search

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം, ജയിൽ മോചിതയായി

deltin33 Yesterday 11:52 views 492
  



കോഴിക്കോട്∙ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിന്റെ(41) മരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയ്ക്ക് (35) ജാമ്യം. ഷിംജിത ജയിൽ മോചിതയായി. മഞ്ചേരി വനിതാ സബ് ജയിലിൽനിന്നും വൈകിട്ടോടെയാണു ഷിംജിത പുറത്തിറങ്ങിയത്.  കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.
What you should read next

  • അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത? മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു: ആരോപണവുമായി അനന്തരവൻ Latest News
      

         
    •   
         
    •   
        
       


കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയിൽ ലഭിച്ചപ്പോൾ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിൽ ഉള്ളത്.

അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുത്ത തൊണ്ടിമുതലുകളായ ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തിൽ ഭീഷണിപ്പെടുത്താൻ ശ്രമിച്ചോ എന്നതും ഇതിൽ വ്യക്തമാകും എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. 21 ദിവസമായി ജയിലിൽ ആണെന്നും ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദീകരിച്ചു. അതേസമയം, തനിക്കു നേരെ ബസിൽ വച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഉറച്ചുനിൽക്കുകയാണ്.
What you should read next

  • ‘എന്നെ മാത്രം തനിച്ചാക്കി എന്തിനാ അവരെല്ലാം പോയത്...’; ആളുന്ന സങ്കടത്തീയിൽ ഈ അമ്മ; ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ Kottayam
      

         
    •   
         
    •   
        
       


ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാവ് നൽകിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷിംജിതയെ വീണ്ടും കസ്റ്റഡിയിൽ ലഭിക്കേണ്ടതുണ്ടെന്നും ആരോപണവിധേയമായ സംഭവം ഉണ്ടായ ബസിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തണമെന്നുമാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. ADVERTISEMENT Go AD-FREE

ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ജനുവരി 19ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെ ഷിംജിത ഒളിവിൽ പോയിരുന്നു. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21ന് ആണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
JUST IN


  • 15 MINUTES AGO   ‘ആ വീടിനടുത്തു ചെന്നപ്പോൾ കൂട്ടുകാർ പറഞ്ഞു, മേയർ കാണണ്ട അടുത്ത കേസ് വരും’: ആര്യ തടഞ്ഞ ബസിലെ ഡ്രൈവർ ഇന്ന് സ്വിഗ്ഗി ബോയ് Latest News
      

         
    •   
         
    •   
        
       

  • 59 MINUTES AGO   ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിനു നാണമില്ലേയെന്നു രാഹുൽ ഗാന്ധി; ഷിംജിത മുസ്തഫയ്ക്ക് ജാമ്യം– ഇന്നത്തെ പ്രധാനവാർത്തകൾ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 53 MINUTES AGO   ‘കൈമാറിയത് ഒരു മെയിൽ; എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ട്’ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Deepak Suicide case: Kozhikode court will pronounce verdict on Shijitha Mustafa\“s bail plea. The defense argues for her release, while the prosecution seeks forensic evidence.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470069