search

കഠിനാധ്വാനം എന്നെ ഇവിടെ വരെ എത്തിച്ചു; ഭാവിയെക്കുറിച്ച് കോൺഗ്രസ് ഉചിതമായ തീരുമാനമെടുക്കും: ഡി.കെ. ശിവകുമാർ

LHC0088 The day before yesterday 11:50 views 189
  



ബെംഗളൂരു ∙ തന്റെ രാഷ്ട്രീയ ജീവിതം കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും രൂപപ്പെട്ടതാണെന്നും, ഭാവിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പാർട്ടിയിൽ നിലനിൽക്കുന്ന ആശയക്കുഴപ്പത്തിനിടെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കൂടിയായ ശിവകുമാറിന്റെ പരാമർശം. വൊക്കലിഗ സമുദായത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള \“ഉദ്യമി വൊക്കലിഗ-എഫ്‌സി എക്‌സ്‌പോ 2025\“ എന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെക്കൻ കർണാടകയിൽ കാര്യമായ സ്വാധീനമുള്ള വൊക്കലിഗ സമുദായത്തിൽ നിന്നുള്ളയാളാണ് ശിവകുമാർ.

  • Also Read സംസ്ഥാന സർക്കാർ വിദ്വേഷ പ്രസംഗ വിരുദ്ധ ബിൽ പാസാക്കണം: മെക്ക   


‘എന്റെ കഠിനാധ്വാനം കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്. എട്ടു തവണ എംഎൽഎയായി പ്രവർത്തിച്ചു. ബെംഗളൂരുവിലെ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഈ സ്ഥാനത്തെത്താൻ ഞാൻ ഒരുപാട് വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഞാനിവിടെയുണ്ട്. എന്റെ ഭാവിയെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് ആത്മവിശ്വാസമുണ്ട്’ – ശിവകുമാർ പറഞ്ഞു.

  • Also Read ‘ഭൂമിശാസ്ത്രപരമായി കാസര്‍കോട് കേരളത്തിൽ; വൈകാരികമായി കര്‍ണാടകയുമായി അടുത്ത്, കന്നഡിഗര്‍ക്ക് മേല്‍ മലയാളം അടിച്ചേല്‍പ്പിക്കരുത്’   


‘രാഷ്ട്രീയ കാരണങ്ങളാലുണ്ടായ ജയിൽവാസത്തിനിടെ പാർട്ടികൾക്കും സമുദായങ്ങൾക്കും അതീതമായി ആളുകൾ എനിക്കുവേണ്ടി പ്രാർഥിച്ചു. പ്രയത്നങ്ങൾ പരാജയപ്പെട്ടേക്കാം, പക്ഷേ പ്രാർഥനകൾ ഒരിക്കലും പരാജയപ്പെടില്ല’ – ശിവകുമാർ പറഞ്ഞു. 2019 സെപ്റ്റംബറിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. കോൺഗ്രസ് സർക്കാരിന്റെ അഞ്ചു വർഷ ഭരണകാലാവധിയുടെ പകുതി നവംബർ 20-ന് പിന്നിട്ടതിനു ശേഷം, മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ ഭരണകക്ഷിയിലെ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്.
    

  • സിനിമ വേണ്ട, സീരീസ് മതി മലയാള താരങ്ങൾക്ക്! കുറ്റാന്വേഷണവും കോമഡിയും ഹിറ്റ്: ബോറടിപ്പിക്കാതെ ത്രില്ലടിപ്പിച്ച് മുന്നോട്ട്...
      

         
    •   
         
    •   
        
       
  • 6.8 കോടി വർഷം പഴക്കമുള്ള ദിനോസറുകൾക്ക് ‘വീട്’ ഒരുക്കിയ മലയാളി; കരയിലും പകുതി കടലിലുമായി ജമൈക്ക ഓഷനേറിയം; കേരളത്തിൽ ഇനിയെന്ന്?
      

         
    •   
         
    •   
        
       
  • 42 വയസ്സ്; തിരിച്ചടവുകൾ തീർക്കണം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വിദേശയാത്ര; റിട്ടയർമെന്റിൽ സമ്പാദിക്കണം ഒരു കോടി! എങ്ങനെ പ്ലാൻ ചെയ്യാം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
DK Shivakumar Confident About Congress Decision on His Future: DK Shivakumar expresses confidence in the Congress leadership to make appropriate decisions regarding his future. He highlighted his political journey shaped by hard work and perseverance. Shivakumar addressed the \“Udyami Vokkaliga-FC Expo 2025\“, emphasizing the importance of community and the power of prayers during his challenges.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159357