deltin33•The day before yesterday 11:53• views 1027
ന്യൂഡൽഹി ∙ യുപിഐ ഉപയോഗിച്ച് പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏപ്രിൽ മുതലാണ് യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്നതെന്ന് എംപ്ലോയീസ് പ്രെവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ അറിയിച്ചു. പുതുതായി രൂപകൽപ്പന ചെയ്യുന്ന മൊബൈൽ ആപ്പിലൂടെയാണ് സേവനം ലഭ്യമാകുന്നത്. യുപിഐ പേയ്മെന്റ് ഗേറ്റ്‌വേ വഴി ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് പണം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ കഴിയുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
Also Read ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; മുറിയിൽ കണ്ടത് തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്
നിലവിൽ പിഎഫ് ക്ലെയിമുകൾ തീർപ്പാക്കാൻ അധിക സമയം ആവശ്യമാണ്. ഇത് ഒഴിവാക്കാനാണ് പുതിയ മാറ്റം ലക്ഷ്യമിടുന്നത്. പരമാവധി 25,000 രൂപയാണ് ഒരിടപാടിൽ യുപിഐ വഴി പിൻവലിക്കാൻ സാധിക്കുന്നത്. അതേസമയം, വിരമിക്കൽ സുരക്ഷ്ക്കായി മൊത്തം പിഎഫ് തുകയുടെ 25% ലോക്ക് ചെയ്യപ്പെട്ട നിലയിലായിരിക്കും. 100 ഡമ്മി അക്കൗണ്ടുകൾ ഉപയോഗിച്ച് ആപ്പിന്റെ സാങ്കേതിക പരീക്ഷണങ്ങൾ തൊഴിൽ മന്ത്രാലയം നടത്തിവരികയാണ്.
Just in
JUST IN
1 MINUTE AGO പിഎഫ് ഫണ്ട് യുപിഐ വഴി പിൻവലിക്കാം, ആപ്പ് ഒരുങ്ങുന്നു; ഏപ്രിൽ മുതൽ സേവനം ലഭ്യമായേക്കും Latest News
15 MINUTES AGO ലഹരിക്കടത്ത് കേസിൽ കനേഡിയൻ പൗരന്റെ വധശിക്ഷ റദ്ദാക്കി ചൈന; നടപടി മാർക് കാർണിയുടെ സന്ദർശനത്തിനു പിന്നാലെ Latest News
15 MINUTES AGO മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേർ മരിച്ചെന്ന് നിഗമനം; രക്ഷിക്കാനായത് രണ്ടു പേരെ മാത്രം Latest News
VIEW MORE
English Summary:
EPF Online Withdrawal: PF withdrawal using UPI is a new facility being introduced by the EPFO from April, allowing for instant transfers up to ₹25,000. This service, available through a new mobile app, aims to significantly reduce the claim settlement time for employees.