തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ ഈമാസം അവസാനത്തോടെ രംഗത്തിറക്കാൻ കോൺഗ്രസ് തീരുമാനം. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഏതാനും ആഴ്ചകൾക്കകം പൂർത്തിയാക്കി, ഈമാസം 15നു ശേഷം സ്ഥാനാർഥി നിർണയത്തിലേക്കു കോൺഗ്രസ് കടക്കും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതുമൂലം പ്രചാരണത്തിലടക്കം പാർട്ടി പിന്നാക്കംപോയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ ആദ്യം പ്രഖ്യാപിച്ചതു ഗുണംചെയ്തെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ സമാനമായ മേൽക്കൈ നേടുകയാണു ലക്ഷ്യം. സിറ്റിങ് എംഎൽഎമാരിൽ ഏറെക്കുറെ എല്ലാവരും മത്സരിച്ചേക്കും. ആരോഗ്യപ്രശ്നങ്ങൾ മൂലം മത്സരിക്കാനില്ലെന്ന് ഏതാനും മാസങ്ങൾ മുൻപ് എംഎൽഎമാരിലൊരാൾ നേതൃത്വത്തെ അറിയിച്ചിരുന്നു. പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്തും.
മത്സരിക്കാൻ സന്നദ്ധത അറിയിച്ചവരുടെ കൂട്ടത്തിൽ മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെ ഏതാനും എംപിമാരുടെ പേരുകളും ഉയർന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ അഭിപ്രായം തേടിയശേഷമേ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കൂ. എംപിമാർ മത്സരിക്കട്ടെ എന്നു ഹൈക്കമാൻഡ് തീരുമാനിച്ചാൽ, ആരൊക്കെ വേണമെന്ന ചർച്ചയിലേക്കു കെപിസിസി കടക്കും. ഹൈക്കമാൻഡിന്റെ അനുമതി ലഭിച്ചില്ലെങ്കിൽ ഏതെങ്കിലും എംപിയെ മത്സരിപ്പിക്കാനുള്ള പ്രത്യേക ഇടപെടൽ സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം.സുധീരൻ എന്നിവരുടെ പേരുകളും സ്ഥാനാർഥി ചർച്ചയിൽ പരിഗണിക്കും.
സിനിമയ്ക്കിടെ ‘ലോക’യുടെ കഥ വിവരിച്ചു കേൾക്കുന്ന പെൺകുട്ടി; കൂക്കിവിളി, കമന്റടി, മൊബൈൽ വിളി; തിയറ്ററിൽ മിണ്ടാതിരിക്കാൻ പറയേണ്ടിവരുന്ന ഗതികേട്!
കടം തീരും, കൈനിറയെ പണവും; തടി കുറയും, കുടിയും നിർത്താം; 3 മിനിറ്റിൽ പൊലീസ് സുരക്ഷ; 2026ൽ വൈറസിനോടും ഗുഡ്‌ബൈ; ഇനി പറയാം ‘ഹാപ്പി ന്യൂഇയർ’
അമ്മയുടെ ആ വാക്കുകൾക്കു മുന്നില്‍ അന്ന് ലാൽ കരഞ്ഞു; ഷൂട്ടിങ് കാണാൻ പോയത് ഒരിക്കൽ മാത്രം; യാത്ര പറഞ്ഞു, ഒരു സങ്കടം ബാക്കിവച്ച്...
MORE PREMIUM STORIES
തദ്ദേശ തിരഞ്ഞെടുപ്പിൽ താഴെത്തട്ടിലെ ചർച്ചകളിലൂടെ സ്ഥാനാർഥികളെ കണ്ടെത്തിയ ഫോർമുല നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും. പ്രാദേശിക നേതൃത്വത്തിലും പ്രവർത്തകർക്കുമിടയിൽ സ്വീകാര്യതയുള്ളവരെ കണ്ടെത്തുകയാണു ലക്ഷ്യം. പകുതി സീറ്റുകളിൽ യുവാക്കളെയും വനിതകളെയും സ്ഥാനാർഥികളാക്കുകയാണു ലക്ഷ്യം. രാഹുൽ ഗാന്ധിയുടെ താൽപര്യപ്രകാരമാണിത്. പുതുമുഖ സ്ഥാനാർഥികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച ചർച്ച വയനാട്ടിലെ ബത്തേരിയിൽ നാളെ ആരംഭിക്കുന്ന ദ്വിദിന ക്യാംപിൽ നടക്കും. English Summary:
Congress to Announce Kerala Assembly Election Candidates by Month-End