search

ഹൻസ് രാജ് കോളജ് ഗ്രൗണ്ടിൽ കല്യാണം: കോളജ് വിദ്യാർഥികളെ ‘പൂട്ടി’; പ്രിൻസിപ്പലിന്റെ മകൻ ‘കെട്ടി’

LHC0088 Yesterday 11:53 views 810
  



ന്യൂഡൽഹി ∙ ‘ഖേലോ ഹൻസ്’ കായികമത്സരം നിർത്തിവച്ച്, ഹൻസ്രാജ് കോളജിന്റെ ഗ്രൗണ്ടിൽ പ്രിൻസിപ്പൽ രമ ശർമ മകനു കല്യാണപ്പന്തലൊരുക്കി. പക്ഷേ, വിവാഹത്തലേന്നു പന്തലിൽ നിറഞ്ഞതു വിദ്യാർഥികളുടെ പ്രതിഷേധസമരവും മുദ്രാവാക്യങ്ങളും.  കുട്ടികൾക്കു താമസം വിലക്കി, ബോയ്സ് ഹോസ്റ്റലിൽ വിവാഹത്തിനെത്തിയ അതിഥികളെ താമസിപ്പിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. ഒടുവിൽ അതിഥികളെ ഹോസ്റ്റലിൽ നിന്നിറക്കി മറ്റൊരിടത്തേക്കു മാറ്റിത്താമസിപ്പിച്ചു. പക്ഷേ, കോളജ് ഗ്രൗണ്ടിൽ ഒരുക്കിയ പന്തലിൽ തന്നെ ഇന്നലെ രാത്രി 7.30നു രമ ശർമയുടെയും ഗിരീഷ് കുമാർ ശർമയുടെയും മകൻ നികുഞ്ച് വധു കനികയെ സിന്ദൂരം അണിയിച്ചു.

ജീവനക്കാരുടെ ആവശ്യങ്ങൾക്കു കോളജ് വളപ്പ് വിട്ടുനൽകാറുണ്ടെന്നാണു പ്രിൻസിപ്പൽ രമ ശർമയുടെ ന്യായം. സംഭവത്തിൽ അസ്വഭാവികതയില്ലെന്നു ഡൽഹി സർവകലാശാല റജിസ്ട്രാർ വികാസ് ഗുപ്തയും പറഞ്ഞു. പ്രിൻസിപ്പൽ താമസിക്കുന്നതു ക്യാംപസിനുള്ളിലാണ്. ആ നിലയ്ക്ക് ഇത്തരം ചടങ്ങുകൾ അവിടെ നടത്തുന്നതിൽ അപാകതയില്ലെന്നാണു ഗുപ്തയുടെ വിശദീകരണം.  പക്ഷേ, ക്ലാസുള്ള സമയത്തു ക്യാംപസിനുള്ളിൽ സ്വകാര്യ ചടങ്ങുകൾ പതിവില്ലെന്നാണ് അധ്യാപകർ ഉൾപ്പെടെ പറഞ്ഞത്. വിവാഹ സൽക്കാരത്തിനെത്തിച്ച ബാൻഡ് സംഘം, ക്ലാസ് നടക്കുന്ന സമയത്തു തന്നെ നന്നായി ‘പെർഫോം’ ചെയ്തു എന്നും വിദ്യാർഥികൾക്കു പരാതിയുണ്ട്.

പ്രിൻസിപ്പലിന്റെ മകന്റെ വിവാഹ ക്ഷണക്കത്തിൽ തന്നെ വേദിയുടെ വിലാസം കൊടുത്തിരിക്കുന്നത് ‘ഗേറ്റ് നമ്പർ 5, ഹൻസ്‌രാജ് കോളജ്, ഡൽഹി’ എന്നാണ്. ഞായറാഴ്ച മുതൽ 5–ാം നമ്പർ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. 4നു ശേഷം വിദ്യാർഥികൾക്കു ഗ്രൗണ്ടിൽ പ്രവേശനവും വിലക്കി. കഴിഞ്ഞ 4 മുതൽ 27 വരെയാണു കോളജിലെ കായികമത്സരം ‘ഖേലോ ഹൻസ്’ നിശ്ചയിച്ചിരുന്നത്. എന്നാൽ, അതു ഇടയ്ക്കുവച്ചു നിർത്തിയിട്ടാണു പ്രിൻസിപ്പലിന്റെ മകനു കല്യാണപ്പന്തലൊരുക്കിയതെന്നാണു വിദ്യാർഥി യൂണിയന്റെ ആരോപണം. പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ എസ്എഫ്ഐയും എബിവിപിയും രംഗത്തെത്തി.

കുട്ടികൾ സാധാരണ 5–ാം നമ്പർ ഗേറ്റിലൂടെയാണ് കോളജിലേക്കു കടക്കുന്നത്. വിവാഹത്തോട് അനുബന്ധിച്ച് അവിടെ കമാനങ്ങളും പൂക്കളും വച്ച് അലങ്കരിച്ചതിനാൽ രണ്ടു ദിവസമായി വിദ്യാർഥികൾക്കു പ്രവേശനമില്ല. പ്രധാന കവാടത്തിൽ അറ്റകുറ്റപ് പണികൾ നടക്കുന്നതിനാൽ ഒരു കിലോമീറ്റർ ചുറ്റി അധ്യാപകരുടെ ക്വാർട്ടേഴ്സുകൾക്കു സമീപത്തുകൂടിയായിരുന്നു കുട്ടികൾക്കു കോളജിൽ കയറിയിരുന്നത്. പ്രിൻസിപ്പൽ ക്യാംപസ് സ്വകാര്യ സ്വത്തു പോലെയാണു കൈകാര്യം ചെയ്യുന്നതെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അസികുൽ ഇസ്‌ലാം പറഞ്ഞു.   

‘8 മാസമായി ബോയ്സ് ഹോസ്റ്റൽ അടച്ചിട്ടിരിക്കുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്താനുണ്ട് എന്നാണു കാരണം പറഞ്ഞത്. എന്നാൽ, കഴിഞ്ഞ ദിവസം ഈ ഹോസ്റ്റൽ മുറികൾ തുറന്നു വൃത്തിയാക്കിയാണു വിവാഹത്തിനെത്തിയ അതിഥികളെ താമസിപ്പിച്ചത്.’

∙ ലയന സാറ ഫ്രാൻസിസ് (ഹൻസ്‌രാജ് കോളജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ്) ADVERTISEMENT Go AD-FREE English Summary:
Hansraj College is facing a significant controversy after its principal, Rama Sharma, canceled the \“Khelo Hans\“ sports competition to set up a wedding venue for her son on the college grounds. The situation escalated with student protests against the use of the boys\“ hostel for wedding guests, leading to their eventual relocation and continued demonstrations on the main campus.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159154