ന്യൂഡൽഹി ∙ റോഡിൽ കുഴിച്ച കുഴിയിൽ വീണ് ഇരുപത്തിയഞ്ചുകാരനായ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥ പുറത്തായതോടെ പൊലീസ് ഉപകരാറുകാരനെ അറസ്റ്റ് ചെയ്തു. ജനക്പുരിയിൽ ഡൽഹി ജലബോർഡിനുവേണ്ടി എടുത്ത കുഴിയിലാണ് ജനുവരി 5ന് അർധരാത്രിക്കുശേഷം കമൽ ധ്യാനി വീണത്. അപകടം നടന്ന ഉടൻ സ്ഥലത്തെത്തിയ ഉപകരാറുകാരൻ പൊലീസിനെ അറിയിക്കുകയോ രക്ഷാപ്രവർത്തനം നടത്തുകയോ ചെയ്യാതെ മടങ്ങിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. രാവിലെ 8 മണിയോടെ വഴിയിലൂടെ വന്ന യുവതി സംഭവം കണ്ടു അറിയിക്കുന്നതുവരെ കമൽ മണിക്കൂറുകളോളം കുഴിയിൽ കിടക്കുകയായിരുന്നു.
What you should read next
നടക്കാനിറങ്ങിയത് ഒറ്റയ്ക്ക്; കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം Latest News
∙ ‘കുഴിയിൽ വീഴുന്നത് കണ്ടു’
രോഹിണിയിലെ ഒരു കല്യാണച്ചടങ്ങിൽ പങ്കെടുത്തശേഷം സാഗർപുരിലെ വീട്ടിലേക്കു മടങ്ങുകയായിരുന്ന വിപിൻ സിങ്ങും കുടുംബവുമാണ് കമൽ ധ്യാനിയും ബൈക്കും കുഴിയിൽ വീഴുന്നതിന്റെ ദൃക്സാക്ഷികൾ. ഉടൻതന്നെ അവർ സമീപത്തുള്ള റെസിഡൻഷ്യൽ കോംപ്ലക്സിന്റെ സുരക്ഷാ ജീവനക്കാരനെ വിവരം അറിയിച്ചു. അയാൾ കരാറുകാരന്റെ തൊഴിലാളിയായ യോഗേഷിനെ വിവരം അറിയിച്ചു. ഇയാൾ ഉപകരാറുകാരനായ രാജേഷ് കുമാർ പ്രജാപതിയെ വിളിച്ച് അറിയിച്ചെന്നും ഡൽഹി വെസ്റ്റ് ഡിസിപി ധാരഡെ ശരദ് ഭാസ്കർ പറഞ്ഞു. ADVERTISEMENT Go AD-FREE
‘‘യോഗേഷ് കുഴിയിലേക്കു നോക്കിയപ്പോൾ ബൈക്കിന്റെ ഹെഡ്‌ലൈറ്റ് തെളിഞ്ഞുനിൽക്കുന്നതു കണ്ടതാണ്. ഇയാൾ 12.22ന് പ്രജാപതിയെ അറിയിച്ചു. ഇത് കോൾ രേഖകളിൽനിന്ന് വ്യക്തമായിട്ടുണ്ട്. പ്രജാപതി 15-20 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി. എന്നാൽ അവസ്ഥ കണ്ടിട്ടും അതു ഗൗനിക്കാതെ പോകുകയായിരുന്നു.’’ – ഡിസിപി അറിയിച്ചു. കമൽ ധ്യാനി മരിച്ചതിനു പിന്നാലെ യോഗേഷ് ഒളിവിൽപ്പോയി. ജന്മനാടായ യുപിയിലെ ഇറ്റാവയിലേക്ക് കടന്നുവെന്നാണ് പൊലീസ് കരുതുന്നത്.
What you should read next
മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദിയെന്ന് അച്ഛൻ; പ്രതി കവർന്നത് 300 കിലോ സ്വർണം Latest News
രാവിലെ 8.03ന് മകനെ സ്കൂളിൽ വിടാനെത്തിയ യുവതിയാണ് കമൽ ധ്യാനിയും ബൈക്കും കുഴിയിൽ കിടക്കുന്നത് കണ്ടതും പൊലീസിനെ അറിയിച്ചതും. ‘‘രാവിലെ എട്ടുമണിയോടെ മകനെ സ്കൂളിലേക്ക് വിടാൻ പോയപ്പോഴാണ് കുഴിയിൽ ബൈക്ക് വീണു കിടക്കുന്നത് കണ്ടത്. ഉടനെ തന്നെ സെക്യൂരിറ്റി ഗാർഡിനെ അറിയിച്ചു. അയാൾ അക്കാര്യം ഗൗനിച്ചില്ല (രാത്രിയിൽ ഉണ്ടായിരുന്ന ഗാർഡ് അപ്പോഴേക്കും മാറിയിരുന്നു). കൂടുതൽ ആളുകൾ എത്തിയപ്പോൾ അവരോട് പൊലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ അനങ്ങിയില്ല. പിന്നാലെയാണ് അവർതന്നെ പൊലീസിനെ വിളിച്ച് അറിയിച്ചത്’’ – യുവതിയുടെ ഭർത്താവ് പറഞ്ഞു.
∙ ‘പലരെയും വിളിച്ചു, പൊലീസിനെയൊഴികെ’ ADVERTISEMENT Go AD-FREE
സംഭവ സ്ഥലത്ത് രാത്രിതന്നെയെത്തിയ പ്രജാപതി രണ്ടു–മൂന്നുപേരെ വിളിച്ചു. പക്ഷേ, പൊലീസിനെ വിളിച്ചില്ല. ഇതേക്കുറിച്ചു ചോദിച്ചപ്പോൾ താൻ പേടിച്ചുപോയെന്നായിരുന്നു പ്രജാപതിയുടെ വിശദീകരണം. കോവിഡിനുശേഷമാണ് കൺസ്ട്രക്‌ഷൻ രംഗത്തേക്ക് ഇറങ്ങിയത് എന്നും ഇയാൾ പൊലീസിനോടു പറഞ്ഞി. രാത്രി പ്രജാപതി വിളിച്ചവരെ ചോദ്യം ചെയ്യാനിരിക്കുകയാണ് പൊലീസ്.
അതേസമയം, ജനുവരി 5ന് ഉച്ചയ്ക്കുശേഷമാണ് ഇവിടെ കുഴിയെടുത്തതെന്ന് വ്യക്തമായി. നേരത്തേ ഇതിനടുത്ത് ഒരു കുഴിയുണ്ടായിരുന്നത് എല്ലാവർക്കും അറിയാമായിരുന്നു. ഇതു പുതിയ കുഴിയായിരുന്നു. മുന്നറിയിപ്പു ബോർഡുകൾ വച്ചിരുന്നുമില്ല.
സ്ഥലത്ത് ബാരിക്കേഡുകളോ മുന്നറിയിപ്പ് ചിഹ്നങ്ങളോ റിഫ്ലക്ടറുകളോ വെളിച്ചമോ സ്ഥാപിക്കാത്തതിൽ ഡൽഹി ജലബോർഡും കരാറുകാരും വീഴ്ച വരുത്തിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുഴികൾ മരണകാരണമാകുമെന്നു വ്യക്തമായിരുന്നെങ്കിലും കരുതൽ നടപടികൾ എടുക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുകയോ ചെയ്യാത്തതും വീഴ്ചയാണെന്ന് പൊലീസ് പറഞ്ഞു. ADVERTISEMENT GO AD-FREE
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Saurabh_MLAgk എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN
1 HOUR AGO എപ്സ്റ്റീൻ ഫയലിൽ പേരുള്ളത് 169 പ്രാവശ്യം; പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ദലൈലാമയുടെ ഓഫിസ് Latest News
1 HOUR 15 MINUTES AGO നടക്കാനിറങ്ങിയത് ഒറ്റയ്ക്ക്; കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം Latest News
1 HOUR 47 MINUTES AGO നീറ്റ് യുജി 2026 റജിസ്ട്രേഷൻ ആരംഭിച്ചു; മാർച്ച് 8 വരെ അപേക്ഷിക്കാം Latest News
VIEW MORE
English Summary:
Delhi biker death case: Shocking details have emerged in a Delhi biker accident, where officials revealed that five individuals knew a 25-year-old man had fallen into an open pit but chose not to call for help, leaving him there for nearly eight hours.