ന്യൂഡൽഹി ∙ ഡൽഹിയിൽ ദമ്പതികളിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ 14.85 കോടി രൂപ തട്ടിയെടുത്തു. ഗ്രേറ്റർ കൈലാഷിൽ താമസിക്കുന്ന ഓം തനേജ (81), ഭാര്യ ഇന്ദിര തനേജ (77) എന്നിവരാണു തട്ടിപ്പിന് ഇരയായത്. പൊലീസ്, ടെലികോം ഉദ്യോഗസ്ഥരായി ചമഞ്ഞ് ഡിസംബർ 24നും ജനുവരി 9നും ഇടയിലാണ് പണം തട്ടിയത്.
- Also Read വീടിനുള്ളിൽ വീട്ടമ്മയും യുവാവും മരിച്ച നിലയിൽ; 45 കാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ
ടെലികോം റഗുലേറ്ററി അതോറിറ്റിയിൽ നിന്നാണെന്ന് അവകാശപ്പെട്ടാണ് ആദ്യം വിളിച്ചത്. നിങ്ങളുടെ നമ്പറിൽനിന്നു അശ്ലീല കോളുകൾ വന്നതായി 26 പേർ പരാതി നൽകിയിട്ടുണ്ടെന്ന് അറിയിച്ച ശേഷം പൊലീസ് വിളിക്കുമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. തുടർന്നു മുംബൈയിലെ കൊളാബ പൊലീസ് സ്റ്റേഷനിൽ നിന്നെന്നു പരിചയപ്പെടുത്തി ‘പൊലീസുകാരൻ’ വിഡിയോ കോൾ ചെയ്തു.
- Also Read ഭർത്താവുമായി പിണങ്ങി ഇറങ്ങിയ 35കാരിയെ ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ പിടിയിൽ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്രയിൽ എഫ്‌ഐആറും അറസ്റ്റ് വാറന്റുമുണ്ടെന്നും ഇരുവരെയും ഡിജിറ്റൽ അറസ്റ്റ് ചെയ്യുകയാണെന്നും അറിയിച്ചു. തുടർന്ന് വെരിഫിക്കേഷനെന്നു പറഞ്ഞ് 8 തവണകളായി 14.85 കോടി രൂപ വാങ്ങിച്ചു. പണം കൈമാറ്റം ചെയ്യുമ്പോൾ ബാങ്കിനു സംശയം തോന്നാതിരിക്കാൻ എന്തൊക്കെ പറയണമെന്നു തട്ടിപ്പുകാർ ട്രെയ്നിങ് നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.
- സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
- 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?
- 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?
MORE PREMIUM STORIES
ആർബിഐയിൽനിന്നു തുക റീഫണ്ട് ലഭിക്കാനായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിയാൽ മതിയെന്നും തട്ടിപ്പുകാർ പറഞ്ഞു. ഇതുപ്രകാരം ദമ്പതികൾ ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഐഐടി ഡൽഹിയിലെ മുൻ വിദ്യാർഥിയായ ഓം തനേജ 48 വർഷം യുഎസിൽ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിൽ തിരികെയെത്തിയത്. English Summary:
Delhi Couple Loses Crore in Elaborate online Fraud: Digital arrest fraud is on the rise, particularly targeting elderly individuals. A Delhi couple lost 14.85 crore rupees in a sophisticated scam involving impersonation of police and telecom officials. The fraudsters used threats and false claims of money laundering to deceive the victims. |