search

‘ബലം പ്രയോഗിച്ച് ആരെയും തടയില്ല’: കെഎസ്ആർടിസി ബസ് ജീവനക്കാർ സഹകരിക്കണമെന്ന് സിഐടിയു

LHC0088 Yesterday 11:54 views 241
  

    



കണ്ണൂർ∙ പണിമുടക്കിനോട് എല്ലാ വിഭാഗം തൊഴിലാളികളും സഹകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സിഐടിയു കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. മനോഹരൻ. ബലം പ്രയോഗിച്ച് ആരെയും തടയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ സഹകരിക്കണമെന്ന് ആവശ്യപ്പെടും. കെഎസ്ആർടിസി ബസ് ഓടിച്ചാൽ ജീവനക്കാരോട് സഹകരിക്കണമെന്ന് ആവശ്യപ്പെടും. പണിമുടക്കിനോട് സഹകരിക്കണമെന്നു വ്യാപാരികളോടും അഭ്യർഥിച്ചിട്ടുണ്ട്. അതിനാൽ സമ്പൂർണമായ പണിമുടക്കായി മാറും എന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി പുനഃസ്ഥാപിക്കുക, കർഷകവിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
What you should read next

  • ദേശീയ പണിമുടക്ക് 12ന്; കേരളം പൂര്‍ണമായി സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ Latest News
      

         
    •   
         
    •   
        
       
    

സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തണമെന്ന് കെഎസ്ആർടിസി

  • ദേശീയ പണിമുടക്കില്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി.
  • 12ന് സാധാരണ പോലെ എല്ലാ സര്‍വീസുകളും കൃത്യമായി ഓപ്പറേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
  • ആശുപത്രികള്‍, എയര്‍പോര്‍ട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാനും യൂണിറ്റ് ഓഫിസര്‍മാരോടു നിര്‍ദേശിച്ചിട്ടുണ്ട്.
  • എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുന്ന പക്ഷം പൊലീസ് സഹായം തേടണം.
  • മുന്‍കൂട്ടി പൊലീസ് സഹായം ആവശ്യമുണ്ടെങ്കില്‍ രേഖാമൂലം ബന്ധപ്പെട്ട സ്റ്റേഷനില്‍ അറിയിക്കണം.
  • സ്റ്റേ സര്‍വീസുകള്‍, ദീര്‍ഘദൂര സര്‍വ്വീസുകള്‍, റിസര്‍വേഷന്‍ സര്‍വീസുകള്‍, ഇന്റര്‍‌സ്റ്റേറ്റ് സര്‍വ്വീസുകള്‍ എന്നിവ കൃത്യമായും ഓപ്പറേറ്റ് ചെയ്യണം.  
  • യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് വരാതെ ആവശ്യമായ ക്രമീകരണങ്ങള്‍ മുന്‍കൂട്ടി ഏര്‍പ്പെടുത്തുന്നതിനും യൂണിറ്റ് ഓഫിസര്‍മാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
  • നാളെ നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും ജോലിക്ക് എത്തുമെന്നും കെഎസ്ആര്‍ടിസിയിലെ എന്‍ജിഒ സംഘ് ഭാരവാഹികള്‍ വ്യക്തമാക്കി.  
  • അധികൃതര്‍ ആവശ്യപ്പെടുകയും ആവശ്യമായ സംരക്ഷണം ഒരുക്കുകയും ചെയ്താല്‍ സര്‍വീസ് നടത്തുമെന്നും ഇവര്‍ അറിയിച്ചു.
      


പങ്കെടുക്കുന്നവർ

  • സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കർഷകത്തൊഴിലാളി സംഘടനകളും സർക്കാർ–അധ്യാപക സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്നു സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എളമരം കരീം പറഞ്ഞു.
  • അവശ്യസർവീസുകളെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയതായും ബലപ്രയോഗമോ അക്രമമോ ഉണ്ടാകില്ലെന്നും അറിയിച്ചു.
  • ഐഎൻടിയുസി കേരളത്തിൽ പ്രത്യേകമായാണ് പണിമുടക്കുകയെന്നു സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.
  • പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കുന്നില്ല.

LIVE UPDATES

SHOW MORE
ADVERTISEMENT Go AD-FREE

ഏതൊക്കെ മേഖലകൾ സ്തംഭിക്കും?

  • ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും.
  • പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കുമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു.
  • വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി നിശ്ചലമാകും.
  • കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും.
  • മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല.
  • സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപക സംഘടനകളും ബാങ്ക്, ഇന്‍ഷുറന്‍സ്, പ്രതിരോധം, റയില്‍വേ, തുറമുഖം, വ്യോമയാന രംഗത്തെ ജീവനക്കാരും, അനുബന്ധ കരാര്‍ തൊഴിലാളികളും പണിമുടക്കിനെ പിന്തുണയ്ക്കുമെന്ന് തൊഴിലാളി യൂണിയനുകൾ പറയുന്നു.
  • ഓട്ടോ, ബസ്, കാര്‍, ലോറി തുടങ്ങി മോട്ടര്‍ തൊഴിലാളികള്‍, ഷോപ്പ് എംപ്ലോയീസ്, മത്സ്യവിപണനം - വിതരണ രംഗം, വഴിയോര കച്ചവട തൊഴിലാളികള്‍, പ്രസ് ജീവനക്കാര്‍, സ്‌കീം വര്‍ക്കര്‍മാര്‍, നിര്‍മാണം, കയറ്റിറക്ക്, ഗിഗ് പ്ലാറ്റ് ഫോം എന്നിവയിലെ തൊഴിലാളികൾ പണിമുടക്കും.
  • ഐടി, ചെറുകിട വ്യവസായം, സ്വകാര്യമേഖല - പൊതുമേഖല വ്യവസായം, ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡിലിങ് തൊഴിലാളികള്‍, തുറമുഖ തൊഴിലാളികള്‍, കണ്ടെയ്‌നര്‍ ഫ്രെയിറ്റ് സ്റ്റേഷനുകള്‍, തോട്ടം മേഖല, ഇലക്ട്രിസിറ്റി, പ്രതിരോധ മേഖലയിലെ തൊഴിലാളികള്‍, ന്യൂജനറേഷന്‍ ബാങ്കുകള്‍, നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും പണിമുടക്കുമെന്നും സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
  • കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പണിമുടക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് മുടങ്ങാനാണ് സാധ്യത.
  • ദേശീയ പണിമുടക്കില്‍നിന്ന് ശബരിമല തീര്‍ഥാടകരെയും മാരാമണ്‍ കണ്‍വന്‍ഷനെയും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന്‍ അറിയിച്ചു. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയും ഒഴിവാക്കി.
      

Just in
JUST IN


  • 34 MINUTES AGO   ‘കൈമാറിയത് ഒരു മെയിൽ; എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിനിധി സംഘത്തിന്റെ ഭാഗമായിട്ട്’ Latest News
      

         
    •   
         
    •   
        
       

  • 1 HOUR 8 MINUTES AGO   ആദ്യം നിയമം മാറ്റട്ടെ: വിവാദ ആക്ഷനിൽ പാക്ക് താരത്തെ പിന്തുണച്ച് അശ്വിൻ, ഇന്ത്യന്‍ താരത്തിന്റെ വാദവും തള്ളി Cricket
      

         
    •   
         
    •   
        
       

  • 1 HOUR 10 MINUTES AGO   ആൺസുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; ചിന്നു പാപ്പുവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
All-India Strike: 24-hour All-India strike begins tonight, set to impact transport, banking, and commercial sectors. Get the complete details on which services will be paralyzed by the trade union protest and which essential services like hospitals and milk supply are exempted.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158731