search

ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ പൗരൻമാർക്ക് എംബസിയുടെ നിർദേശം

LHC0088 Yesterday 11:50 views 390
  



ടെഹ്റാന്‍∙ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ അടക്കമുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ വിടാനാണ് നിർദേശം. പ്രക്ഷോഭം ശക്തമാകുന്ന സാചര്യത്തിലാണിത്.

  • Also Read അവസാന 10 മിനിറ്റ് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ; ഇന്ന് തന്നെ തൂക്കിലേറ്റും, ഇറാനു ഭീഷണിയുമായി ട്രംപും   


ജനുവരി അഞ്ചിനു നൽകിയ മുന്നറിയിപ്പുകളുടെ തുടർച്ചയായാണ് എംബസിയുടെ പുതിയ നിർദേശം. എല്ലാ ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അഭ്യർഥിച്ചു. ഇറാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തുകയും പ്രാദേശിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകൾ ശ്രദ്ധിക്കുകയും ചെയ്യണം.

  • Also Read ഇന്റർനെറ്റ് നിരോധനം തുടരുന്ന ഇറാനിൽ സ്റ്റാർലിങ്ക് സേവനം ലഭ്യമാക്കി സ്പേസ് എക്സ്; ജാമറുകൾ ഉപയോഗിച്ച് തടസപ്പെടുത്തി ഇറാൻ   


ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ-ഇമിഗ്രേഷൻ രേഖകൾ കൈവശം സൂക്ഷിക്കണം. എന്ത് സഹായത്തിനും ഇന്ത്യൻ എംബസിയെ ബന്ധപ്പെടണം. ഇതുവരെ എംബസിയിൽ റജിസ്റ്റർ ചെയ്യാത്ത എല്ലാ ഇന്ത്യൻ പൗരന്മാരും താഴെ കാണുന്ന ലിങ്ക് വഴി ഉടൻ റജിസ്റ്റർ ചെയ്യണം. https://www.indianembassytehran.gov.in/registration. ഇറാനിലെ ഇന്റർനെറ്റ് തടസ്സങ്ങൾ കാരണം റജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കായി ഇന്ത്യയിലുള്ള അവരുടെ കുടുംബാംഗങ്ങൾക്ക് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇന്ത്യൻ എംബസിയുടെ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ, മൊബൈൽ നമ്പറുകൾ: +989128109115; +989128109109; +989128109102; +989932179359. ഇമെയിൽ: cons.tehran@mea.gov.in

ഇറാനിൽ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ സുരക്ഷാസൈനികരടക്കം 2,000 പേരെങ്കിലും കൊല്ലപ്പെട്ടെന്ന് ഇറാൻ സുരക്ഷാ ഏജൻസിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 2003 പേർ കൊല്ലപ്പെട്ടതായി യുഎസ് ആസ്ഥാനമായ ഇറാൻ ഹ്യുമൻ റൈറ്റ്സ് ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. ഇറാനിലെ ജനങ്ങളോടു സമരം തുടരാൻ ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സഹായം ഉടൻ എത്തുമെന്നു പ്രഖ്യാപിച്ചു. ഇറാനുമായുള്ള ചർച്ച യുഎസ് നിർത്തിവച്ചതായും അറിയിച്ചു. English Summary:
Embassy Asks Indians to Leave Iran Immediately: Indian citizens in Iran have been instructed by the Indian Embassy in Tehran to leave the country immediately using available travel options due to intensifying protests. The advisory also urges everyone to exercise extreme caution and provides emergency contact information for any required assistance.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159082