search

‘നോട്ടം കൊണ്ടു പോലും മുറിവേൽക്കരുത്’– പഠിപ്പിച്ചിരിക്കുന്നത് ഇങ്ങനെ; നിയമസഭയുടെ ‘ഇൻവിസിബിൾ’ കാവൽസേന

Chikheang Yesterday 11:52 views 724
  



നിയമസഭയിൽ അച്ചടക്കം ഉറപ്പാക്കാൻ ആരാണ് അവസാന വാക്ക് പറയുന്നത്? പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതും സഭയുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതുമായ ‘വാച്ച് ആൻഡ് വാർഡ്’ വിഭാഗം എന്താണ്, അവർക്ക് എന്തെല്ലാം അധികാരങ്ങളുണ്ട്? നിയമസഭയുടെ സുരക്ഷാ കവചമായി പ്രവർത്തിക്കുന്ന ഈ സംഘത്തിന്റെ നിയമനം, അധികാരം, ചുമതലകൾ എല്ലാം വിശദമായി അറിയാം.



ചോദ്യം: എന്താണ് വാച്ച് ആൻഡ് വാർഡ്?

ഉത്തരം: നിയമസഭാ വളപ്പിന്റെ സുരക്ഷാ ചുമതലയുള്ള പ്രത്യേക വിഭാഗമാണ് വാച്ച് ആൻഡ് വാർഡ്. സ്പീക്കറുടെയും നിയമസഭാ സെക്രട്ടറിയുടെയും നിയന്ത്രണത്തിലാണ് ഈ സംഘം. സഭാ നടപടികൾ തടസ്സപ്പെടുത്തുന്നതോ സഭയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആയ സാഹചര്യങ്ങളിൽ സ്പീക്കറുടെ നിർദേശപ്രകാരം വാച്ച് ആൻഡ് വാർഡ് അംഗങ്ങൾക്ക് ഇടപെടാൻ അധികാരമുണ്ട്.

ചോദ്യം: പ്രധാന ചുമതലകൾ?

ഉത്തരം: നിയമസഭ, എംഎൽഎ ഹോസ്റ്റല്‍, സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും വസതികൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കൽ, നിയമസഭാ നടപടികൾ സുഗമമാക്കൽ, അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കൽ, സഭയിലെ അച്ചടക്കം കാത്തുസൂക്ഷിക്കൽ എന്നിവയാണ് വാച്ച് ആൻഡ് വാർഡിന്റെ പ്രധാന ചുമതലകൾ. പ്രതിഷേധങ്ങൾ അക്രമാസക്തമാകുമ്പോൾ സഭയുടെയും സ്പീക്കറുടെയും നിർദേശപ്രകാരമാണ് വാച്ച് ആന്‍ഡ് വാര്‍ഡ് പ്രവർത്തിക്കുന്നത്.

ചോദ്യം: യോഗ്യത?

ഉത്തരം: സായുധ പൊലീസ് സേനയിൽനിന്നും എആർ ക്യാംപുകളിൽ നിന്നും 3 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് വാച്ച് ആൻഡ് വാർഡായി ഡപ്യൂട്ടേഷനിൽ നിയോഗിക്കുക. 3 വർഷത്തേക്കാണു നിയമനം. മികവുള്ളവർക്ക് 2 വർഷം കൂടി നീട്ടി നൽകും. വാച്ച് ആൻഡ് വാർഡ് വെള്ള യൂണിഫോം ആണ് ധരിക്കേണ്ടത്. എസ്പി /കമൻഡാൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും വാച്ച് ആൻഡ് വാർഡ് യൂണിറ്റിന്റെ തലപ്പത്തുള്ള ചീഫ് മാർഷൽ.

ചോദ്യം: വാച്ച് ആൻഡ് വാർഡിന്റെ നിയമനം?

ഉത്തരം: ഡിജിപി നൽകുന്ന പട്ടിക പ്രകാരം നിയമസഭാ സെക്രട്ടറിയും ചീഫ് മാർഷലും ഇന്റ‍ർവ്യു നടത്തിയാണ് വാച്ച് ആൻഡ് വാർ‍ഡിനെ തിരഞ്ഞെടുക്കുക. ശാന്തസ്വഭാവക്കാ‍ർക്കാണ് പരിഗണന. സ്വഭാവം, ദേഷ്യം, രാഷ്‌ട്രീ‍യ ചായ്‌വ്, സർവീസ് ചരിത്രം തുടങ്ങിയവ പരിശോധിക്കും. നോട്ടം കൊണ്ടു പോലും സാമാജിക‍ർക്കു മുറിവേൽക്കരു‍തെന്നാണ് പരിശീലനവേളയി‍ൽ ഇവരെ പഠിപ്പിക്കുന്നത്. കൈ പിന്നിൽ കെട്ടി നിൽക്കുകയാണു രീതി. അടുത്തു നിൽക്കുന്നയാളുടെ കയ്യിൽ കൊരുത്താ‍ണ് കൈകെട്ടി നിൽക്കുക. ചീഫ് മാർഷൽ, അഡിഷനൽ ചീഫ് മാർഷൽ, മാർഷൽ, സാർ‍ജന്റ്, സാർ‍ജന്റ് അസിസ്റ്റന്റുമാർ, വനിതാ സാർ‍ജന്റ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 100 പേരെയാണ് നിയമസഭയിൽ നിയോഗിച്ചിരിക്കുന്നത്. സഭാ സമ്മേളനം നടക്കുമ്പോൾ അധികമായി 30 പേരെ കൂടി നിയമിക്കും.

  English Summary:
The \“Watch and Ward\“ wing is a specialized security force responsible for ensuring discipline and safety within the Legislative Assembly premises. It functions under the control of the Speaker and the Assembly Secretary, intervening in situations that obstruct Assembly proceedings or pose security threats.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160990