search

ജോലിസമയം കുറയ്ക്കണം; ഒറ്റയാൾ പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

deltin33 1 hour(s) ago views 207
  



കാസർകോട് ∙ ജോലിസമയം കുറയ്ക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ പണിമുടക്കിൽ കാസർകോട് ഡിപ്പോയിൽ ഒറ്റയാൾ പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. കാസർകോട് ഡിപ്പോയിലെ ഡ്രൈവർ എറണാകുളം പെരുമ്പാവൂർ സ്വദേശി ഇ.എ.നസീറാണ് സ്റ്റേഷൻ മാസ്റ്ററുടെ മുറിക്കുമുന്നിൽ പ്രതിഷേധിച്ചത്. നിലവിൽ 18-20 മണിക്കൂറാണ് ജോലിസമയം. ചില ദിവസങ്ങളിൽ ഇത് 24 മണിക്കൂർ വരെ നീളും.  

നിലവിലെ ജോലിസമയവുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ നിയമത്തിലെ 12 മണിക്കൂറെന്നത് ഡ്രൈവർമാർക്ക് ഏറെ ആശ്വാസകരമാണ്. അതിനാലാണ് ഈ നിയമത്തിനെതിരേ തൊഴിലാളികൾ പണിമുടക്കിയ ദിവസംതന്നെ പ്രതിഷേധത്തിന് തിരഞ്ഞെടുത്തത്. കോട്ടയം ഡിപ്പോയിലായിരുന്ന നസീറിനെ ഒരാഴ്ച മുൻപാണ് കാസർകോട്ടേക്ക് സ്ഥലംമാറ്റിയത്. രാവിലെ 10ന് തുടങ്ങിയ ഡ്യൂട്ടി രാത്രി എട്ടരയ്ക്കു തീർത്ത് എത്തിയപ്പോൾ വീണ്ടും ഡ്യൂട്ടി ചെയ്യണമെന്ന നിർദേശം അനുസരിക്കാത്തിനാണ് സ്ഥലംമാറ്റിയതെന്ന് നസീർ പറയുന്നു. English Summary:
KSRTC driver protest Kasaragod highlights a solitary demonstration by a KSRTC driver in Kasaragod demanding reduced working hours. This protest comes amid an all-India strike by transport workers, advocating for better labor conditions and more manageable job timings.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470258