അടൂർ ∙ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തി. എസ്ഐടിയും അടൂർ ഡിവൈഎസ്പിയും അടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ എത്തിയ സംഘം പത്ത് മിനിറ്റ് മാത്രമാണ് വീട്ടിൽ ചെലവഴിച്ചത്.
Also Read രണ്ടു ഫോണുകൾ തുറന്നു പരിശോധിക്കാൻ പൊലീസ്; പാസ്‍വേഡ് നൽകാതെ രാഹുൽ: അതിജീവിതയുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം
പൊലീസ് സംഘം എത്തുമ്പോൾ രാഹുലിന്റെ അമ്മയും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരോടു ചോദ്യങ്ങളൊന്നും ചോദിക്കാതെ രാഹുലിന്റെ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ വീട്ടിൽനിന്നും ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം രാഹുലിന്റെ ലാപ്ടോപ് തേടിയാണ് പൊലീസ് വീട്ടിലെത്തിയതെന്നും സംശയമുണ്ട്.
Also Read ‘അത് ദുരുപയോഗം...’; അതിജീവിതയ്ക്കെതിരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മ
അതേസമയം ഇന്നു രാവിലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാമ്പിൽനിന്നും തിരുവല്ലയിലേക്ക് രാഹുലുമായി പൊലീസ് സംഘം പുറപ്പെട്ടത്. 6.30ഓടെ തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ സംഘം 15 മിനിറ്റോളമാണ് തെളിവെടുപ്പ് നടത്തിയത്. സ്വകാര്യ ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാമ്പിലേക്ക് മടങ്ങി.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Police inspection at Rahul Mamkootathil\“s house: The police team, including the SIT and Adoor Dysp, spent only 10 minutes inspecting Rahul\“s room at his residence in the sexual assault case. They also collected evidence from a hotel room in Thiruvalla where Rahul had stayed.