ടെഹ്റാന്‍ ∙ രാജ്യത്തെ ആക്രമിച്ചാൽ യുഎസിന്റെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി തിരിച്ചടിക്കുമെന്ന് അയൽരാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാനിൽ യുഎസ് സൈനിക നടപടി ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇറാന്റെ മുന്നറിയിപ്പ്. അയൽരാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പ് നൽകുന്നതിലൂടെ ആക്രമണനീക്കത്തിൽ നിന്ന് അമേരിക്കയെ തടയാൻ അയൽരാജ്യങ്ങളുടെ ഇടപെടലാണ് ഇറാൻ പ്രതീക്ഷിക്കുന്നത്. ഇതിനിടെ, പ്രക്ഷോഭത്തിൽ പങ്കെടുത്ത 3,428 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ വധിക്കുന്നത് അവസാനിക്കുകയാണെന്ന് തനിക്ക് വിവരം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു.
Also Read ഇറാൻ ആക്രമിക്കുമോ? നെതന്യാഹുവിന്റെ ‘വിങ്സ് ഓഫ് സായൺ’ വിമാനം ഇസ്രയേൽ വിട്ടു, ലാൻഡ് ചെയ്തത് ദ്വീപിൽ
സൈനിക നടപടിയിൽ നിന്ന് യുഎസിനെ പിന്തിരിപ്പിക്കാൻ സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ അൽ ഉബൈദ് വ്യോമത്താവളം ഒഴിയാൻ യുഎസ് സൈനികർക്കു നിർദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ ഇറാൻ ഭരണകൂടത്തിനെതിരെ കനത്ത നടപടി ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാൻ–യുഎസ് സംഘർഷഭീതി ഉയരുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം രാജ്യം വിടാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഇറാനിലേക്കു യാത്ര ഒഴിവാക്കണമെന്നും ഇറാനിലുള്ളവർ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസിയുമായി ബന്ധം പുലർത്തണമെന്നും നിർദേശമുണ്ട്. ഇറ്റലി, സ്‌പെയിൻ, പോളണ്ട് എന്നീ രാജ്യങ്ങളും പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ആവശ്യപ്പെട്ടു.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Iran Warns Neighbors: “US Bases Will Be Targeted in Retaliation“