search

ജനനായകൻ റിലീസ്: നിർമാതാക്കൾ സുപ്രീംകോടതിയിൽ, പൊങ്കലിന് തിയറ്ററിലെത്തിക്കാൻ നീക്കം

LHC0088 Yesterday 11:50 views 570
  



ചെന്നൈ ∙ വിജയ് ചിത്രം ‘ജനനായക’ന്റെ സെൻസർ സർട്ടിഫിക്കറ്റ് വിഷയത്തിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും കേസ് നാളെ പരിഗണിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്. സിനിമയ്ക്ക് യുഎ സർട്ടിഫിക്കറ്റ് നൽകണം എന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് 21നു വീണ്ടും പരിഗണിക്കാനിരിക്കെയാണു നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.  

  • Also Read കരൂർ ദുരന്തം: ടിവികെ ആസ്ഥാനത്ത് നിന്ന് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ   


ഇതിനിടെ, സെൻസർ ബോർഡിനെതിരെ കമൽഹാസൻ എംപി രംഗത്തെത്തി. സർട്ടിഫിക്കേഷൻ നടപടികളിൽ സമൂല മാറ്റം വേണമെന്നും സർട്ടിഫിക്കേഷനു സമയപരിധി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട കമൽ, മാറ്റങ്ങൾക്കായി ഒരുമിച്ചു ശബ്ദമുയർത്തേണ്ട സമയമാണെന്നും പറഞ്ഞു. അതേസമയം, സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ റിലീസ് ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ മകൻ ഇൻപനിധിയുടെ റെഡ് ജയന്റ് മൂവീസാണ് പരാശക്തിയുടെ വിതരണക്കാർ.

  • Also Read ‘ജനനായകൻ’ റിലീസ് അനിശ്ചിതത്വത്തിൽ: യുഎ സർട്ടിഫിക്കറ്റ് നൽകണമെന്ന ഉത്തരവിന് സ്റ്റേ; പുകഞ്ഞ് തമിഴക രാഷ്ട്രീയം   


‘തെരി’ റീ റിലീസിന്

പൊങ്കലിനു പുതിയ വിജയ് ചിത്രങ്ങളൊന്നും തിയറ്ററിലില്ലാത്തതിനെ തുടർന്ന് 2016ൽ പുറത്തിറങ്ങിയ സിനിമ ‘തെരി’ റീ റിലീസ് ചെയ്യും. പൊങ്കൽ ദിനമായ 15നു ചിത്രം തിയറ്ററുകളിലെത്തും. ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ സാമന്തയാണു നായിക. കേരളത്തിൽ അടക്കം ഷൂട്ടിങ് നടത്തിയ ചിത്രമാണിത്.
    

  • എല്ലാം വിറ്റ് സ്വർണവും ഡോളറുമാക്കി ഇറാൻ ജനത: ഖമനയിയുടെ ഒളിയിടവും കണ്ടെത്തി: യുഎസിന്റെ കടന്നുകയറ്റം ഏതു നിമിഷവും?
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
  • പ്രവാസിക്ക് കുറഞ്ഞ പ്രീമിയത്തിൽ കിട്ടും കോടികളുടെ കവറേജ്; പോളിസി എടുക്കാൻ നാട്ടിൽ പോകേണ്ട; എന്തുകൊണ്ട് ഈ ഇൻഷുറന്‍സ് മുഖ്യം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Jananayakan movie release: Jananayakan movie release is facing legal hurdles. The producers have approached the Supreme Court after the Madras High Court stayed the single bench order. They are seeking a quick resolution to release the film for Pongal, as they are incurring huge losses due to the delay.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158968