search

‘കുട്ടികളുടെ പൂക്കി’; വൈറലായി മന്ത്രിമാരുടെ എഐ കാരിക്കേച്ചർ ചിത്രങ്ങൾ

Chikheang Yesterday 11:54 views 912
  

  

  

  



തിരുവനന്തപുരം∙ സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡായ എഐ കാരിക്കേച്ചർ പങ്കുവച്ച് മന്ത്രിമാർ. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, സഹകരണ – സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ എന്നിവരാണ് എഐ കാരിക്കേച്ചർ ചിത്രം പങ്കുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ എല്ലാവരും എഐ കാരിക്കേച്ചർ ചിത്രത്തിനു പിന്നാലെയാണ്. ഈ സമയത്താണ് ട്രെൻഡിനൊപ്പം ചേർന്ന് മന്ത്രിമാരും എത്തിയിരിക്കുന്നത്.‌‌   വി.എൻ.വാസവൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന ക്യാപ്ഷനോടെ മന്ത്രി വി.ശിവൻകുട്ടിയാണ് ആദ്യം ചിത്രം പോസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ‘എന്നാൽ പിന്നെ ട്രെൻഡിനൊപ്പം ഞാനും’ എന്ന കുറിപ്പോടെ മന്ത്രി വി.എൻ.വാസവൻ ചിത്രം പങ്കുവച്ചു. ‘ട്രെൻഡിനൊപ്പം ഈ ഞാനും’ എന്ന കുറിപ്പോടെയാണ് കെ.ബി.ഗണേഷ് കുമാർ ചിത്രം പങ്കുവച്ചിരിക്കുന്നത്.     കെ.ബി.ഗണേഷ് കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയാറാക്കിയ മന്ത്രിമാരുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകം തന്നെ സൈബറിടത്ത് വൈറലായി കഴിഞ്ഞു. വി.ശിവൻകുട്ടിയുടെ പോസ്റ്റിന് താഴെ നിരവധി വിദ്യാർഥികളാണ് സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ‘കുട്ടികളുടെ പൂക്കി’ എന്നാണ് സ്നേഹത്തോടെ പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ‘സൂപ്പർ’, ‘അടിപൊളി’, ‘പൊളിച്ചു’ എന്നിങ്ങനെയുള്ള കമന്റുകളും മന്ത്രിമാരുടെ പോസ്റ്റിന് താഴെ കാണാൻ സാധിക്കും.     വി.ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം English Summary:
Kerala ministers\“ AI caricature images have gone viral as they join the latest social media trend. Ministers V. Sivankutty, K.B. Ganesh Kumar, and V.N. Vasavan shared their pictures, receiving widespread positive reactions and comments online.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160888