search

ജനറൽ നരവനെയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചന; കേസെടുത്ത് പൊലീസ്, പുറത്തുവിട്ടിട്ടില്ലെന്ന് പെൻഗ്വിൻ ബുക്ക്സ്

cy520520 The day before yesterday 11:53 views 326
  



ന്യൂഡൽഹി ∙ കരസേനാ മുൻ മേധാവി ജനറൽ എം.എം.നരവനെയുടെ  പ്രസിദ്ധീകരിക്കാത്ത പുസ്തകം പ്രചരിപ്പിച്ചതിൽ ഗൂഢാലോചന ആരോപിച്ച് ഡൽഹി പൊലീസ് സ്പെഷൽ സെൽ. കഴിഞ്ഞ ദിവസം പിഡിഎഫ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷൽ സെൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് വിവിധ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലാണ് നടപടി. ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ പ്രീ–പ്രിന്റ് കോപ്പിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

  • Also Read മെഡിറ്ററേനിയൻ കടലിൽ അഭയാർഥി ബോട്ട് മറിഞ്ഞ് കാണാതായ 53 പേർ മരിച്ചെന്ന് നിഗമനം; രക്ഷിക്കാനായത് രണ്ടു പേരെ മാത്രം   


പ്രാഥമിക പരിശോധനയിൽ ഇതേ തലക്കെട്ടുള്ള ടൈപ്പ്സെറ്റ് പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പ് വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇത് തയാറാക്കിയെതെന്നാണ് സംശയം. കൂടാതെ പുസ്തകം വിൽപ്പനയ്ക്ക് ലഭ്യമാണെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളിൽ കവർ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ ചൈനീസ് നീക്കവുമായി ബന്ധപ്പെട്ട ഭാഗം വിശദീകരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിലെ ഭാഗം പരാമർശിച്ചിരുന്നു.  

എന്നാൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പിഡിഎഫ് പുറത്തുവിട്ടിട്ടില്ലെന്നുമാണ് പെൻഗ്വിൻ ബുക്ക്സ് നൽകുന്ന വിശദീകരണം. പുസ്തകത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ഡിജിറ്റൽ കോപ്പിയോ ഹാർഡ് കോപ്പിയോ വിൽപ്പനയ്‌ക്കോ വിതരണത്തിനോ എത്തിച്ചിട്ടില്ല. പൊതുസമൂഹത്തിന് മുൻപിലേക്ക് പുസ്തകത്തിന്റെ ഏതെങ്കിലും ഭാഗമോ പ്രസിദ്ധീകരണത്തിനായി എത്തിച്ചിട്ടില്ല. ഏതെങ്കിലും തരത്തിൽ പുസ്തകം പ്രചരിപ്പിക്കുന്നത് പകർപ്പവകാശത്തിന്റെ ലംഘനമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും പെൻഗ്വിൻ ബുക്ക്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പ്രസിദ്ധീകരിക്കാത്ത പുസ്തകം പരാമർശിക്കുന്നതു ചട്ടവിരുദ്ധമാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് എന്നിവർ വാദിച്ചപ്പോൾ പ്രിന്റ് ചെയ്ത പതിപ്പുമായി പിന്നീടു രാഹുൽ ഗാന്ധി സഭയിൽ എത്തിയിരുന്നു. പുസ്തകത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ‘ജോ ഉചിത് സംജോ വോ കരോ’ നിർദേശം നൽകിയെന്ന വാചകം പ്രതിപക്ഷം രാഷ്ട്രീയ ആയുധമായി ഉയർത്തുകയും ചെയ്തിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ ക്ലിയറൻസ് കിട്ടാത്ത പുസ്തകത്തിന്റെ പകർപ്പ് എങ്ങനെ പുറത്തുവന്നുവെന്നതിൽ അന്വേഷണം ഊർജിതമാക്കുകയാണ് ഡൽഹി പൊലീസ് സ്പെഷൽ സെൽ വിഭാഗം. രാജ്യവിരുദ്ധ കേസുകൾ അന്വേഷിക്കുന്ന വിഭാഗമാണ് സ്പെഷൽ സെൽ. 448 പേജുള്ള പിഡിഎഫ് ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @mohitlaws എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Just in
JUST IN


  • 43 MINUTES AGO   വിഷുവിന് നാട്ടിലെത്തണോ! ബുക്കിങ് തുടങ്ങി; ടിക്കറ്റുകൾ ബാക്കി ഈ ട്രെയിനുകളിൽ, മലയാളികളുടെ തിരക്ക് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 37 MINUTES AGO   വിഴിഞ്ഞം സമരത്തിന് പിന്നിൽ ദുബായ്, കൊളംബോ പോർട്ടുകൾ; തോക്ക് എടുക്കേണ്ട ഘട്ടങ്ങളിൽ പൊലീസ് സംയമനം പാലിച്ചു Kottayam
      

         
    •   
         
    •   
        
       

  • 1 HOUR 44 MINUTES AGO   ശബരിമല സ്വർണക്കൊള്ള: എസ്ഐടിക്ക് പിന്നാലെ ജയറാമിന്റെ മൊഴിയെടുക്കാൻ ഇ.ഡി; ഹാജരാകാൻ നോട്ടിസ് നൽകി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Controversy Erupts Over Leaked Draft of General Naravane\“s Book: General M.M. Naravane\“s book leak has prompted the Delhi Police to register a case after the PDF of his unpublished memoir, \“Four Stars of Destiny\“, circulated online.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
157151