search

ചിക്കിങ് ഔട്ട്ലെറ്റിലെ സംഘർഷം; മാനേജര്‍ ജോഷ്വയെ പിരിച്ചുവിട്ടു

LHC0088 Yesterday 11:49 views 286
  



കൊച്ചി∙ എംജി റോഡ് ചിക്കിങ് ഔട്ട്ലെറ്റിലെ സംഘർഷത്തിൽ മാനേജര്‍ ജോഷ്വയെ പിരിച്ചുവിട്ടു. മാനേജർക്ക് എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ഔട്ട്ലെറ്റുകളിൽ അക്രമം അനുവദിക്കില്ലെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് മുൻഗണന എന്നും മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

  • ബർഗറിൽ ചിക്കൻ കുറഞ്ഞു: കത്തിവീശലും മർദനവും; ജോഷ്വയ്ക്കെതിരെ സമൂഹ മാധ്യമത്തിൽ പരിഹാസം Ernakulam
      

         
    •   
         
    •   
        
       


സാന്‍ഡ് വിച്ചില്‍ ചിക്കന്‍ കുറഞ്ഞത് ചോദ്യംചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ കത്തി വീശുന്ന മാനേജരുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. പിന്നാലെ ചിക്കിങ്ങിനും മാനേജർക്കും എതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയരുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മാനേജർക്കെതിരെ നടപടി എടുത്തത്. ഫോർട്ടുകൊച്ചി സ്വദേശിയായ മാനേജറെ പിരിച്ചുവിട്ടതായി മാനേജ്മെന്റ് വാർത്താക്കുറിപ്പ് ഇറക്കി.
  View this post on Instagram

A post shared by Manorama Online (@manoramaonline)


ഔട്ട്ലെറ്റിൽ നടന്ന ആക്രമണത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്നും പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും കമ്പനി വാർത്താക്കുറുപ്പിലൂടെ അറിയിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ജീവനക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങളും പരിശീലനവും നൽകുമെന്നും വാർത്താക്കുറുപ്പിൽ പറയുന്നു. കൂട്ടയിടിയിൽ പരുക്കേറ്റതിനെ തുടർന്ന്, മാനേജർ നിലവിൽ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ്, സിബിഎസ്ഇ സ്പോർട്സ് മീറ്റിന് കൊച്ചിയിലെത്തിയ വിദ്യാർഥികൾക്ക് നേരെ മാനേജർ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. English Summary:
Chicking manager fired after a violent incident at the Kochi MG Road outlet. The manager was dismissed following a police case after he allegedly brandished a knife at students, leading to public outrage. The company emphasizes customer safety and is cooperating with the police investigation and plans to implement stricter staff training to prevent future incidents.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731