search

വിലക്കയറ്റമോ തീരുവയോ; ഇന്ത്യക്ക് മുന്നിൽ ഇരട്ട പ്രതിസന്ധി: എണ്ണയിൽ വഴുതുമോ നയതന്ത്രം?

deltin33 Yesterday 11:53 views 182
  



ന്യൂഡൽഹി∙ ഇന്ത്യ – യുഎസ് വ്യാപാരക്കരാറിനുള്ള ധാരണയെ വിജയമായി കൊണ്ടാടുമ്പോഴും എണ്ണക്കറ എങ്ങനെ കളയുമെന്നതാണു മോദി സർക്കാരിനെ അലട്ടുന്ന ചോദ്യം. റഷ്യൻ എണ്ണ വാങ്ങുന്നതു പൂർണമായി നിർത്തിയാൽ വിലക്കയറ്റമുണ്ടാകും, യുഎസിനു കീഴടങ്ങിയെന്ന് പ്രതിപക്ഷം മാത്രമല്ല സംഘപരിവാറിലെ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) ഉൾപ്പെടെ വിമർശിക്കുമെന്ന ആശങ്കയുമുണ്ട്.

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരം 2030ന് അകം 50,000 കോടി ഡോളർ (45 ലക്ഷം കോടി രൂപ) മൂല്യമുള്ളതാക്കുകയെന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ്് ഡോണൾഡ് ട്രംപും ചേർന്ന് കഴിഞ്ഞവർഷം ഫെബ്രുവരി 13ന് പ്രഖ്യാപിച്ചു. അതിനെ ‘മിഷൻ 500’ എന്നു പേരിട്ട ലക്ഷ്യത്തിലെത്താൻ നീതിപൂർവമായ വ്യാപാരക്കരാർ വേണമെന്നു തീരുമാനിച്ചു. അതിനുള്ള ചർച്ചയാണ് ഇപ്പോൾ ഇടക്കാല കരാറിനുള്ള ധാരണയിൽ എത്തിയിരിക്കുന്നത്.
What you should read next

  • INDIA - US TRADE DEAL തീരുവ കുറഞ്ഞില്ല, പല ഉൽപന്നങ്ങൾക്കും യഥാർഥത്തിൽ വിലവർധന; വിപണി തുറക്കാൻ ഇന്ത്യ സമ്മതിച്ചു, തിരിച്ചടി ആർക്ക്? Latest News
      

         
    •   
         
    •   
        
       


കഴിഞ്ഞവർഷത്തെ ബജറ്റിൽതന്നെ യുഎസിനു ഗുണമുള്ള ചില പ്രഖ്യാപനങ്ങളുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷമാണ് ‘മിഷൻ 500’ സംബന്ധിച്ച സംയുക്ത പ്രസ്താവനയുണ്ടായത്. അതിൽ മോട്ടർ സൈക്കിൾ, വിസ്കി, ഐസിടി ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിത്തീരുവ കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചതിനെ ‍യുഎസും, മാങ്ങയുടെയും മാതളനാരങ്ങയുടെയും കയറ്റുമതി വർധിപ്പിക്കാനുള്ള യുഎസിന്റെ നടപടികളെ ഇന്ത്യയും സ്വാഗതം ചെയ്തു.

എന്നാൽ, കരാറിനുള്ള ചർച്ചകൾക്ക് അന്നു തീരുമാനിച്ചതിനുശേഷമാണ് യുഎസ് 2 തവണ തീരുവ വർധിപ്പിച്ചത്. മത്സരം തുടങ്ങിയ ശേഷം ചട്ടങ്ങൾ മാറ്റുകയെന്ന രീതിയാണു യുഎസ് സ്വീകരിച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നുവെന്ന കാരണത്താലാണ് 50% അധിക തീരുവ എന്നതിനെതിരെ എസ്ജെഎം ഉൾപ്പെടെ രംഗത്തുവന്നിരുന്നു. ഒരു രാജ്യവും മറ്റൊരു രാജ്യത്തോട് വ്യാപാരച്ചട്ടങ്ങൾ നിർദേശിക്കാൻ പാടില്ലെന്നും ഇന്ത്യ ആരോട് എണ്ണ വാങ്ങണമെന്ന് യുഎസ് പറയേണ്ടെന്നും എസ്ജെഎം അന്നു നിലപാടെടുത്തു. റഷ്യയിൽനിന്നു വാങ്ങുന്ന എണ്ണയുടെ തോത് കുറയ്ക്കാം; പൂർണമായി അവസാനിപ്പിക്കാനാകില്ല എന്നായിരുന്നു കേന്ദ്ര സർക്കാർ നിലപാട്. റഷ്യയെ എണ്ണവിപണിയിൽനിന്ന് ഒഴിവാക്കുന്നത് എണ്ണവില വർധിപ്പിക്കുമെന്നാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയത്. യുഎസിൽനിന്നുൾപ്പെടെയുള്ള എണ്ണയുടെ ഉയർന്ന വില തങ്ങൾക്ക് ഉൾക്കൊള്ളാനാവാത്ത സ്ഥിതിയിൽ ആഭ്യന്തരവിപണിയിൽ വിലക്കയറ്റമുണ്ടാകുമെന്നു കമ്പനികളും നിലപാടെടുത്തിരുന്നു. ADVERTISEMENT Go AD-FREE

ഇന്ത്യയുടെ ഇന്ധന സുരക്ഷയെയും ആഭ്യന്തരവിപണിയിലെ വിലയെയും ബാധിക്കുംവിധമുള്ള ഉറപ്പ് യുഎസിനു നൽകി മുന്നോട്ടുപോയാൽ സംഘപരിവാറിന്റെ ഉൾപ്പെടെ എതിർപ്പുണ്ടാവും. എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നതു തുടർന്നാൽ ഇന്ത്യയിൽ‍നിന്നു യുഎസിലേക്കുള്ള കയറ്റുമതി വീണ്ടും തീരുവക്കുരുക്കിലാവും. പ്രതിസന്ധികളെ എങ്ങനെ മറികടക്കുമെന്നതാണ് മോദി സർക്കാരിനു മുന്നിലുള്ള ചോദ്യം. അതിന് ഇതുവരെ ഉത്തരമില്ലെന്നതിന്റെ തെളിവാണ് റഷ്യൻ എണ്ണയെക്കുറിച്ചുള്ള ചോദ്യങ്ങളൊക്കെയും വിദേശകാര്യ മന്ത്രാലയത്തോടു ചോദിക്കൂ എന്ന വാണിജ്യ മന്ത്രി പീയൂഷ് ഗോയലിന്റെ മറുപടിയിലുള്ളത്.
JUST IN


  • 51 SECONDS AGO   INDIA-US TRADE DEAL വിലക്കയറ്റമോ തീരുവയോ; ഇന്ത്യക്ക് മുന്നിൽ ഇരട്ട പ്രതിസന്ധി: എണ്ണയിൽ വഴുതുമോ നയതന്ത്രം? Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   ഇന്ത്യയുടെ ജിഡിപി നിർണയം ശരിയല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്; ‘രൂപയും ജിഡിപിയും തമ്മിലെ ബന്ധം അറിയില്ല’ Economy
      

         
    •   
         
    •   
        
       

  • 22 MINUTES AGO   ബൾബ് ഊരി വച്ചും ഗേറ്റിൽ നൂൽ കെട്ടിയും ആളില്ലെന്ന് ഉറപ്പാക്കും, ഉത്സവം കണ്ട് മടങ്ങുന്നതിനിടെയും കവർച്ച; വലഞ്ഞ് പൊലീസ് Thiruvananthapuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India US Trade deal and Russian Oil: India\“s oil diplomacy is at a critical juncture, forcing the Modi government to navigate the dilemma between buying cheap Russian oil and facing US tariffs. This delicate balancing act impacts everything from domestic inflation to the ambitious \“Mission 500\“ trade goal with the US, creating a significant foreign policy test.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470174