search

ഭർത്താവുമായി പിണങ്ങി ഇറങ്ങിയ 35കാരിയെ ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

cy520520 Yesterday 11:50 views 661
  



ബെംഗളൂരു ∙ കർണാടകയിലെ ഹൂബ്ലിയിൽ 35 വയസ്സുള്ള യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച മൂന്ന് പേർ പൊലീസിന്റെ പിടിയിലായി. 2026 ജനുവരി 9 നാണ് യുവതി പീഡനത്തിനു ഇരയായത്. രാത്രി 12 മണിയോടു അടുപ്പിച്ച് യുവതിയെ ഹൂബ്ലിയിലെ അംബേദ്കർ ഗ്രൗണ്ടിൽനിന്നു ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയാണ് രണ്ടു പേർ പീഡനത്തിനു ഇരയാക്കിയത്. നിർബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ പകർത്തി മറ്റൊരാൾ പ്രചരിപ്പിക്കുകയും ചെയ്തു.

  • Also Read ‘കിടക്കയിലേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; മുഖത്തടിച്ചു, തുപ്പി; കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല’: പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ   


തുടർന്ന് പ്രതികൾ യുവതിയെ ഓട്ടോയിൽ കയറ്റിയ സ്ഥലത്ത് എത്തിച്ചു ഉപേക്ഷിച്ചു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പൊലീസ് സംഭവത്തെ കുറിച്ച് അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പീഡനത്തിനു ഇരയായ യുവതിയെ കണ്ടെത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ശിവാനന്ദ്, ഗണേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനു പ്രദീപ് എന്നയാളും പിടിയിലായി. മൂവരും തൊഴിലാളികളാണ്.

ഭർത്താവുമായി പിണങ്ങി വീട്ടിൽനിന്നും ഇറങ്ങിയ യുവതി കഴിഞ്ഞ ഒന്നരമാസമായി നഗരത്തിൽ അലയുകയായിരുന്നു. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചായിരുന്നു താമസം.
    

  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?
      

         
    •   
         
    •   
        
       
  • 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Three Arrested for Assaulting Woman, Circulating Videos in Hubballi: Karnataka crime news focuses on the arrest of three individuals in Hubli for the rape and subsequent sharing of videos of a 35-year-old woman. The woman was assaulted after being forced to consume alcohol, and the filmed assault was then disseminated online, leading to the police investigation and arrests.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156966