deltin33•The day before yesterday 11:53• views 182
ബെംഗളൂരു∙ മസാജിങ്ങിനിടെ മോശമായ പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് സ്പായ്ക്കതിരെ പരാതി നൽകി കനേഡിയൻ യുവതി. ബെംഗളൂരുവിലെ വിധാൻ സൗധ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്പായ്ക്കെതിരെയാണ് യുവതിയുടെ പരാതി. തെറപ്പിസ്റ്റ് തന്നോട് മോശമായി പെരുമാറിയെന്നും ഹോട്ടൽ അധികൃതരോട് പരാതിപ്പെട്ടപ്പോൾ പണം തിരികെ നൽകി പരാതിയുമായി മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. പിന്നാലെ യുവതി ബെംഗളൂരു പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
What you should read next
മസാജ് ചെയ്യുന്നതിനിടെയാണ് തെറപ്പിസ്റ്റ് പരിധികൾ ലംഘിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. താൻ അർധനഗ്നയായി കിടക്കുന്നതിനിടെ തെറപ്പിസ്റ്റ് വാതിൽ തുറന്നുവെന്നും യുവതി ആരോപിക്കുന്നു. ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കി. ഉടൻ തന്നെ ഇത് മാനേജ്മെൻറിനെ അറിയിച്ചു. എന്നാൽ അവർ തന്റെ പരാതി ഗൗനിച്ചില്ല. പകരം താൻ അടച്ച 10,000 രൂപയിൽ 7,000 രൂപ തിരികെ നൽകുകയും നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടെന്നും യുവതി ആരോപിക്കുന്നു.
Just in
JUST IN
4 MINUTES AGO ‘അർധനഗ്നയായി കിടന്നപ്പോൾ വാതിൽ തുറന്നു, തെറപ്പിസ്റ്റ് മോശമായി പെരുമാറി’; സ്പായ്ക്കെതിരെ പരാതിയുമായി യുവതി Latest News
36 MINUTES AGO ചലച്ചിത്ര പ്രവര്‍ത്തകയെ കടന്നു പിടിച്ചെന്ന കേസ്: പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ Latest News
6 HOURS 9 MINUTES AGO ജനറൽ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കേസെടുത്ത് പൊലീസ് Latest News
VIEW MORE
English Summary:
Misbehavior by a therapist during a massage session. Canadian woman filed complaint in Bengaluru against a spa.