search

പത്തിൽ ഒൻപത് മൊബൈലും ഇറക്കുമതി ചെയ്ത ഇന്ത്യ ഇന്ന് രണ്ടാമത്തെ വലിയ ഫോൺ നിർമാതാക്കൾ; കണക്കുനിരത്തി നരേന്ദ്ര മോദി

LHC0088 Yesterday 11:50 views 364
  



ഗാന്ധിനഗർ ∙ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നും ദീർഘകാല വളർച്ചയ്ക്ക് ആവശ്യമായ ശക്തമായ അടിത്തറ രാജ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുന്നതിനായി സംഘടിപ്പിച്ച വൈബ്രന്റ് ഗുജറാത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരത നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • Also Read ‘2025ൽ മോദിയും ട്രംപും ഫോണിൽ സംസാരിച്ചത് 8 തവണ, സംസാരിക്കുന്നത് പരസ്പര ബഹുമാനത്തോടെ’   


ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപാദക രാജ്യവും ജനറിക് മരുന്നുകളുടെ പ്രധാന നിർമാതാക്കളും ഇന്ത്യയാണ്. കാർഷിക മേഖലയിലും ഔഷധ മേഖലയിലും രാജ്യം ഒരുപോലെ വളരുന്നു. ഇതു രാജ്യത്തിന്റെ ശക്തിയുടെ അടയാളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഐഎംഎഫ് അടക്കമുള്ള രാജ്യാന്തര ഏജൻസികൾ ഇന്ത്യയെക്കുറിച്ച് കൂടുതൽ പ്രതീക്ഷകൾ പങ്കിടുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് കേന്ദ്രമായ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും മോദി പറഞ്ഞു. കയറ്റുമതിയിലും ഇന്ത്യ മുന്നിലാണ്. മുൻപ് പത്തിൽ ഒൻപത് ഫോണുകളും ഇറക്കുമതി ചെയ്ത ഇന്ത്യ ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമാതാക്കളാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

  • Also Read മോദി ട്രംപിനെ വിളിക്കാതെ ഒന്നും നടക്കില്ലെന്ന് യുഎസ്; വ്യാപാരക്കരാർ ചർച്ച അട്ടിമറിച്ചു? 8 തവണ വിളിച്ചെന്ന് ഇന്ത്യ   


ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിൽ ഗുജറാത്തിനു വലിയ സംഭാവനയുണ്ടാവുമെന്നും മോദി പറഞ്ഞു. വിവിധ മേഖലകളിൽ സംസ്ഥാനം വലിയ വളർച്ച കൈവരിച്ചു. ആത്മനിർഭർ ഭാരതിന്റെ ചാലകശക്തിയായി സംസ്ഥാനം മാറി.
    

  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?
      

         
    •   
         
    •   
        
       
  • 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Prime Minister Narendra Modi Inaugurates Vibrant Gujarat Summit: Indian economy is experiencing rapid growth and boasts a strong foundation for sustained, long-term expansion. Prime Minister Modi highlighted India\“s political stability and its emergence as a leading producer in sectors like dairy and pharmaceuticals, attracting investor confidence and contributing to a robust economy.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159220