തിരുവനന്തപുരം ∙ ശബരിമല സ്വർണക്കൊള്ളയിൽ മാസങ്ങൾ പിന്നിട്ടിട്ടും നിർണായക കണ്ടെത്തലുകളില്ലാതെ അന്വേഷണം ഇഴയുമ്പോൾ, അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയടക്കമുള്ളവർക്കു സ്വാഭാവിക ജാമ്യത്തിന് വഴിയൊരുങ്ങുന്നു.
പരമാവധി 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലെ പ്രതികൾ അറസ്റ്റിലായി 60 ദിവസത്തിനുള്ളിൽ പ്രാഥമിക കുറ്റപത്രമെങ്കിലും നൽകാനായില്ലെങ്കിൽ കോടതിയിൽനിന്ന് സ്വാഭാവിക ജാമ്യം ലഭിക്കാൻ അവസരം ഒരുങ്ങും .
ഒക്ടോബർ 10ന് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഒക്ടോബർ 17ന് ആദ്യം അറസ്റ്റ് ചെയ്തത് ഉണ്ണിക്കൃഷ്ണൻ പോറ്റിയെയായിരുന്നു.
- സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
- കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
- അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ ഒക്ടോബർ 23നും മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിനെ നവംബർ 1നും അറസ്റ്റ് ചെയ്തു. ഈ 3 പേരുടെയും അറസ്റ്റ് കഴിഞ്ഞ് 60 ദിവസം പിന്നിട്ടെങ്കിലും പ്രാഥമിക കുറ്റപത്രം പോലും നൽകാൻ എസ്ഐടിക്ക് കഴിഞ്ഞിട്ടില്ല.
ഇവർക്ക് പിന്നാലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എൻ.വാസു, എ.പത്മകുമാർ എന്നിവരുടെ റിമാൻഡും വൈകാതെ 60 ദിവസം പിന്നിടും. English Summary:
Investigation Lapses: Sabarimala Gold Robbery Accused Set for Default Bail |