തിരുവനന്തപുരം ∙ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി. മാധവ മേനോന്‍ (96) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. 1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 1957-59 കാലഘട്ടത്തില്‍ പാലക്കാട് ജില്ലാ കലക്ടര്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സ് എംഡി, ട്രൈബല്‍ വെല്‍ഫയര്‍ ഡയറക്ടര്‍, അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങിയ സുപ്രധാന തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
What you should read next
LIVE ദേശീയ പണിമുടക്ക് കേരള ബന്ദ് മാത്രമായി ഒതുങ്ങി: ശശി തരൂർ Latest News
1973-75 കാലഘട്ടത്തില്‍ വെസ്റ്റഡ് ഫോറസ്റ്റ് കമ്മിറ്റി ചെയര്‍മാന്‍, 2001ല്‍ ആദിവാസി മാസ്റ്റര്‍ പ്ലാര്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അട്ടപ്പാടി ഹില്‍ ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃനിരയിലെ പ്രവര്‍ത്തനത്തിലൂടെ ആദിവാസികളുടെ ക്ഷേമത്തിനായി പരിശ്രമിച്ചു. വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ഗോത്രവര്‍ഗ ക്ഷേമ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.
‘പീപ്പിള്‍ ഓഫ് ഇന്ത്യ കേരള സീരീസ്’ പ്രൊജക്ടിന്റെ ഭാഗമായും ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ദ്രാവിഡീയന്‍ ലിംഗ്വിസ്റ്റിക്‌സില്‍ സീനിയര്‍ ഫെലോ ആയും പ്രവര്‍ത്തിച്ചു. എന്‍സൈക്ലോപീഡിയ ഓഫ് ദ്രവീഡിയന്‍ ട്രൈബ്‌സിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നു. ‘ട്രൈബല്‍ ഡവലപ്‌മെന്റ് ഇന്‍ ഇന്ത്യ ഫ്രം ഡെസ്പയര്‍ ടു ഹോപ്’ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. 2022ല്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ആദ്യത്തെ ‘കേരള പ്രഭ’ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
JUST IN
1 MINUTE AGO മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി. മാധവ മേനോന്‍ അന്തരിച്ചു Latest News
VIEW MORE
English Summary:
Former IAS Officer T. Madhava Menon Passes Away at 96: Former IAS officer T. Madhava Menon, the inaugural \“Kerala Prabha\“ award winner, passes away in Thiruvananthapuram at 96. Learn about his distinguished career, including his role as Palakkad Collector and his immense contributions to tribal welfare in Kerala.