search

ബജറ്റിൽ‌ കണ്ടതും കാണേണ്ടതും

cy520520 Yesterday 11:52 views 81
  



പറഞ്ഞ കാര്യങ്ങൾ ഏതാണ്ടു പൂർണമായി നടപ്പിലാക്കിയെന്ന ചാരിതാർഥ്യത്തോടെയാണ് നടപ്പുവർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നത്’ എന്ന വലിയ ഫലിതത്തിൽനിന്നാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റിന്റെ തുടക്കം.

നടപ്പാക്കേണ്ടതും മറക്കേണ്ടതുമായ പുതിയ പ്രഖ്യാപനങ്ങളോടൊപ്പം, മുൻ ബജറ്റ് പദ്ധതികൾ എത്രകണ്ടു മുന്നേറിയെന്ന അവലോകനം കൂടി നടത്തിയിരുന്നെങ്കിൽ ആസന്നമായ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കതു പ്രയോജനകരമായേനെ! അങ്ങനെയൊരു ഓഡിറ്റ് ഉണ്ടായിരുന്നെങ്കിൽ പഴയ പല പ്രഖ്യാപനങ്ങളും വേഷംമാറിയും അല്ലാതെയും ഇത്തവണയും സ്ഥാനംപിടിക്കില്ലായിരുന്നു.
JUST IN


  • 12 MINUTES AGO   ആലപ്പുഴ ദേശീയപാതയിൽ തോടും ഓടയും മൂടി നിർമാണം; 500ലേറെ വീടുകൾ വെള്ളത്തിലാകുമെന്നു നാട്ടുകാർ Alappuzha
      

         
    •   
         
    •   
        
       

  • 48 MINUTES AGO   ഉത്സവത്തിനിടെ സംഘർഷം: എസ്‌ഐയെ സംഘം ചേർന്ന് മർദിച്ച് പൊലീസുകാരനും സുഹൃത്തുക്കളും, ഓടയിൽ തള്ളിയിട്ടു Latest News
      

         
    •   
         
    •   
        
       

  • 1 HOUR 18 MINUTES AGO   ജീവിത നൈരാശ്യമെന്ന് ആത്മഹത്യാക്കുറിപ്പ്: കീടനാശിനി കഴിച്ച് 3 സഹോദരിമാർ, ഒരാൾ മരിച്ചു Latest News
      

         
    •   
         
    •   
        
       
VIEW MORE


തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള പ്രീണന ബജറ്റുകൾ നമുക്കു പരിചിതമാണ്. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിലും ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആ പതിവു തിരുത്തുന്നില്ല. ജനകീയമെന്ന് അവകാശപ്പെടുന്ന ബജറ്റ് അസംഘടിത തൊഴിലാളികൾ മുതൽ സർക്കാർ ഉദ്യോഗസ്ഥർ വരെയുള്ളവരെ ഒപ്പംനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിലേറെ നിരാശ ബാക്കിയാക്കുന്നുവെന്നതാണു വാസ്തവം. ADVERTISEMENT Go AD-FREE
    

  • വീട്ടിലിരുന്ന് 4 മാസം ജോലി, കിട്ടിയത് രണ്ടര ലക്ഷം ലാഭം; വറ്റൽ വിറ്റ് ബജറ്റിലെ താരങ്ങൾ! ധനമന്ത്രിയുടെ ‘അഷ്വേഡ്’ പദ്ധതിയിൽ നിങ്ങൾക്കുമുണ്ടാക്കാം പണം
      

         
    •   
         
    •   
        
       
  • കേരളത്തിലേക്ക് വരും സ്റ്റാലിന്റെ ‘ടാപ്സ്’: കയ്യിൽ കിട്ടുന്ന പണം കൂടുമോ? എന്താണ് അഷ്വേഡ് പെൻഷൻ? വിശ്വസിക്കാമോ ധനമന്ത്രിയുടെ ഉറപ്പ്?
      

         
    •   
         
    •   
        
       
  • കോടികൾ സ്വപ്നം കാണുന്നത് ലക്ഷം കോടി കടമുള്ള സർക്കാർ! ‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശങ്ക’; അധികചെലവിന്റെ കടവും കേന്ദ്രം വീട്ടണോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ആശാവർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ കൂട്ടിയതുപോലുള്ള നന്മകൾ തീർച്ചയായും ഈ ബജറ്റിലെ പ്രകാശമാണ്. വെയിലും മഴയും കെ‍ാണ്ട്, സെക്രട്ടേറിയറ്റ് നടയിൽ ദീർഘകാലം സമരം ചെയ്തിട്ടും ആശമാരോട് ഇറ്റു കരുണ കാണിക്കാതിരുന്ന സർക്കാരിന് ഈ വേതനവർധനയ്ക്കുള്ള മനസ്സു വരാൻ തിരഞ്ഞെടുപ്പു വേണ്ടിവന്നുവെന്നു മാത്രം! അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും പ്രീപ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരക്‌മാരുടെയുമെ‍ാക്കെ പ്രതിമാസ വേതനത്തിലും സ്കൂൾ പാചകത്തൊഴിലാളികളുടെ ദിവസവേതനത്തിലും വർധന വരുത്തിയതും ആശ്വാസകരം.

ഓട്ടോറിക്ഷത്തൊഴിലാളികളെയും ‘ഗിഗ്’ തെ‍ാഴിലാളികളെയുമെല്ലാം കരുതലോടെ കാണുന്ന ബജറ്റ്, ഒട്ടേറെപ്പേർ പ്രതീക്ഷയോടെ കാത്തിരുന്ന ക്ഷേമപെൻഷൻ വർധന നൽകിയതുമില്ല. ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പഠിക്കുന്നവർക്കു ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുന്നത് ഈ ബജറ്റിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലെ‍ാന്നാണ്. നിലവിൽ പ്ലസ്ടു വരെയാണു സൗജന്യ വിദ്യാഭ്യാസം. കാൻസർ, എയ്ഡ്സ്, ക്ഷയ, കുഷ്ഠ രോഗബാധിതരുടെ പെൻഷനിൽ 1000 രൂപ വർധന വരുത്തിയിട്ടുണ്ട്.

സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം യഥാസമയം നടപ്പാക്കാൻ സർക്കാരിന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള കമ്മിഷനെ നിയോഗിക്കാൻ ബജറ്റ് വരെ കാത്തിരിക്കേണ്ടിയിരുന്നോ എന്ന ചോദ്യം സ്വാഭാവികം. സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം മുതൽ ക്ഷാമബത്ത കുടിശിക നൽകുകയുമാണ്. തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട്, പങ്കാളിത്ത പെൻഷൻ പിൻവലിച്ച് തമിഴ്നാട് മാതൃകയിൽ ശമ്പളത്തിന്റെ പകുതി പെൻഷൻ തുക ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിൽ വ്യക്തതയില്ല. ADVERTISEMENT Go AD-FREE

വന്യജീവി ആക്രമണം നേരിടാൻ വിവിധ പദ്ധതികൾക്കായി മുൻവർഷത്തെക്കാൾ 29.6 കോടി രൂപ വർധിപ്പിച്ച് 100 കോടിയാക്കിയെങ്കിലും കഴിഞ്ഞതവണ അനുവദിച്ച തുകയിൽ പകുതിപോലും ചെലവിട്ടില്ല എന്നതല്ലേ യാഥാർഥ്യം? വയനാട്, കുട്ടനാട്, ഇടുക്കി, കാസർകോട് തുടങ്ങി പാക്കേജുകളുടെ പരമ്പരതന്നെ പതിവുപോലെ പ്രഖ്യാപിച്ചതു കേൾക്കുമ്പോൾ, മുൻപു ലക്ഷ്യം കാണാതെപോയ സമാന പാക്കേജുകളെക്കുറിച്ച് ഓർമിക്കുന്നവരെ കുറ്റം പറയുന്നതെങ്ങനെ?

കേന്ദ്രാനുമതി ലഭിക്കാതെയും ജനവികാരം കണക്കിലെടുക്കാതെയും സിൽവർലൈൻ പദ്ധതിക്കായി ഇറങ്ങിത്തിരിച്ചു സർക്കാർ നഷ്ടമാക്കിയത് 51.26 കോടി രൂപയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രചാരണവേളകളിൽ നീളേ നിവർത്തിയിരുന്ന സിൽവർലൈൻ പദ്ധതി മറന്ന്, റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) റെയിൽ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. അതേസമയം, തൊട്ടുമുൻപു കേന്ദ്രം മറ്റൊരു സമാന പദ്ധതി പ്രഖ്യാപിച്ചിരിക്കെ, ഇതുസംബന്ധിച്ച് ആശയക്കുഴപ്പമേറെ.

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ബജറ്റിലെ ആവേശവും ആത്മവിശ്വാസവും ചോർത്തിയതു പ്രകടമാണ്. കേൾവിസുഖം മാത്രം ലക്ഷ്യമാക്കി, പ്രായോഗിക നിർവഹണത്തെപ്പറ്റി ആലോചിക്കാതെയാണു പല പ്രഖ്യാപനങ്ങളും. വിവിധ മേഖലകളിൽ ആശ്വാസം പകരുന്ന കരുതൽപ്രഖ്യാപനങ്ങളുണ്ടെന്ന വസ്തുതയെ മാനിച്ചുകെ‍ാണ്ടുതന്നെ ചോദിക്കട്ടെ: പെ‍ാള്ളയായ അവകാശവാദങ്ങളും ആത്മാർഥതയില്ലാത്ത പ്രീണനങ്ങളും കേരളത്തിനു മനസ്സിലാകില്ലെന്നാണോ സർക്കാർ കരുതുന്നത്? ADVERTISEMENT GO AD-FREE

ബജറ്റിൽ പതിവുപോലെ ഏറ്റവുമധികം ആവർത്തിക്കപ്പെട്ട അതേ അഭിസംബോധനതന്നെ ഉപയോഗിച്ചാൽ:

സർ, ഈ ബജറ്റ് പ്രഖ്യാപനങ്ങളിൽനിന്ന് അപ്രായോഗികവും ആവർത്തനവുമായവയെല്ലാം മായ്ച്ചുകളഞ്ഞാൽ ശേഷിപ്പായി എന്തുണ്ടാവും? English Summary:
Kerala Budget 2026: Analysis of Kerala Budget 2026
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156636