search

ജയ്‌പൂരിലെ കോൺഗ്രസ് ഓഫിസിന്റെ ഉദ്ഘാടനത്തിൽ അറബിയിൽ പ്രാർഥന! വിഡിയോയുടെ യാഥാർഥ്യമെന്ത്? | Fact Check

cy520520 Yesterday 11:54 views 752
  

  



ജയ്‌പൂരിലെ പുതിയ കോൺഗ്രസ് ഓഫിസിന്റെ ഉദ്ഘാടനത്തിൽ നിന്നുള്ളതെന്ന അവകാശവാദത്തോടെ ഒരു പ്രാർഥനാ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അറബിയിലുള്ള പ്രാർഥനയാണ് വിഡിയോയിൽ കേൾക്കുന്നത്. മതേതര പാർട്ടിയെന്ന് വിശേഷിപ്പിച്ചിട്ടും കോൺഗ്രസ് പാർട്ടിയുടെ പരിപാടിയിൽ ഇസ്‍ലാമിക പ്രാർഥന നടത്തിയെന്ന തരത്തിലാണ് പ്രചാരണം. എന്നാലിത് തെറ്റായ അവകാശവാദമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.

∙ അന്വേഷണം

ഏതാനും ആളുകൾ പ്രാർഥന നടക്കുന്ന സ്ഥലത്ത് നിലത്തിരിക്കുന്നതായി വിഡിയോയിൽ കാണാം. ‘Jaipur ഇവിടെ പുതിയതായി പണിത കോൺഗ്രസിന്റെ ഓഫീസ് ഉദ്ഘാടനം നടക്കുകയാണ്. മതേതര സോഷ്യലിസ്റ്റ് പാർട്ടിയുടെ ഉദ്ഘാടനത്തിന് ഇങ്ങനെയാണ് തുടക്കം കുറിച്ചിരിക്കുന്നത്’, എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള അവകാശവാദം.   പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് (Image credit: Facebook)

വിഡിയോ പരിശോധിച്ചപ്പോള്‍, ഇതിൽ ‘Heena Khan was live’ എന്നെഴുതി കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്, ഫെയ്സ്ബുക്കിൽ ഹിനാ ഖാൻ എന്ന അക്കൗണ്ട് കണ്ടെത്തി. ജയ്‌പൂരിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകയാണിവരെന്ന് അക്കൗണ്ടിൽനിന്നും മനസ്സിലായി. പരിശോധിച്ചപ്പോള്‍, ഇത്തരത്തിലൊരു ലൈവ് വിഡിയോ ഈ അക്കൗണ്ടില്‍ കണ്ടെത്തിയില്ല. എന്നാൽ, പ്രചരിക്കുന്ന വിഡിയോയിലെ ദൃശ്യങ്ങൾക്കു സമാനമായ ചിത്രങ്ങൾ ഇവരുടെ അക്കൗണ്ടിൽനിന്നും 2023ൽ പോസ്റ്റ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. ഇന്ദിര ഗാന്ധിയുടെ ഓർമ ദിവസമെടുത്ത ചിത്രങ്ങളാണിതെന്ന് വിവരണത്തിൽ പറയുന്നുണ്ട്. ഇതിൽനിന്ന്, പ്രചരിക്കുന്നത് പഴയദൃശ്യങ്ങളാണെന്ന് വ്യക്തമായി.

തുടർന്നുള്ള അന്വേഷണത്തിൽ, ഇതേ തീയതിയിൽ മറ്റൊരു അക്കൗണ്ടില്‍നിന്നും സമാന ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഇന്ദിര ഗാന്ധിയുടെ ചരമവാർഷികവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് പ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സർവമത പ്രാർഥനയിൽ നിന്നുള്ള ചിത്രങ്ങളാണിത്. കൂടാതെ, പ്രസ്തുത വിഡിയോ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനത്തിന്റേതല്ലെന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സ്വർണിം ചതുർവേദി വ്യക്ത വരുത്തിയ, 2024ലെ ഒരു എക്സ് പോസ്റ്റ് കണ്ടെത്തി. ഇതിൽ പറയുന്നതുപ്രകാരം, ജയ്പൂരിലെ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന സർവമത പ്രാർഥനാ യോഗത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. യോഗത്തിൽ ഭജന, ഗുരുവാണി(ഗുർബാണി ആണോ?), ബൈബിൾ, ഖുർആൻ ആണോ? എന്നിവയുടെ പാരായണം നടത്തിയിരുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്. ADVERTISEMENT Go AD-FREE

ലഭ്യമായ വിവരങ്ങൾ പ്രകാരം, ഇന്ദിര ഗാന്ധിയുടെ ചരമവാർഷികവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് രാജസ്ഥാനിൽ 2023ൽ സംഘടിപ്പിച്ച സർവമത പ്രാർഥനാ ചടങ്ങിൽനിന്നുള്ള ഒരു ഭാഗം മാത്രമെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്.

∙ വാസ്തവം

പ്രചരിക്കുന്ന അവകാശവാദം തെറ്റാണ്. 2023ൽ ജയ്പൂരിലെ രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് സംഘടിപ്പിച്ച സർവമത പ്രാര്‍ഥന യോഗത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.  English Summary:
A prayer video circulating on social media, falsely claims it was from the inauguration of a new Congress office in Jaipur. The video actually depicts a multireligious prayer meeting held in 2023 at the Rajasthan Pradesh Congress headquarters, commemorating Indira Gandhi\“s death anniversary and Sardar Vallabhbhai Patel\“s birth anniversary.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156483