്നും താഴേക്ക് ചാടി; ജർമനിയിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം Europe News
ഡിസംബർ 30-നാണ് റസ്റ്ററന്റിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയത്. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെയും സ്ത്രീകളുടെയും ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. റസ്റ്ററന്റ് ജീവനക്കാരനായ ബെയ്‌സൺ ആണ് ക്യാമറ ഒളിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 31ന് ഇയാളെ പൊലീസ് പിടികൂടി.
സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു. 1.5 ലക്ഷം ഡോളർ ബോണ്ടിൽ ജാമ്യം ലഭിച്ച ഇയാളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. ക്യാമറകൾ എത്ര കാലമായി അവിടെ ഉണ്ടായിരുന്നുവെന്നും ഇത് എങ്ങനെയാണ് കണ്ടെത്തിയതെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. English Summary:
Lupe Tortilla hidden camera incident leads to the arrest of an employee in Houston