search

ലഡാക്കിന് സംസ്ഥാന പദവി ലഭിക്കില്ല; ടെറിട്ടോറിയൽ കൗൺസിൽ നിർദേശവുമായി കേന്ദ്രം

deltin33 1 hour(s) ago views 244
  



ശ്രീനഗർ ∙ ന്യൂഡൽഹിയിൽ കഴിഞ്ഞ ആഴ്ച നടന്ന ചർച്ചകൾക്ക് ശേഷം ലഡാക്കിന് സംസ്ഥാന പദവിയോ ആറാം ഷെഡ്യൂൾ പദവിയോ നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതായി ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും അറിയിച്ചു.
What you should read next

  • ലഡാക്ക് സംഘർഷം: സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ് Latest News
      

         
    •   
         
    •   
        
       


കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതിയുമായി ഫെബ്രുവരി 4ന് നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ ആദ്യമായി പരസ്യപ്പെടുത്തിയാണ് ലഡാക്ക് നേതാക്കൾ ഇക്കാര്യം പറഞ്ഞത്. കേന്ദ്രം മുന്നോട്ടുവച്ച ടെറിട്ടോറിയൽ കൗൺസിൽ എന്ന പുതിയ നിർദ്ദേശം നേതാക്കൾ തള്ളി.

ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ മുഖ്യമന്ത്രിയായും ഡപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കൗൺസിലറെ ഉപമുഖ്യമന്ത്രിയായും നിശ്ചയിക്കുന്ന ടെറിട്ടോറിയൽ കൗൺസിൽ മാതൃകയാണ് കേന്ദ്രം വാഗ്ദാനം ചെയ്തത്.
What you should read next

  • ലഡാക്ക് പ്രക്ഷോഭം: വാങ്ചുകിനെ മോചിപ്പിക്കണം; ആവശ്യവുമായി ഭാര്യ ഗീതാഞ്ജലി സുപ്രീം കോടതിയില്‍ Latest News
      

         
    •   
         
    •   
        
       


ഇതൊരു പ്രഹസനമാണെന്ന് വിശേഷിപ്പിച്ച കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് കോ ചെയർമാൻ അസ്ഗർ അലി കർബാലി, ഇത് ലഡാക്കിന്റെ ആവശ്യങ്ങളെ അവഗണിക്കുന്നതാണെന്ന് പറഞ്ഞു. സമിതിയിലെ അംഗമായിരുന്ന കുൻസെസ് ഡോൾമ എന്ന അംഗം മാത്രം കേന്ദ്രത്തിന്റെ വാഗ്ദാനത്തിൽ തൃപ്തി രേഖപ്പെടുത്തിയത് ചർച്ചയിൽ വലിയ പ്രതിഷേധത്തിനു കാരണമായി. ADVERTISEMENT Go AD-FREE

ആറാം ഷെഡ്യൂൾ നിലവിൽ ഫലപ്രദമല്ലെന്ന കേന്ദ്രത്തിന്റെ വാദത്തെ നേതാക്കൾ എതിർത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇത് ശക്തമാണെങ്കിൽ ലഡാക്കിൽ മാത്രം എന്തുകൊണ്ട് ദുർബലമാകുന്നുവെന്ന് അവർ ചോദിച്ചു. മതിയായ സാമ്പത്തിക സ്രോതസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പദവി കേന്ദ്രം നിഷേധിച്ചത്.
Just in
JUST IN


  • 35 SECONDS AGO   LIVE ലഡാക്കിന് സംസ്ഥാന പദവി ലഭിക്കില്ല; ടെറിട്ടോറിയൽ കൗൺസിൽ നിർദേശവുമായി കേന്ദ്രം Latest News
      

         
    •   
         
    •   
        
       

  • 6 MINUTES AGO   LIVE സ്വർണവിലയിൽ വൻ വീഴ്ച; രാവിലെതന്നെ പവന് 1920ന്റെ ഇടിവ്, കൂപ്പുകുത്തി രാജ്യാന്തര വിലയും Commodity
      

         
    •   
         
    •   
        
       

  • 9 MINUTES AGO   കാത്തിരിക്കൂ, കണ്ണൂർ പറക്കും; ലണ്ടനിലേക്കുള്ള കണക്‌ഷൻ സർവീസുകൾ ഹിറ്റ്: കൂടുതൽ വിമാന കമ്പനികൾ വരുന്നു Kannur
      

         
    •   
         
    •   
        
       
VIEW MORE
English Summary:
No Statehood for Ladakh: The Centre denies Ladakh\“s demand for statehood and Sixth Schedule status, offering a Territorial Council instead, which local leaders have promptly rejected.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470258